Tag: moodadi

Total 86 Posts

ശുദ്ധമായ വെളിച്ചെണ്ണയിലാകട്ടെ ഇനി പാചകം; മൂടാടി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളിലെ ആയിരത്തോളം കര്‍ഷകര്‍ക്ക് സൗജന്യ വെളിച്ചെണ്ണ കിറ്റുകള്‍ വിതരണം ചെയ്ത് പ്രിയദര്‍ശിനി നാളികേര ഫെഡറേഷന്‍

മുചുകുന്ന്: പ്രിയദര്‍ശിനി നാളികേരഫെഡറഷന്റെ കീഴിലുള്ള മൂടാടി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളിലെ പതിനാല് പ്രാഥമിക കാര്‍ഷിക സംഘങ്ങളിലെ ആയിരത്തോളം നാളികേരകര്‍ഷകര്‍ക്ക് സൗജന്യമായി വെളിച്ചെണ്ണ കിറ്റുകള്‍ വിതരണം ചെയ്തു. അപ്പെക്‌സ് ബോഡിയായ വടകര നാളി കേരകമ്പനി ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയാണ് ഫെഡറേഷന്‍ വഴി നല്‍കിയത്. ഓരോ സംഘങ്ങള്‍ക്കുമുള്ള വെളിച്ചണ്ണയുടെ വിതരണ ഉദ്ഘാടനം ഫെഡറേഷന്‍ പ്രസിഡണ്ട് വി.പി.ഭാസ്‌കരന്‍ നിര്‍വഹിച്ചു. കമ്പനി ഡയറക്ടര്‍ എന്‍.എം.പ്രകാശന്‍

മൂടാടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് എല്‍.ഡി.എഫ് അംഗങ്ങള്‍

മൂടാടി: മൂടാടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.ഫ് അംഗങ്ങള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ.എമ്മിലെ കെ.വിജയരാഘവനെ പ്രസിഡന്റായും ആര്‍.ജെ.ഡിയിലെ കെ.എം.കുഞ്ഞിക്കണാരനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. എന്‍.ശ്രീധരന്‍, കെ.കെ.രഘുനാഥ്, വി.കെ.കമല, പി.വി.കെ വേലായുധന്‍, സി.ഫെസല്‍, ശ്രീഷു, പി.ശശീന്ദ്രന്‍, സലീന, പി.വിഅനിത എന്നിവരാണ് മറ്റ് ഭരണ സമിതി അംഗങ്ങള്‍.  

മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം വീട്ടിലെ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു; രണ്ടരലക്ഷം രൂപയുടെ നാശനഷ്ടം

മൂടാടി: മൂടാടി വീടിനോട് ചേര്‍ന്നുള്ള തേങ്ങാക്കൂടക്ക് തീപ്പിടിച്ചു. ഇന്ന് രാവിലെ 11 മണിയോടെ കൂടിയാണ് സംഭവം. മൂടാടി ഊരുപുണ്യ കാവ് ക്ഷേത്രത്തിനു സമീപം നിട്ടുളിതാഴെ ഹംസയുടെ വീടിനോട് ചേര്‍ന്നുള്ള തേങ്ങാക്കൂടക്കാണ് തീപിടിച്ചത്. 3500ഓളം തേങ്ങ കത്തിനശിച്ചു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൊയിലാണ്ടിയില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാവാഹനം എത്തിയാണ് തീയണച്ചത്. സ്റ്റേഷന്‍

ജനവാസ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കാന്‍ അനുവദിക്കില്ല: പ്രതിഷേധ ബോര്‍ഡ് സ്ഥാപിച്ച് മൂടാടി യൂത്ത് ലീഗ് കമ്മിറ്റി

നന്തി ബസാര്‍: മൂടാടിയില്‍ ജനവാസ മേഖലകളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കമ്മിറ്റി. മൂടാടി പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ നന്തി കോടിക്കല്‍ ബീച്ച് റോഡിന് സമീപം ജനവാസ മേഖലയിലാണ് പ്ലാസ്റ്റിക്കുകള്‍ സൂക്ഷിച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ പ്ലാസ്റ്റിക്കുകള്‍ എടുത്തുമാറ്റണമെന്ന് യൂത്ത് ലീഗ് കമ്മിറ്റി ആവിശ്യപ്പെടുന്നത്. മാലിന്യ നിക്ഷേപം തടയാനും

മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക നിയമനം; വിശദാംശങ്ങള്‍ അറിയാം

മൂടാടി: മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം. ഒക്ടോബര്‍ 17 ന് മൂടാടി പഞ്ചായത്തില്‍ വച്ചാണ് ഇന്റര്‍വ്യൂ നടത്തുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പായി യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖയും പകര്‍പ്പുമായി നേരിട്ട് ഹാജരാവേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2966150 എന്ന നമ്പറില്‍ ബന്ധപ്പെടുക.  

