ഇശല്‍വിരുന്നും മുട്ടിപ്പാട്ടും ഒപ്പനയും; ‘ സമ്മിലൂനി-2024’ പരിപാടിയുമായി കെ.എം.സി.സി ഖത്തര്‍ മൂടാടി പഞ്ചായത്ത് കമ്മിറ്റി


നന്തിബസാര്‍: കെ.എം.സി.സി ഖത്തര്‍ മൂടാടി പഞ്ചായത്ത് കമ്മിറ്റി ‘സമ്മിലൂനി-2024’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടി പ്രവര്‍ത്തക സാന്നിധ്യം കൊണ്ടും കുടുംബങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.

കെ.എം.സി.സി ഖത്തര്‍ പ്രസിഡന്റ് ഡോ: അബ്ദുല്‍ സമദ് സാഹിബ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ നബില്‍ നന്തി അധ്യക്ഷനായി. കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറല്‍ സിക്രട്ടറി അതീഖ് റഹ്‌മാന്‍ മുഖ്യ പ്രഭാഷണം നടത്തി.
അശണരരായ രോഗികളെ, വിദ്യാര്‍ത്ഥികളെ, സര്‍വ്വോപരി സമൂഹത്തില്‍ പ്രയാസമനുഭവിക്കുന്നവരെ നിങ്ങള്‍ ഒറ്റക്കല്ല ചേര്‍ത്തുപിടിക്കാന്‍ ഞങ്ങളൊരുക്കമാണ് എന്ന സന്ദേശം നല്‍കിക്കൊണ്ട് മൂടാടി പഞ്ചായത്ത് കെ.എം.സി.സിയുടെ ജീവകാരുണ്യ പദ്ധതിയായ ‘സ്‌നേഹ സ്പര്‍ശം’ പദ്ധതിയുടെ ലോഗോ പ്രകാശനം കോഴിക്കോട് ജില്ലാ സെക്രട്ടറി നവാസ് കോട്ടക്കല്‍ നിര്‍വ്വഹിച്ചു.

കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് റഫീഖ് ഇയ്യത്കുനി പദ്ധതി വിശദീകരിച്ചുകൊണ്ട് സംസാരിച്ചു. ഉപദേശക സമിതി അംഗങ്ങളായ നിയമത്തുള്ള കോട്ടക്കല്‍, ഹംസ കുന്നുമ്മല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ജൗഹര്‍ പുറക്കാട് സംസാരിച്ചു.

ദീര്‍ഘകാലത്തെ നിസ്വാര്‍ത്ഥ സേവനത്തിന് പഞ്ചായത്തിലെ മുതിര്‍ന്ന നേതാവും മൂടാടി പഞ്ചായത്ത കെ.എം.സി.സി വൈസ് പ്രസിഡന്റുമായ മൂസ കൂരിക്കണ്ടി സാഹിബിന് പ്രവര്‍ത്തകരുടെ ഉപഹാരം ഡോ: അബ്ദുല്‍ സമദ് കൈമാറി.

മൂടാടി പഞ്ചയാത്ത് കെ.എം.സി.സിയുടെ ജനറല്‍ സെക്രട്ടറി ഹാരിസ് തൊടുവായിലിന്റെ മകള്‍ ആമിന ഹനിയ വരച്ച ഡോ:അബ്ദുല്‍ സമദ് സാഹിബിന്റെ കാരിക്കേച്ചര്‍ അദ്ദേഹത്തിന് ആമിന ഹനിയ കൈമാറി. ജില്ലാ പ്രസിഡന്റ് കുഞ്ഞമ്മദ് സാഹിബ്, ജില്ലാ സെക്രട്ടറി ഷബീര്‍ മേമുണ്ട, മണ്ഡലം സെക്രട്ടറി കെ.വി..ബഷീര്‍, അനസ് പാലോളി, റസാഖ് കൂരളി, ഷഫീര്‍ കോടിക്കല്‍, സിദ്ധീഖ് ആയാടത്തില്‍, ഫവാസ്, ആഷിര്‍ മൂടാടി, കെ.ഹാരിസ് അഷ്റഫ് ങ്കെടുത്തു. ഹാരിസ് തൊടുവയില്‍ സ്വാഗതവും ട്രെഷറര്‍ ഫിറോസ് മുക്കാട്ട് നന്ദിയും പറഞ്ഞു. ആയിഷ ദില്‍ഫ ഖിറാഅത്ത് നടത്തി.

കെ.എം.സി.സി കലാകാരന്മാരായ സബാഹ് റഹ്‌മാന്‍, അല്‍താഫ് വള്ളിക്കാട് എന്നിവരുടെ നേതൃത്വത്തില്‍ ഇശല്‍ വിരുന്നും, അലിഫ് മുട്ടിപ്പാട്ട് ഖത്തര്‍ ടീം അവതരിപ്പിച്ച മുട്ടിപ്പാട്ടും, കെ.എം.സി.സി കലാ വിഭാഗം സമീക്ഷ അവതരിപ്പിച്ച കുട്ടികളുടെ ഒപ്പനയും, കൊച്ചു കലാകാരികളുടെ നൃത്തവും, കൊല്‍ക്കളിയും പരിപാടിയുടെ ആദ്യാവസാനം വരെ കാണികള്‍ക്ക് നവ്യാനുഭവം നല്‍കി.