മൂടാടി കാര്‍ഷിക കര്‍മ്മസേനയുടെ ഓഫീസില്‍ മോഷണം; മൂന്നുലക്ഷത്തോളം രൂപയുടെ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടു


മൂടാടി: മൂടാടി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കാര്‍ഷിക കര്‍മ്മസേനയുടെ ഓഫീസില്‍ മോഷണം. ഇന്നലെ രാത്രിയാണ് സംഭവം. ഓഫീസിന്റെ മുന്നിലെയും പിറകിലെയും പൂട്ടുകള്‍ പൊളിച്ച നിലയിലാണ്.

കാര്‍ഷിക ഉപകരണങ്ങളാണ് മോഷണം പോയത്. എര്‍ത്ത് ഓഗര്‍, വലിയ സ്‌പ്രേയര്‍, മോട്ടോറുകള്‍ എന്നിവയാണ് നഷ്ടമായത്. മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്നാണ് പ്രാഥമിക കണക്ക്.

കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.