ഒക്ടോബര്‍ 13വരെ മൂടാടി എഫ്.എച്ച്.സിയില്‍ ഒ.പി 1.30വരെ മാത്രം

മൂടാടി: മൂടാടി എഫ്.എച്ച്.സിയില്‍ ഒക്ടോബര്‍ 19 വരെ ഒ.പി സമയത്തില്‍ മാറ്റം. ഉച്ചയ്ക്ക് 1.30വരെയേ ഒ.പി ഉണ്ടായിരിക്കുള്ളൂ. ഡോക്ടര്‍ അവധി ആയതിനാലും ഒരാഴ്ച തുടര്‍ച്ചയായി കുത്തിവെയ്പ് ഉള്ളതിനാലുമാണ് ഒ.പി സമയത്തില്‍ മാറ്റം വരുത്തിയതെന്ന് എഫ്.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ മാസം ഒമ്പതാം തിയ്യതി മുതലാണ് സമയക്രമം മാറ്റിയത്.

മൂടാടി ഹിൽബസാർ സ്വദേശി ഖത്തറിൽ അന്തരിച്ചു

കൊയിലാണ്ടി: മൂടാടി ഹിൽബസാർ സ്വദേശി ഖത്തറിൽ അന്തരിച്ചു. കളരിവളപ്പിൽ സാജിർ ആണ് മരിച്ചത്. മുപ്പത്തിയൊൻപത് വയസായിരുന്നു. പരേതരായ കളരി വളപ്പിൽ അസൈനാറുടെയും ആസിയോമയുടെയും മകനാണ്. ഭാര്യ: നശീദ. മക്കൾ: ആദിൽഷാൻ, ദാഇംഫർഹാൻ, ഖദീജ അർവ്വ. സഹോദരങ്ങൾ: നസീമ, നസീറ.

‘പെൻഷൻ കുടിശിക ഉടൻ അനുവദിക്കുക’; കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് യൂണിയൻ മൂടാടി വനിതാ കൺവെൻഷൻ

കൊയിലാണ്ടി: കേരള സർവ്വീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് യൂണിയൻ മൂടാടി വനിതാ കൺവെൻഷൻ ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ്‌ ചേനേത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. വനിതാ വേദി കൺവീനർ പി.ആർ.ശാന്തമ്മ ടീച്ചർ അധ്യക്ഷയായി. യു.വസന്തറാണി, ഇ.കെ.കല്യാണി, എ.ഹരിദാസൻ, പി.ശശീന്ദ്രൻ, ഇ.ഭാസ്കരൻ എന്നിവർ സംസാരിച്ചു. കുടുംബരോഗ്യം

വന്ദേ ഭാരത് എക്സ്പ്രസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; റെയില്‍വേ ട്രാക്കില്‍ കല്ല് നിരത്തിയ മൂടാടി സ്വദേശി അറസ്റ്റില്‍

കൊയിലാണ്ടി: റെയില്‍വേ പാളത്തിന് മുകളില്‍ കല്ല് നിരത്തിയ മൂടാടി സ്വദേശി അറസ്റ്റില്‍. മൂടാടി നെടത്തില്‍ ബാബുവിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേ ഭാരത് ട്രെയിന്‍ പോകുന്നതിന് തൊട്ടുമുമ്പാണ് ഇയാള്‍ ട്രാക്കില്‍ കല്ലുകള്‍ നിരത്തിയത്. അഞ്ച് കല്ലുകളാണ് ട്രാക്കിന് മുകളില്‍ വച്ചത്. വന്ദേ ഭാരത് എക്‌സ്പ്രസ്

തേക്കും പ്ലാവും ഉള്‍പ്പെടെയുള്ള മരങ്ങള്‍ സ്വന്തമാക്കാന്‍ അവസരം; മൂടാടി പഞ്ചായത്തിന്റെ മരം ലേലം വെള്ളിയാഴ്ച, വിശദാംശങ്ങള്‍ അറിയാം

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട്, പഴയ ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട് എന്നിവിടങ്ങളിലെ മരങ്ങള്‍ ലേലം ചെയ്യുന്നു. പ്ലാവ്, തേക്ക്, മഹാഗണി തുടങ്ങി വിവിധ ഇനം മരങ്ങളാണ് ലേലത്തിനുള്ളത്. ഓഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 11:30 ന് മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ചാണ് പരസ്യ ലേലം നടക്കുകയെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി