Tag: Meppayyur
പ്രിയപ്പെട്ട മത്തായി ചാക്കോ, മേപ്പയ്യൂരുകാരുടെ മനസ്സിൽ ഇന്നും ജ്വലിക്കുന്ന രക്ത നക്ഷത്രം
കെ.രാജീവൻ മേപ്പയ്യൂർ മത്തായി ചാക്കോ നമ്മെ വിട്ടുപിരിഞ്ഞിട്ട് 16 വര്‍ഷം പിന്നിടുകയാണ്. വിദ്യാര്‍ഥി- യുവജനപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തുവന്ന മത്തായി ചാക്കോ ജില്ലയിലെയും സംസ്ഥാനത്തെയും രാഷ്ട്രീയരംഗത്ത് രണ്ട് പതിറ്റാണ്ടിലധികം നിറഞ്ഞുനിന്ന നേതാവാണ്. അഞ്ച് വര്‍ഷക്കാലം മേപ്പയ്യൂര്‍ നിയോജകമണ്ഡലത്തില്‍ എം.എല്‍.എയായിരുന്ന അദ്ദേഹം മേപ്പയ്യൂരുകാരുടെയും പ്രിയപ്പെട്ട നേതാവാണ്. അഞ്ചു വർഷം മേപ്പയൂർ മണ്ഡലത്തിന്റെ ജനപ്രതിനി ആയപ്പോൾ മണ്ഡലത്തിന്റെ മുക്കിലും, മൂലയിലുമുള്ളവരെ പേരെടുത്തു
‘സാധാരണയായി നടന്നു പോകുന്ന വഴിയാണ്, അടുത്തടുത്ത സമയത്താണ് രണ്ടു കുട്ടികൾക്കും നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്, ആദ്യമായാണ് ഇവിടെ ഇങ്ങനെ ഒരു സംഭവം’; നെടുമ്പൊയിൽ രണ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ നാട്ടുകാർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
മേപ്പയൂർ: മേപ്പയൂർ പഞ്ചായത്തിലെ നെടുമ്പൊയിലിൽ വിദ്യാർഥികൾക്ക് പരിക്കേറ്റ തെരുവുപട്ടിയുടെ ആക്രമണം പ്രദേശത്ത് ആദ്യമെന്നു നാട്ടുകാർ. രണ്ട് കുട്ടികൾക്കാണ് ഇന്നലെ തെരുവ് നായയുടെ ആക്രമണം ഏറ്റത്. കളത്തിൽ സുബനീഷിൻ്റെ മകൾ തേജാ ലക്ഷ്മി (9), തയ്യുള്ള പറമ്പിൽ ഫയാസിൻ്റെ മകൻ സെബി മുഹമ്മദ് കമാൽ (7) എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ‘രണ്ട് സമയങ്ങളിലായിരുന്നു അക്രമം
മേപ്പയ്യൂരിന് തൊട്ടടുത്തുണ്ട്, കോഴിക്കോടിന്റെ കുറുമ്പാലക്കോട്ട; കോടമഞ്ഞ് ഇറങ്ങുന്ന മൈക്രോവേവ് വ്യൂ പോയിന്റ് കാണണ്ടേ!
