Tag: moodadi
ദേശീയപാതയില്‍ മൂടാടിയില്‍ മാവ് മുറിഞ്ഞുവീണു; ഗതാഗതക്കുരുക്ക്
മൂടാടി: ദേശീയപാതയില്‍ മൂടാടിയില്‍ മാവ് വീണ് ഗതാഗതം തടസപ്പെട്ടു. മൂടാടി പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. റോഡരികിലെ മാവ് മുറിഞ്ഞ് ദേശീയപാതയിലേക്ക് വീഴുകയായിരുന്നു. വാഹനങ്ങള്‍ക്കോ യാത്രികര്‍ക്കോ അപകടമൊന്നും സംഭവിച്ചിട്ടില്ല. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. മരക്കൊമ്പുകള്‍ റോഡില്‍ നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ നാട്ടുകാരുടെ കൂടെ സഹായത്തോടെ പുരോഗമിക്കുകയാണ്. വടകര ഭാഗത്തേക്കും കൊയിലാണ്ടി ഭാഗത്തേക്കും
അഞ്ചുദിവസം മുമ്പ് മുറിഞ്ഞുവീണ മരത്തിന്റെ ഭാഗങ്ങള്‍ റോഡരികില്‍ നിന്ന് മാറ്റാതെ ദേശീയപാത അധികൃതര്‍; മൂടാടി ടൗണില്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി മുറിച്ചിട്ട മരക്കഷണങ്ങള്‍
മുടാടി: മൂടാടി ടൗണില്‍ അഞ്ചുദിവസം മുമ്പ് മുറിഞ്ഞുവീണ മരത്തിന്റെ ഭാഗങ്ങള്‍ ദേശീയപാതയ്ക്ക് അരികില്‍ നിന്ന് മാറ്റാത്തത് അപകട ഭീഷണി സൃഷ്ടിക്കുന്നു. മൂടാടി ഐ.ജി ആശുപത്രിയ്ക്ക് മുന്‍വശത്താണ് മരത്തിന്റെ ഭാഗങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാണ് ഈ മരക്കുറ്റികള്‍. മരക്കുറ്റികള്‍ ദേശീയപാതയ്ക്ക് അരികില്‍ നിന്നും നീക്കം ചെയ്യേണ്ടത് ദേശീയപാത അതോറിറ്റിയാണെന്നും ഇത് നീക്കം ചെയ്യാന്‍
ദേശീയപാതയില്‍ മൂടാടിയില്‍ മരംമുറിഞ്ഞുവീണു; വന്‍ഗതാഗതക്കുരുക്ക്
മൂടാടി: മൂടാടിയില്‍ മരംമുറിഞ്ഞ് വീണ് ഗതാഗത തടസ്സപ്പെട്ടു. മൂടാടി ഐ.ജി ആശുപത്രിക്ക് മുന്‍വശത്തുളള വലിയ മരമാണ് മുറിഞ്ഞുവീണത്. പ്രദേശത്ത് വലിയ തോതിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. മൂടാടി മുതല്‍ കൊല്ലം ചിറയ്ക്ക് സമീപത്തുവരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. വടകര ഭാഗത്തേക്ക് നന്തിവരെ വാഹനങ്ങള്‍ ഗതാഗതക്കുരുക്കിലാണ്. മരം മുറിച്ചുനീക്കി ഗതാഗതക്കുരുക്ക് ഒഴിവാക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്.
മുളങ്കാടുകള്‍ വളരും മൂടാടിയില്‍; മുളവനം പദ്ധതിക്ക് തുടക്കമിട്ട് ഗ്രാമപഞ്ചായത്ത്
മൂടാടി: മുളവനം പദ്ധതിക്ക് തുടക്കമിട്ട് മൂടാടി ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്തിന്റ ജൈവവൈവിധ്യ സംരക്ഷണം കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായാണ് മുളങ്കാടുകള്‍ സൃഷ്ടിക്കുന്നത്. പഞ്ചായത്തിലെ പൊതുഭൂമികളായ കെല്‍ടോണ്‍, ലൈറ്റ് ഹൗസ്, കടലൂര്‍ സ്‌കൂള്‍, ശ്രീശൈലം കുന്ന്, ഗോഖലെ സ്‌കൂള്‍, ഗവ. കോളേജ്, അകലാ പുഴ, ബീച്ചുകള്‍ എന്നിവടങ്ങളില്‍ മുള തൈകള്‍ വച്ച് പിടിപ്പിക്കും. തൊഴിലുറപ്പ് പദ്ധതിയെ ഇതുമായി
മാറ്റുരച്ചത് 10 ടീമുകള്‍; ബാലകേരളം ഫുട്‌ബോള്‍ ടൂര്‍ണമെന്റുമായി മൂടാടിയിലെ എം.എസ്.എഫ്
നന്തിബസാര്‍: എല്‍.പി, യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളെ അണിനിരത്തി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് എം.എസ്.എഫ് ബാലകേരളം മൂടാടി പഞ്ചായത്ത് കമ്മിറ്റി. പയ്യോളിയിലെ കിക്കോഫ് ടര്‍ഫില്‍ നടന്ന മത്സരത്തില്‍ പത്തുടീമുകള്‍ മാറ്റുരച്ചു. പരിപാടി യൂത്ത് ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. റനില്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സാലിം മുചുകുന്നക്, തുഫൈല്‍ വരിക്കോളി, റബീഷ്
മൂടാടി പീടിക വളപ്പില്‍ ഇബ്രാഹിം കുട്ടി അന്തരിച്ചു
മൂടാടി: പീടിക വളപ്പില്‍ ഇബ്രാഹിംകുട്ടി അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസായിരുന്നു. ഭാര്യ: സഫിയ എം.ടി, മക്കള്‍: അവാദ്, അന്‍വര്‍, അഫ്‌സല്‍, റൂഹി. മരുമക്കള്‍: കരീം എം.പി, നൗഷിദ, തസ്ലിമ. ഫസ്‌ന.
