മുളങ്കാടുകള്‍ വളരും മൂടാടിയില്‍; മുളവനം പദ്ധതിക്ക് തുടക്കമിട്ട് ഗ്രാമപഞ്ചായത്ത്


മൂടാടി: മുളവനം പദ്ധതിക്ക് തുടക്കമിട്ട് മൂടാടി ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്തിന്റ ജൈവവൈവിധ്യ സംരക്ഷണം കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായാണ് മുളങ്കാടുകള്‍ സൃഷ്ടിക്കുന്നത്. പഞ്ചായത്തിലെ പൊതുഭൂമികളായ കെല്‍ടോണ്‍, ലൈറ്റ് ഹൗസ്, കടലൂര്‍ സ്‌കൂള്‍, ശ്രീശൈലം കുന്ന്, ഗോഖലെ സ്‌കൂള്‍, ഗവ. കോളേജ്, അകലാ പുഴ, ബീച്ചുകള്‍ എന്നിവടങ്ങളില്‍ മുള തൈകള്‍ വച്ച് പിടിപ്പിക്കും.

തൊഴിലുറപ്പ് പദ്ധതിയെ ഇതുമായി കൂട്ടിയോജിപ്പിക്കും. എസ്.എ.ആര്‍.ബി.ടി.എം കോളജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ: സി.വി.ഷാജി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ കാനത്തില്‍ ജമീല തൈകള്‍ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്റ് ഷീജ പട്ടേരി – സ്ഥിരം സമിതി അധ്യക്ഷരായ എം.കെ.മോഹനന്‍, എം.പി.അഖില, ടി.കെ.ഭാസ്‌കരന്‍ വാര്‍ഡ് മെമ്പര്‍ സുനിത.സി.എം, അസിസ്റ്റന്റ് സെക്രട്ടറി ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എം.ഗിരീഷ് നന്ദി പറഞ്ഞു.