കൊല്ലം വിയ്യൂര്‍ സ്വദേശിയെ ഇന്നലെ മുതല്‍ കാണാതായതായി പരാതി


കൊല്ലം: കൊല്ലം വിയ്യൂര്‍ സ്വദേശിയെ ഇന്നലെ മുതല്‍ കാണാതായതായി പരാതി. വിയ്യൂര്‍ വട്ടക്കണ്ടി സ്വദേശി വിജയ ബാബു (59) വിനെയാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ കാണാതായത്.

നിലവില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുളളതെന്ന് ബന്ധുക്കള്‍ പറയുന്നു. സഹോദരി മരണപ്പെട്ടതിനെ തുടര്‍ന്ന് വിജയബാബുവിനെ വിവരമറിയിക്കാന്‍ ശ്രമിച്ചപ്പോഴാണ് കാണാതായ വിവരം അറിയുന്നത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497573626, 9048471626 എന്നീ നമ്പറിലോ പോലീസ് സ്‌റ്റേഷനിലോ വിവരമറിയിക്കേണ്ടതാണ്.

Update: കാണാതായ കൊല്ലം വിയ്യൂര്‍ സ്വദേശിയായ മധ്യവയസ്‌കനെ ഗുരുവായൂരില്‍ കണ്ടെത്തി. ഇയാളെ ഗുരുവായൂരില്‍ കണ്ടെത്തിയതായി പൊലീസ് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സഹോദരന്‍ ഇയാളുമായി ഫോണില്‍ സംസാരിച്ചു