മൂടാടി കാര്‍ഷിക കര്‍മ്മസേനയുടെ ഓഫീസില്‍ മോഷണം; മൂന്നുലക്ഷത്തോളം രൂപയുടെ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടു
മൂടാടി: മൂടാടി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കാര്‍ഷിക കര്‍മ്മസേനയുടെ ഓഫീസില്‍ മോഷണം. ഇന്നലെ രാത്രിയാണ് സംഭവം. ഓഫീസിന്റെ മുന്നിലെയും പിറകിലെയും പൂട്ടുകള്‍ പൊളിച്ച നിലയിലാണ്. കാര്‍ഷിക ഉപകരണങ്ങളാണ് മോഷണം പോയത്. എര്‍ത്ത് ഓഗര്‍, വലിയ സ്‌പ്രേയര്‍, മോട്ടോറുകള്‍ എന്നിവയാണ് നഷ്ടമായത്. മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്നാണ് പ്രാഥമിക കണക്ക്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
നന്തിയില്‍റെയില്‍വേ അടിപ്പാത നിര്‍മ്മിക്കുക, യാത്രാ സൗകര്യം നിഷേധിച്ച് വേലികെട്ടുന്നത് ഒഴിവാക്കുക; റെയില്‍വേ സെക്ഷന്‍ എഞ്ചിനിയര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ജനകീയ കമ്മിറ്റി
മൂടാടി: നന്തിയില്‍ റയില്‍വേ അടിപ്പാത നിര്‍മ്മിക്കുക, യാത്രാ സൗകര്യം നിഷേധിച്ച് വേലി കെട്ടുന്നത് ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. റെയില്‍വേ സെക്ഷന്‍ എന്‍ജിനിയര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും നടത്തി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. 2016ല്‍ 4 ലക്ഷത്തി മുപ്പതിനായിരം
കേള്‍വി പരിമിതിയുള്ളവര്‍ക്ക് പഞ്ചായത്തിന്റെ സഹായം; മൂടാടിയില്‍ താളം പദ്ധതിയിലൂടെ ശ്രവണ സഹായി വിതരണം ചെയ്തു
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ കേള്‍വി പരിമിതിയുള്ളവര്‍ക്ക് താളം പദ്ധതിയിലൂടെ ശ്രവണ സഹായി വിതരണം ചെയ്തു. 2023- 24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രാമസഭയിലൂടെ അപേക്ഷ സമര്‍പ്പിച്ച എല്ലാവര്‍ക്കും ഉപകരണം നല്‍കിയത്. കെല്‍ട്രോണ്‍ നിര്‍മ്മിച്ച ഉപകരണമാണ് മെഡിക്കല്‍ ടീമിന്റെ പരിശോധനക്ക് ശേഷം വിതരണം ചെയ്തത് മൂന്നുലക്ഷം രൂപയാണ് പഞ്ചായത്ത് ഈ പദ്ധതിക്കായി മാറ്റിവെച്ചത്. പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ വിതരണോദ്ഘടനം
ഇശല്‍വിരുന്നും മുട്ടിപ്പാട്ടും ഒപ്പനയും; ‘ സമ്മിലൂനി-2024’ പരിപാടിയുമായി കെ.എം.സി.സി ഖത്തര്‍ മൂടാടി പഞ്ചായത്ത് കമ്മിറ്റി
നന്തിബസാര്‍: കെ.എം.സി.സി ഖത്തര്‍ മൂടാടി പഞ്ചായത്ത് കമ്മിറ്റി ‘സമ്മിലൂനി-2024’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടി പ്രവര്‍ത്തക സാന്നിധ്യം കൊണ്ടും കുടുംബങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. കെ.എം.സി.സി ഖത്തര്‍ പ്രസിഡന്റ് ഡോ: അബ്ദുല്‍ സമദ് സാഹിബ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ നബില്‍ നന്തി അധ്യക്ഷനായി. കെ.എം.സി.സി കോഴിക്കോട് ജില്ലാ