Tag: National Highway 66

Total 35 Posts

അയനിക്കാട് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച സ്ലാബ് തകർന്ന് ലോറി ഓടയിൽ വീണു

പയ്യാേളി: ദേശീയ പാതയില്‍ പയ്യോളി അയനിക്കാട് സ്ലാബ് തകര്‍ന്ന് ലോറി ഡ്രെയിനേജിലകപ്പെട്ടു. അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. എം സാന്റുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.50 ഓടെയാണ് സംഭവം. വടകര ഭാഗത്തേക്ക് സര്‍വീസ് റോഡിലൂടെ പോവുകയായിരുന്നു ലോറി. ബസിന് സൈഡ് കൊടുക്കവെ ഡ്രെയിനേജിന് മുകളിലെ സ്ലാബിലേക്ക് കയറിയ ലോറി സ്ലാബ് തകര്‍ന്ന്

‘അടിപ്പാത അനുവദിക്കും വരെ സമരം തുടരും’; ദേശീയപാതയിൽ തിക്കോടി ടൗണിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി വനിതാ ലീഗിന്റെ ധർണ്ണ

തിക്കോടി: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുമ്പോൾ തിക്കോടി ടൗണിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വനിതാ ലീഗ് സായാഹ്ന ധർണ്ണ നടത്തി. തിക്കോടി പഞ്ചായത്ത് വനിതാ ലീഗ് പ്രവർത്തകരാണ് ധർണ്ണ നടത്തിയത്. സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും റെയിൽവേ സ്റ്റേഷനും ഫിഷ് ലാന്റിങ് സെന്ററും ആരാധനാലയങ്ങളുമെല്ലാം ഉള്ള തിക്കോടി ടൗണിൽ അടിപ്പാത അത്യാവശ്യമാണ് എന്നും

ദേശീയപാതാ വികസനം: മുചുകുന്ന് റോഡ്, ഹില്‍ബസാര്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കുമെന്ന് എന്‍.എച്ച്.എ.ഐ

കൊയിലാണ്ടി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനം. നേരത്തേയുള്ള പ്ലാനില്‍ ഇല്ലാത്ത സ്ഥലങ്ങളിലാണ് അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കുക. നിലവിലുള്ള ദേശീയപാതയിലെയും പുതുതായി നിര്‍മ്മിക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ദേശീയപാതയിലുമാണ് വിവിധ അണ്ടര്‍പാസുകള്‍ വരുന്നത്. ദേശീയപാതാ വികസനത്തിന്റെയും കൊയിലാണ്ടി ബൈപ്പാസിന്റെയും ആദ്യ പ്ലാനില്‍ അണ്ടര്‍പാസ് ഇല്ലാതിരുന്ന അയനിക്കാട്, പെരുമാള്‍പുരം, തിക്കോടി പഞ്ചായത്ത് പരിസരം, മൂടാടി-ഹില്‍ബസാര്‍ റോഡ്, ആനക്കുളം

കൊയിലാണ്ടിയില്‍ വാഹനാപകടം, ഒരാള്‍ക്ക് ഗുരുതര പരിക്ക്; നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

കൊയിലാണ്ടി: ദേശീയപാതയില്‍ കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്ക്. വൈകീട്ട് ഏഴ് മണിയോടെ ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ബൈക്ക് യാത്രികന്റെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഉടന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി ഫയര്‍ ഫോഴ്‌സും

പയ്യോളിയിൽ വാഹനാപകടം; ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

പയ്യോളി: പയ്യോളിയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം ഉച്ചയ്ക്ക് 12:45 ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

വടകര പാലയാട്ട്നടയിൽ വാഹനാപകടം; കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച്പതിനഞ്ച് പേർക്ക് പരിക്ക്, ദേശീയപാതയിൽ ഗതാഗത സ്തംഭനം

