Tag: Missing

Total 88 Posts

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ഉള്ള്യേരി സ്വദേശിയുടെ ബൈക്ക് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ഉള്ള്യേരി സ്വദേശിയുടെ ബൈക്ക് നഷ്ടപ്പെട്ടതായി പരാതി. ഈ മാസം ആദ്യമായിരുന്നു സംഭവം. 2023 മോഡല്‍ ജിക്‌സര്‍ 150 ബ്ലേക്ക് കളര്‍ ബൈക്കാണ് നഷ്ടപ്പെട്ടത്. കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ബൈക്കിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9645251766, 9895318766 ഈ നമ്പറുകളില്‍ വിവരം അറിയിക്കുകmid4]

പൂക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി: പൂക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി. പത്തൻകണ്ടി സുരേഷിനെയാണ് (54) കഴിഞ്ഞ ശനിയാഴ്ച രാത്രി മുതൽ നന്മണ്ടയിലെ വാടക വീടായ നല്ലവീട്ടിൽ മീത്തലിൽ നിന്ന് കാണാതായത്. ബന്ധുക്കൾ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബാലുശ്ശേരി പൊലീസ് സ്റ്റേഷനുമായോ താഴെ കൊടുത്ത നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു. ഫോൺ:

പന്നിക്കോട് നിന്നും കാണാതായ പതിനഞ്ചുകാരിയെ കണ്ണൂരില്‍ കണ്ടെത്തി

മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് നിന്നും കാണാതായ 15 കാരിയെ കണ്ണൂരില്‍ നിന്നും കണ്ടെത്തിയതായി പോലീസ് വീട്ടുകാരെ അറിയിച്ചു. സെപ്റ്റംബര്‍ നാലിന് രാവിലെ 6 മണി മുതല്‍ മുതലായിരുന്നു കാണാതായത്. ബന്ധുക്കള്‍ കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്.  

കൊയിലാണ്ടി നഗരത്തില്‍ വച്ച് വിലയേറിയ വളര്‍ത്തു പൂച്ചയെ നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: നഗരത്തില്‍ വച്ച് വിലയേറിയ വളര്‍ത്തു പൂച്ചയെ നഷ്ടപ്പെട്ടതായി പരാതി. വടകര മുക്കാളിയില്‍ നിന്ന് തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തേക്ക് കൊണ്ടുപോകുകയായിരുന്ന പേര്‍ഷ്യന്‍ പൂച്ചയെ ആണ് നഷ്ടപ്പെട്ടത്. കൊയിലാണ്ടി പോസ്റ്റ് ഓഫീസിന് സമീപത്ത് വച്ച് രാവിലെ 11 മണിയോടെയാണ് പൂച്ചയെ നഷ്ടമായത്. പെറ്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വണ്ടിയില്‍ ബാസ്‌കറ്റില്‍ വച്ചാണ് പൂച്ചയെ കൊണ്ടുപോയത്. കൊയിലാണ്ടിയില്‍ വച്ച് മറ്റൊരു പൂച്ചയെ

രണ്ട് വർഷംമുന്നേ മലപ്പുറത്തുനിന്ന് കാണാതായി, ഭിക്ഷാടന മാഫിയയുടെ കൈയിൽ നിന്ന് യുവതിയെയും മക്കളെയും രക്ഷിച്ച് പോലീസ്

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍നിന്ന് രണ്ടുവര്‍ഷം മുമ്പ് കാണാതായ ആദിവാസി യുവതിയെയും മക്കളെയും പോലീസ് കണ്ടെത്തി. കുനിപ്പാല ആദിവാസി കോളനിയിലെ മിനി, മക്കളായ രമേശ്, രഞ്ജിത്ത് എന്നിവരെയാണ് കണ്ടെത്തിയത്. ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ട മൂവരെയും തമിഴ്‌നാട്ടില്‍നിന്നാണ് കണ്ടെത്തിയത്. 2021-ലാണ് മിനിയെയും മക്കളെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തുടര്‍ന്ന് മലപ്പുറം എസ്.പി. എസ്.സുജിത് ദാസിന്റെയും നിലമ്പൂര്‍ ഡിവൈ.എസ്.പി.യുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക

വലിയമങ്ങാട് ബീച്ചില്‍ കാണാതായ യുവാവിനെ ഇതുവരെ കണ്ടെത്താനായില്ല; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി കോസ്റ്റല്‍ പൊലീസ്

കൊയിലാണ്ടി: കൊയിലാണ്ടി വലിയമങ്ങാട് ബീച്ചില്‍ കാണാതായ യുവാവിനുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. വലിയ മങ്ങാട് സ്വദേശി അനൂപ് സുന്ദരനെയാണ് ഇന്നലെ രാത്രി പത്തുമണിയോടെ കാണാതായത്. കോസ്റ്റല്‍ പൊലീസിന്റെ ബോട്ട് ഇയാള്‍ക്കുവേണ്ടി കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. അഗ്നിരക്ഷാ പ്രവര്‍ത്തകരും ആംബുലന്‍സും കരയില്‍ സജ്ജരാണ്. എലത്തൂര്‍ പൊലീസും സ്ഥലത്തുണ്ട്.

വടകര ഓര്‍ക്കാട്ടേരിയില്‍ ഒഴിക്കില്‍പ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു

ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരിയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കൊമ്മിണിക്കാഴ മീത്തലെ പറമ്പില്‍ വിജീഷിനെയാണ് ബുധനാഴ്ച്ച വൈകീട്ടോടെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. നടക്കുതാഴെ ചോറോട് കനാലിലാണ് സംഭവം. ഇന്നലെ ഏറെനേരം പൊലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടത്താനായിരുന്നില്ല. പിന്നീട് തിരച്ചില്‍ ഇന്ന് രാവിലെ ഏഴ്മണിയോടെ വീണ്ടും തുടരുകയായിരുന്നു. പ്രദേശത്ത് ശക്തമായ മഴയും ഒഴുക്കും

കാണാതായ മുചുകുന്ന് സ്വദേശിനിയെ കണ്ടെത്തി

കൊയിലാണ്ടി: കാണാതായ മുചുകുന്ന് സ്വദേശിനിയെ കണ്ടെത്തി. നാല്‍പ്പത്തിരണ്ടുകാരിയായ പാച്ചാക്കില്‍ മീത്തലെ അറത്തില്‍ സുജാതയെയാണ് കാണാതായത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ വച്ചാണ് ഇവരെ കണ്ടെത്തിയത്. ചൊവ്വാഴ്ച മുതലാണ് സുജാതയെ കാണാതായത്. രാവിലെ ഡോക്ടറെ കാണാനായി വീട്ടില്‍ നിന്ന് പോയതായിരുന്നു. ഏറെ വൈകിയിട്ടും വീട്ടില്‍ തിരികെയെത്താതിരുന്നതോടെയാണ് ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച്

മുചുകുന്ന് സ്വദേശിനിയെ കാണാതായതായി പരാതി

കൊയിലാണ്ടി: മുചുകുന്ന് സ്വദേശിനിയെ കാണാതായതായി പരാതി. പാച്ചാക്കിൽ മീത്തലെ അറത്തിൽ സുജാതയെയാണ് കാണാതായത്. നാൽപ്പത്തിരണ്ട് വയസാണ്. ചൊവ്വാഴ്ച രാവിലെ ഡോക്ടറെ കാണാനായി വീട്ടിൽ നിന്ന് പോയതാണ് സുജാത. ഏറെ വൈകിയിട്ടും തിരികെയെത്താതായതോടെയാണ് കാണാതായതായി മനസിലായത്. കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9961765195, 9947368291 എന്നീ നമ്പറുകളിലോ കൊയിലാണ്ടി പൊലീസ്

തിക്കോടി പള്ളിക്കരയില്‍ നിന്ന് പതിനഞ്ചുകാരനെ കാണാതായതായി പരാതി

  Update: കുട്ടി ജൂണ്‍ അഞ്ചിന് വീട്ടില്‍ തിരിച്ചെത്തിയതായി ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.  തിക്കോടി: പള്ളിക്കരയില്‍ നിന്ന് പതിനഞ്ചുകാരനെ കാണാതായതായി പരാതി. മാധവന്‍ചേരി നിഹാലിനെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്. നീലയും വെള്ളയും നിറമുള്ള കള്ളി ഷര്‍ട്ടാണ് ധരിച്ചിരുന്നത്. ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. നിഹാലിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി