Tag: Muchukunnu
മുചുകുന്ന് കൊടക്കാട്ടുംമുറി ദൈവത്തും കാവ് പരേദേവതാ ക്ഷേത്രത്തിന് കവാടം സമര്‍പ്പിച്ച് സൗഹൃദ കൂട്ടായ്മ
കൊയിലാണ്ടി: കൊടക്കാട്ടും മുറി ദൈവത്തും കാവ് പരദേവത ക്ഷേത്രത്തിന് സൗഹൃദ കൂട്ടായ്മ നിര്‍മ്മിച്ച കവാടം ദേവന് സമര്‍പ്പിച്ചു. തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയ പറമ്പ് കുബേരന്‍ സോമയാജിപ്പാട്, മേല്‍ശാന്തി എടമന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. പി.എം.രവി (കെ.എസ്.എസ് വടകര) സമര്‍പ്പണം നടത്തി. ക്ഷേത്ര ഊരാളന്മാര്‍, കമ്മിറ്റി ഭാരവാഹികള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ശില്പി
കര്‍പ്പൂരാദി ദ്രവ്യ നവീകരണ കലശം; മുചുകുന്ന് കോട്ട ക്ഷേത്രത്തില്‍ ഭക്തജന സംഗമം
കൊയിലാണ്ടി: മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്രത്തില്‍ ഭക്തജന സംഗമം നടത്തി. കര്‍പ്പൂരാദി ദ്രവ്യ നവീകരണ കലശത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തില്‍ ഭക്തജന സംഗമം നടത്തിയത്. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് പുഷ്പാലയം അശോകന്‍ അധ്യക്ഷത വഹിച്ചു. കോട്ടയില്‍ ക്ഷേത്രം തന്ത്രി മേപ്പള്ളി ഉണ്ണികൃഷ്ണന്‍ അടിതിരിപ്പാട്, ച്യവനപ്പുഴ
മുചുകുന്ന് നടുവിലെക്കണ്ടി മാധവൻ നായർ അന്തരിച്ചു
കൊയിലാണ്ടി: മുചുകുന്ന് നടുവിലെക്കണ്ടി മാധവൻ നായർ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: നാരായണൻ (കോഴിക്കോട് മെഡിക്കൽ കോളേജ്), തങ്കം, ഗീത. മരുമക്കൾ: ബിന്ദു (മർകസ് പബ്ലിക് സ്കൂൾ), ശശിധരൻ (വടകര), പരേതനായ പുളിയഞ്ചേരി ഗംഗാധരൻ. സഞ്ചയനം ബുധനാഴ്ച നടക്കും.
മുചുകുന്ന് ചാത്തോത്ത് സോനല്‍ പ്രകാശ് മുംബൈയില്‍ അന്തരിച്ചു
കൊയിലാണ്ടി: മുചുകുന്ന് ചാത്തോത്ത് സോനല്‍ പ്രകാശ് മുംബൈയില്‍ അന്തരിച്ചു. നാല്‍പ്പത് വയസായിരുന്നു. മുംബൈയിലെ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയിരുന്നു. പരേതനായ കെ.വി.പ്രകാശന്റെയും വസന്തയുടെയും മകളാണ്. സഹോദരി സ്വപ്‌ന ബിജു. സംസ്‌കാരം മുംബൈയില്‍ നടക്കും. English Summary: Glenmark Pharmaceuticals Assistant Manager Muchukunnu Chathoth Sonal Prakash Passed Away in Mumbai.
എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത ചാണ്ടി ഉമ്മന് അഭിവാദ്യമർപ്പിച്ച് മുചുകുന്നിൽ കോൺഗ്രസിന്റെ ആഹ്ളാദ പ്രകടനം
കൊയിലാണ്ടി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത ചാണ്ടി ഉമ്മന് അഭിവാദ്യമർപ്പിച്ച് മുചുകുന്നിൽ കോൺഗ്രസ് ആഹ്ളാദ പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി വി.പി.ഭാസ്കരൻ, മണ്ഡലം പ്രസിഡന്റ് രൂപേഷ് കൂടത്തിൽ, കിഴക്കയിൽ രാമകൃഷ്ണൻ, നെല്ലിമഠത്തിൽ പ്രകാശ്, പൊറ്റക്കാട്ട് രാമകൃഷ്ണൻ, പട്ടേരി മാധവൻ നായർ, എൻ.കെ.നിധീഷ്, പ്രേമ കൊന്നക്കൽ, കെ.പി.രാജൻ, പി.വിശ്വൻ, രെജി സജേഷ്, പി.കെ.നാരായണൻ, കെ.ലീല,
ബണ്ട് തുറന്നുവിട്ടു; മുചുകുന്ന് അകലാപ്പുഴയിലെ മത്സ്യകൃഷി പൂര്‍ണ്ണമായി നശിച്ചു, ചത്തൊടുങ്ങിയത് രണ്ടര ക്വിന്റല്‍ മത്സ്യം
സ്വന്തം ലേഖകൻ കൊയിലാണ്ടി: അകലാപ്പുഴയില്‍ മുന്നറിയിപ്പില്ലാതെ ബണ്ട് തുറന്നുവിട്ടതിനെ തുടര്‍ന്ന് മത്സ്യകൃഷി മുഴുവനായി നശിച്ചു. കേളോത്ത് സത്യന്റെ മത്സ്യകൃഷിയാണ് നശിച്ചത്. ഓണത്തോടനുബന്ധിച്ച് വിളവെടുക്കാനിരുന്ന രണ്ടര ക്വിന്റലോളം മത്സ്യമാണ് നശിച്ചത്. അകലാപ്പുഴയിലാണ് കൂട് മത്സ്യകൃഷി നടത്തിയിരുന്നത്. പൊഴിയൂര്‍, വല്ലാര്‍പാടം എന്നിവിടങ്ങളില്‍ നിന്നായി കൊണ്ടുവന്ന് നിക്ഷേപിച്ച മത്സ്യങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. കാളാഞ്ചി, കരിമീന്‍, ചെമ്പല്ലി, ചിത്രലാട എന്നീ മത്സ്യങ്ങളാണ്
കെ.പി.സി.സി ഗോപാലന് ജന്മനാടായ മുചുകുന്നില്‍ സ്മാരകം; പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കും
കൊയിലാണ്ടി: പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും ആറു പതിറ്റാണ്ടോളം കെ.പി.സി.സി ഓഫിസ് സെക്രട്ടറിയു മായിരുന്ന കെ.പി.സി.സി കെ.ഗോപാലന് ജന്മനാടായ മുചുകുന്നില്‍ സ്മാരകം ഒരുങ്ങി. കെ.ജി.ട്രസ്റ്റ് നിര്‍മിച്ച കെട്ടിട ത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. മലബാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ്
മുചുകുന്ന് സ്വദേശിനിയെ കാണാതായതായി പരാതി
കൊയിലാണ്ടി: മുചുകുന്ന് സ്വദേശിനിയെ കാണാതായതായി പരാതി. പാച്ചാക്കിൽ മീത്തലെ അറത്തിൽ സുജാതയെയാണ് കാണാതായത്. നാൽപ്പത്തിരണ്ട് വയസാണ്. ചൊവ്വാഴ്ച രാവിലെ ഡോക്ടറെ കാണാനായി വീട്ടിൽ നിന്ന് പോയതാണ് സുജാത. ഏറെ വൈകിയിട്ടും തിരികെയെത്താതായതോടെയാണ് കാണാതായതായി മനസിലായത്. കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9961765195, 9947368291 എന്നീ നമ്പറുകളിലോ കൊയിലാണ്ടി പൊലീസ്
മുചുകുന്ന് സ്വദേശിയുടെ പണവും വിലയേറിയ രേഖകളുമടങ്ങിയ പേഴ്‌സ് മേപ്പയ്യൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: മുചുകുന്ന് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. മുചുകുന്ന് വലിക്കണ്ടി വീട്ടില്‍ അജയിന്റെ പേഴ്‌സാണ് ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് മേപ്പയ്യൂരിലേക്കുള്ള പ്രശാന്തി ബസ്സില്‍ സഞ്ചരിക്കവെയാണ് പേഴ്‌സ് നഷ്ടമായത്. പേഴ്‌സില്‍ ആധാര്‍ കാര്‍ഡ്, തൊഴില്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, ഡ്രൈവിങ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ് തുടങ്ങിയ വിലയേറിയ രേഖകളും പണവും
മുചുകുന്നില്‍ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു; ആയിരത്തോളം തേങ്ങ കത്തിനശിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മുചുകുന്നില്‍ തേങ്ങാകൂട കത്തിനശിച്ചു. വടക്കെ പാപ്പാരി പത്മനാഭന്റെ വീടിനോടനുബന്ധിച്ചുള്ള തേങ്ങാക്കൂടയാണ് ശനിയാഴ്ച രാവിലെ കത്തിനശിച്ചത്. തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ നാട്ടുകാരും വിവരം കിട്ടിയതിനനുസരിച്ച് കൊയിലാണ്ടി അഗ്‌നി രക്ഷാ സേനയും കുതിച്ചെത്തി തീയണച്ചു. തേങ്ങാക്കൂടയും, ആയിരത്തോളം തേങ്ങയും പൂര്‍ണ്ണമായും കത്തിനശിച്ചു.