അത്തോളി സ്വദേശിനിയുടെ സ്മാര്‍ട്ട് ഫോണ്‍ തിരുവങ്ങൂരില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി


ചേമഞ്ചേരി: അത്തോളി സ്വദേശിനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി. വെളൂര്‍ കുയിലത്തോട് മീത്തല്‍ സുമിഷയുടെ വിവോ വി20 മോഡല്‍ ഫോണാണ് നഷ്ടപ്പെട്ടത്. തിരുവങ്ങൂര്‍ ബസ് സ്‌റ്റോപ്പില്‍ നിന്ന് അത്തോളിക്ക് പോകാനായി ഓട്ടോറിക്ഷയില്‍ കയറുമ്പോഴാണ് ഫോണ്‍ നഷ്ടപ്പെട്ടത്.

ഫോണിലേക്ക് വിളിച്ച് നോക്കിയെങ്കിലും ആരും എടുത്തില്ല. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായി എന്നും ഉടമ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞുയ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ സഹിതം കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഫോണിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9778751038 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്ന് ഉടമ അഭ്യര്‍ത്ഥിച്ചു.