വടകര: വടകര ദേശീയപാതയിൽ പാലയാട്ട് നടയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ച് പേർക്ക് പരിക്ക്. കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്. ആർ ടി.സി ബസ്സ് ലോറിയുമായി ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻ ഭാഗം തകർന്നു. വടകരയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘമെത്തി കാബിൻ വെട്ടി പൊളിച്ചാണ് ലോറി ഡ്രൈവറെ

ബൈപ്പാസ് നിർമ്മാണം തടഞ്ഞുള്ള പ്രതിഷേധം ഫലം കണ്ടു; മരളൂർ-പനച്ചികുന്ന് റോഡിൽ നിന്നും ബൈപ്പാസിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു

കൊയിലാണ്ടി: ദേശീയപാതാ ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി മരളൂർ പനച്ചിക്കുന്ന് റോഡ് മുറിച്ചു മാറ്റിയതിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധം ഫലം കണ്ടു. നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ നിർമ്മാണ പ്രവൃത്തി തടഞ്ഞാണ് പ്രതിഷേധിച്ചത്. തുടർന്ന് കരാർ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയാണ് പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിച്ചത്. ദേശീയപാത ബൈപ്പാസ് പ്രവൃത്തിയുടെ ഭാഗമായി

വെള്ളക്കെട്ട് പരിഹരിക്കാൻ കൾവെർട്ടുകൾ, ഫൂട്-ഓവർ ബ്രിഡ്ജുകൾ; ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലുള്ള പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാനായി എൻ.എച്ച്.എ.ഐ അധികൃതർ എത്തി, വിവിധ ഉറപ്പുകൾ ഇങ്ങനെ

മൂടാടി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാനായി ദേശീയപാതാ അതോറിറ്റി (എൻ.എച്ച്.എ.ഐ) അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഗോപാലപുരം മുതൽ നന്തിയിലെ ഇരുപതാം മൈൽ വരെയുള്ള ഭാഗങ്ങളിലാണ് അധികൃതർ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾക്കൊപ്പം സന്ദർശിച്ചത്. ഗോഖലെ സ്കൂൾ പരിസരത്ത് പഞ്ചായത്ത് റോഡ് തടയപ്പെടുന്ന പ്രശ്‌നത്തിന് ഇവിടെ സർവീസ് റോഡ് ഇല്ലാത്ത

ദേശീയപാതാ വികസനം: ഇരുപതാം മൈലിൽ അടിപ്പാത വേണമെന്ന് ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

നന്തി ബസാർ: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുമ്പോൾ നന്തിക്കടുത്ത് ഇരുപതാം മൈൽസിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ദേശീയപാതാ വികസന പ്രവൃത്തി പകുതിയോളം പൂർത്തിയായപ്പോൾ പാതയുടെ ഇരുവശത്തും ഉയരമുള്ള മതിലാണ് നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. പാതയുടെ കിഴക്ക് ഭാഗത്തുള്ളവർക്ക് പടിഞ്ഞാറു ഭാഗത്ത് വരാനോ പടിഞ്ഞാറു ഭാഗത്തുള്ളവർക്ക് കിഴക്ക് ഭാഗത്ത് വരാനോ

‘കുടിവെള്ളം കിട്ടിയിട്ട് മതി ബൈപ്പാസ് നിർമ്മാണം’; കൊല്ലം കുന്ന്യോറമലയില്‍ കുടിവെള്ള ടാങ്കും പൈപ്പും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രതിഷേധം, ബൈപ്പാസ് നിര്‍മ്മാണം തടഞ്ഞു

കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ ബൈപ്പാസ് നിര്‍മ്മാണം തടഞ്ഞ് സി.പി.എമ്മിന്റെ പ്രതിഷേധം. പ്രദേശത്തെ ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള പൈപ്പും ടാങ്കും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.എം പ്രതിഷേധം. സി.പി.എം കൊല്ലം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെ നിര്‍മ്മിക്കുന്ന കൊയിലാണ്ടി ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് കുന്ന്യോറമലയിലെ കുടിവെള്ള ടാങ്കും വിതരണ പൈപ്പ് ലൈനും നീക്കിയത്. ഈ