Tag: Mobile Phone
കൊല്ലം പാറപ്പള്ളി റോഡിലേക്കുള്ള യാത്രക്കിടയില്‍ മൊബൈല്‍ ഫോണ്‍ നഷ്ടമായതായി പരാതി
കൊല്ലം: കൊല്ലം സ്വദേശിനിയുടെ ഫോണ്‍ യാത്രയ്ക്കിടയില്‍ നഷ്ടമായതായി പരാതി. ഇന്ന് രാവിലെയാണ് സംഭവം. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും വരുന്ന വഴി കൊല്ലം പാറപ്പള്ളി റോഡിലേക്കുള്ള യാത്രക്കിടയിലാണ് ഫോണ്‍ നഷ്ടപ്പെട്ടത്. കിട്ടുന്നവര്‍ 8156897568 എന്ന നമ്പറില്‍ ബന്ധപ്പെടുക.
അരങ്ങാടത്ത് സ്വദേശിനിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു
കൊയിലാണ്ടി: അരങ്ങാടത്ത് സ്വദേശിനിയുടെ മൊബൈല്‍ നഷ്ടപ്പെട്ടു. മാര്‍ച്ച് ആറിന് ആന്തട്ട ഗവ. യു.പി സ്‌കൂളിന്റെ വാര്‍ഷികാഘോഷ പരിപാടിയ്ക്കിടെയാണ് ഫോണ്‍ നഷ്ടപ്പെട്ടത്. സാംസങ് കമ്പനിയുടേതാണ് ഫോണ്‍. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7034766573 എന്ന നമ്പറില്‍ ബന്ധപ്പെടുക.
റെയില്‍വേ സ്‌റ്റേഷനില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റി, ശേഷം മോഷ്ടാവും ഉറങ്ങി; ഒടുവില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍. ചേവായൂര്‍ കൊടുവാട്ടുപറമ്പില്‍ പ്രജീഷ് (43) ആണ് പിടിയിലായത്. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഗോവ സ്വദേശി ഒാം പ്രകാശ് പ്രഭാതിന്റെ ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണാണ് പ്രജീഷ് അടിച്ചുമാറ്റിയത്. കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് പോകാനായി മറ്റൊരു തീവണ്ടിയില്‍
‘മൊബെെൽ താഴെ വച്ചേ, ഇടിമിന്നലുള്ളത് കാണുന്നില്ലേ…’, ഇടിമിന്നലുള്ളപ്പോൾ ഫോൺ ഉപയോഗിക്കുന്നത് അപകടത്തിനിടയാക്കുമോ? നോക്കാം വിശദമായി
ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്ക് സാധ്യത, കാലവർഷമായതോടെ മിക്ക ദിവസങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും പുറത്തുവരുന്ന അറിയിപ്പാണിത്. ഇടിമിന്നലേറ്റുള്ള മരണവും ഇതോടൊപ്പം റിപ്പോർട്ട് ചെയ്യുന്നതിനാൽ മൊബെെൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ പലർക്കും ഭയമാണ്. മൊബൈല്‍ ഫോണ്‍ ഇടിമിന്നലിനെ ആകര്‍ഷിക്കുമെന്നുൾപ്പെടെയുള്ള ധാരണയായണ് ഭയത്തിന് കാരണം. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ സത്യമോ,
ചായ കുടിക്കുന്നതിനിടെ പോക്കറ്റിൽ നിന്ന് തീഗോളം; തൃശൂരിൽ എഴുപതുകാരന്റെ പോക്കറ്റിലെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
തൃശ്ശൂര്‍: തൃശ്ശൂര്‍ മരോട്ടിച്ചാലില്‍ 70കാരന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. ചായക്കടയില്‍ ഇരുന്ന് ചായ കുടിക്കുകയായിരുന്നു ഏലിയാസ്. ഈ സമയത്ത് ഷര്‍ട്ടില്‍ മുന്‍ഭാഗത്ത് ഇടത് വശത്തെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് തീ ആളിപ്പടരുകയായിരുന്നു. ഉടന്‍ തന്നെ തീ തല്ലിക്കെടുത്തിയതിനാല്‍
ബസ് യാത്രക്കിടെ സഹയാത്രികന്റെ മൊബൈല്‍ മോഷ്ടിച്ചു; താമരശ്ശേരി സ്വദേശിയായ യുവാവ് പിടിയില്‍
കോഴിക്കോട്: ബസ് യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച യുവാവ് പിടിയില്‍. താമരശ്ശേരി കട്ടിപ്പാറ സ്വദേശി ആര്യാകുളം വീട്ടില്‍ മുഹമ്മദ് അഷര്‍(33)നാണ് അറസ്റ്റിലായത്. കസബ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അവിടനെല്ലൂര്‍ സ്വദേശിയുടെ പതിനാലായിരംരൂപ വിലവരുന്ന ഫോണാണ് കൂട്ടാലിട റൂട്ടില്‍ ഓടുന്ന സ്വകാര്യബസിന്റെ ബര്‍ത്തില്‍ സൂക്ഷിച്ച ബാഗില്‍നിന്ന് മോഷണംപോയത്. പുതിയസ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട ബസ് കൂട്ടാലിടയിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
പാന്റിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; കോഴിക്കോട് റെയില്‍വേ ജീവനക്കാരന് പരിക്ക്
കോഴിക്കോട്: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് റെയില്‍വേ ജീവനക്കാരന് പൊള്ളലേറ്റു. റെയില്‍വേ റണ്ണിങ് റൂം ജീവനക്കാരന്‍ ഫാരിസിനാണ് പരിക്കേറ്റത്. പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ച റിയല്‍മി 8ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ന് രാവിലെ ഓഫീസിലെത്തിയപ്പോഴായിരുന്നു സംഭവം. രാവിലെ ഏഴുമണിയോടെ ഓഫീസിലെത്തിയതിന് പിന്നാലെ വാഷ്‌റൂമിലേക്ക് പോയപ്പോള്‍ ഫോണ്‍ പെട്ടെന്ന് ചൂടായി സ്പാര്‍ക്ക് പോലെ വന്ന് തീ പടരുകയായിരുന്നെന്നാണ് ഫാരിസ് പറയുന്നത്. ഉടന്‍
‘ബാറ്ററിയിലെ ജെൽ ഉയർന്ന ചൂടിൽ ഗ്യാസായി പൊട്ടിത്തെറിക്കാം‘; മൊബെെൽ ഫോൺ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
കൊയിലാണ്ടി: മൊബെെൽഫോൺ പൊട്ടിത്തെറിച്ച് തൃശ്ശൂരിൽ എട്ടുവയസുകാരി മരിച്ചതിന്റെ ഞെട്ടലിലാണ് എല്ലാവരും. ശരീരത്തിലെ ഒരു അവയവത്തെപോലെ നമ്മളോട് എപ്പോഴും ചേർന്നിരിക്കുന്ന ഉപകരണമായതിനാൽ എങ്ങനെയാകാം ഇത്തരമൊരു അപകടം സംഭവിച്ചതെന്ന ആധി എല്ലാവരുടെ ഉള്ളിലുമുണ്ട്. ചാർജിൽ ഇട്ട് ഉപയോഗിച്ചാൽ അപകട സാധ്യത കൂടുതലാണെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തൃശ്ശിലെ അപകടത്തിൽ ഫോൺ ചാർജിനിട്ടിരുന്നില്ലെന്ന് കുട്ടിയുടെ കുടുംബാംഗങ്ങളും വ്യക്തമാക്കുന്നു. മൊബൈൽ
അത്തോളി സ്വദേശിനിയുടെ സ്മാര്‍ട്ട് ഫോണ്‍ തിരുവങ്ങൂരില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി
ചേമഞ്ചേരി: അത്തോളി സ്വദേശിനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി. വെളൂര്‍ കുയിലത്തോട് മീത്തല്‍ സുമിഷയുടെ വിവോ വി20 മോഡല്‍ ഫോണാണ് നഷ്ടപ്പെട്ടത്. തിരുവങ്ങൂര്‍ ബസ് സ്‌റ്റോപ്പില്‍ നിന്ന് അത്തോളിക്ക് പോകാനായി ഓട്ടോറിക്ഷയില്‍ കയറുമ്പോഴാണ് ഫോണ്‍ നഷ്ടപ്പെട്ടത്. ഫോണിലേക്ക് വിളിച്ച് നോക്കിയെങ്കിലും ആരും എടുത്തില്ല. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായി എന്നും ഉടമ കൊയിലാണ്ടി ന്യൂസ്
തിക്കോടിയില്‍ നിന്നും ബൈക്ക് യാത്രയ്ക്കിടെ യുവാവിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി; കണ്ടു കിട്ടുന്നവര്‍ അറിയിക്കുക
കൊയിലാണ്ടി: തിക്കോടിയില്‍ നിന്നും പാലക്കുളത്തേക്കുള്ള ബൈക്ക് യാത്രക്കിടെ ഇന്നലെ രാത്രി പാറക്കാട് അഭിനന്ദിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടമായി. 9656352157 എന്ന നമ്പറാണ് നഷ്ടമായ ഫോണില്‍ ഉള്ളത്. സാംസങ് ഗാലക്‌സി A13 ബ്ലാക്ക് കളറാണ് ഫോണ്‍. കണ്ടു കിട്ടുന്നവര്‍ 9544192208 എന്ന നമ്പറില്‍ ബന്ധപ്പെടുക.