ആനവാതില്‍ അയ്യപ്പക്ഷേത്രത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കാണാതായതായി പരാതി


ഉള്ള്യേരി: ആനവാതില്‍- ചിറ്റാരി റോഡിന്റെ അരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കാണാതായതായി പരാതി. ഇന്നലെ രാത്രി എട്ടുമണിയ്ക്കും പത്തുമണിയ്ക്കും ഇടയിലാണ് സ്‌കൂട്ടര്‍ നഷ്ടപ്പെട്ടത്. കെ.എല്‍. 56ജി 7726 നമ്പറിലുളള ആക്‌സസ് സ്‌കൂട്ടറാണ് നഷ്ടമായത്.

ആനവാതില്‍ സ്വദേശിയുടേതാണ് സ്‌കൂട്ടര്‍. അയ്യപ്പക്ഷേത്രത്തില്‍ ഭജനയ്ക്കായി എത്തിയ സമയത്ത് ക്ഷേത്രത്തിന് സമീപത്തുള്ള ആനവാതില്‍ ചിറ്റാരി റോഡിന്റെ അരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അത്തോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അത്തോളി പൊലീസ് സ്‌റഅറേഷനലോ 9846504581 എന്ന നമ്പറിലോ അറിയിക്കണം.