മേപ്പയ്യൂര്‍: വയനാട്ടിലെ കുറുമ്പാലക്കോട്ടയിലെയും വയലടയിലെയുമെല്ലാം കാഴ്ചകള്‍ കണ്ടവരായിരിക്കും പേരാമ്പ്രയിലെ യാത്രാസ്‌നേഹികള്‍. തൊട്ടടുത്തുള്ള മീറോഡ് മല എത്രപേര്‍ കണ്ടിട്ടുണ്ടാവും? കാണുന്നത് പോട്ടെ, പലരും കേട്ടിട്ടുപോലുമുണ്ടാവില്ല. മേപ്പയൂര്‍, കീഴരിയൂര്‍, കൊഴുക്കല്ലൂര്‍ വില്ലേജുകളിലായി 100 ഏക്കറിലധികം വിസ്തൃതിയിലാണ് മീറോഡ് മല. ഈയിടെയായി നിരവധിപ്പേര്‍ ഇവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കുവാനായി ഈ മലയിലേക്ക് എത്താറുണ്ട്. രാവിലെയും വൈകുന്നേരമാണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍
കോടിക്കല്‍ ബീച്ചില്‍ രണ്ടാഴ്ച മുമ്പ് കരയ്ക്കടിഞ്ഞ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശിയുടേതല്ലെന്ന ഡി.എന്‍.എ ഫലം പുറത്തുവന്നതായി റിപ്പോര്‍ട്ടുകൾ; സംസ്കരിച്ച മൃതദേഹം ആരുടേതെന്ന ആശയക്കുഴപ്പത്തിൽ ബന്ധുക്കളും നാട്ടുകാരും
മേപ്പയ്യൂര്‍: തിക്കോടി കോടിക്കല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശിയുടേതല്ലെന്ന് ഡി.എന്‍.എ ഫലം ലഭിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം മേപ്പയ്യൂര്‍ കൂനംവള്ളിക്കാവ് സ്വദേശിയുടെ ബന്ധുക്കള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ജൂലൈ 17ന് രാവിലെയാണ് തിക്കോടി കോടിക്കല്‍ ബീച്ചില്‍ മൃതദേഹം കരയ്ക്കടിഞ്ഞത്. ജൂണ്‍ ആറുമുതല്‍ കാണാതായ മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റെ മൃതദേഹമാണിതെന്ന് ബന്ധുക്കള്‍ പറഞ്ഞത് അനുസരിച്ച്
ഏറ്റുമുട്ടിയത് ‘തമ്പുരാട്ടി’യും ‘പാർവതി’യും; വാക്കുതർക്കം ഒടുവിൽ കൂട്ടത്തല്ലായി; മേപ്പയ്യൂരിൽ ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷത്തിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
മേപ്പയ്യൂർ: ബസ് സമയക്രമത്തെ ചൊല്ലി മേപ്പയ്യൂർ ബസ് സ്റ്റാന്റഡിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഇന്ന് രാവിലെയാണ് . പേരാമ്പ്ര-വടകര റൂട്ടിലോടുന്ന തമ്പുരാട്ടി, പാർവ്വതി എന്നീ ബസുകളിലെ ജീവനക്കാർ തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘർഷവും നടന്നത്. വാക്കേറ്റത്തിനൊടുവിൽ ബസിൽ നിന്നിറങ്ങിയ ജീവനക്കാർ പരസ്പരം ഏറ്റമുട്ടുകയായിരുന്നു. ഇരുവശങ്ങളിലായി
സമയക്രമത്തെ ചൊല്ലി വാക്കേറ്റം, കയ്യാങ്കളി, ഒടുവിൽ കൂട്ടത്തല്ല്; മേപ്പയ്യൂർ ബസ് സ്റ്റാന്റിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി
മേപ്പയ്യൂർ: മേപ്പയ്യൂർ ബസ് സ്റ്റാന്റഡിൽ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്. ബസ് സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. പേരാമ്പ്ര-വടകര റൂട്ടിലോടുന്ന തമ്പുരാട്ടി, പാർവ്വതി ബസ് ജീവനക്കാർ തമ്മിലാണ് സംഘർഷം നടന്നത്. ബസിൽ നിന്നിറങ്ങിയ ജീവനക്കാർ സ്റ്റാന്റിൽൽ വച്ച് വാക്ക് തർക്കത്തിലേർപ്പെടുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. യാത്രക്കാർ ഇടപെട്ടാണ് ഇരു സംഘങ്ങളെയും പിടിച്ച് മാറ്റിയത്. സംഘർഷത്തി പരിക്കേറ്റവർ
ഇത് റോഡാണ്, പക്ഷേ നടന്നുപോകാന്‍ പോലും ആരും ധൈര്യപ്പെടില്ല! കിടപ്പുരോഗികളുടെ പരിചരണത്തിനുപോലും ആര്‍ക്കും വരാന്‍ പറ്റാത്ത അവസ്ഥയെന്ന് പ്രദേശവാസികള്‍; കൊഴുക്കല്ലൂരിലെ സമന്വയ കൊക്കര്‍ണി റോഡിന്റെ ശോചനീയാവസ്ഥ ഇനിയും പരിഹരിച്ചില്ലെങ്കില്‍ നിരാഹാരസമരം നടത്തുമെന്ന് നാട്ടുകാര്‍
മേപ്പയ്യൂര്‍: 35 വര്‍ഷം പഴക്കമുള്ള റോഡാണ് കൊഴുക്കല്ലൂരിലെ സമന്വയ കൊക്കര്‍ണി റോഡ്. എന്നാല്‍ ഇന്ന് പേരിന് മാത്രമേ ഇത് റോഡാകുന്നുള്ളൂ, ചളിയും വെള്ളവും കെട്ടിനില്‍ക്കുന്ന കാല്‍നടയായി പോലും പോകാനാവാത്ത തോട് പോലെയാണ് ഈ റോഡെന്നാണ് നാട്ടുകാര്‍ പറയുന്നത്. രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാനും മറ്റുമാണ് നാട്ടുകാര്‍ ഏറെ പ്രയാസപ്പെടുന്നത്. കിടപ്പുരോഗികളെ പരിചരിക്കാന്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിനുപോലും ഇവിടുള്ള
മേപ്പയ്യൂര്‍ കൂനംവള്ളിയെ ദു:ഖത്തിലാഴ്ത്തി ഒരേ ദിവസം രണ്ട് യുവാക്കളുടെ മരണം
മേപ്പയ്യൂര്‍: കൂനവള്ളി രണ്ട് വ്യത്യസ്ഥ സാഹചര്യങ്ങളിലായി ഉണ്ടായ യുവാക്കളുടെ മരണം നാടിനെയാകെ നടുക്കിയിരിക്കുകയാണ്. കൂനംവെള്ളിക്കാവ് കാഞ്ഞിരമുള്ള പറമ്പില്‍ ലിനീഷ് (40) മരിച്ച വാര്‍ത്തയറിഞ്ഞ് അടുത്ത മണിക്കൂറിനുള്ളില്‍ തന്നെയാണ് തിക്കോടി കോടിക്കല്‍ ബീച്ചില്‍ ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം കൂനംവള്ളിക്കാവ് സ്വദേശി വടക്കേടത്ത് കണ്ടി ദീപക്കിന്റേ(36)താണെന്ന് തിരിച്ചറിയുന്നത്. രണ്ട് യുവാക്കളും നാട്ടില്‍ പൊതു പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരായിരുന്നുവെന്ന്
തെങ്ങു മുറിഞ്ഞുവീണ് വീട് തകർന്നു; മേപ്പയ്യൂരില്‍ നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മേപ്പയ്യൂർ: കായലാട് തെങ്ങുവീണ് വീട് തകർന്നു. കായലാട് ചെട്ടിവീട് കോളനിയിൽ താമസിക്കുന്ന ശിവദാസന്റെ ഷീറ്റിട്ട വീടാണ് തകർന്നത്. അപകടത്തിൽ വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിൽ വീട് പൂർണ്ണമായി തകർന്നു. ഇന്നലെ പുലർച്ച 4.30 നാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടയിൽ തെങ്ങ് മുറിഞ്ഞ് വീടിന് മുകളിൽ പതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഷീറ്റു പൊട്ടി തെങ്ങിൻ കഷ്ണവും ഷീറ്റും
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ മേപ്പയ്യൂരില്‍ ശുചീകരണം നടത്തി
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് ടൗണ്‍ വാര്‍ഡില്‍ ഒമ്പത് അയല്‍ സഭ കേന്ദ്രീകരിച്ച് ശുചീകരണം നടത്തി. ഈ അടുത്തായി മലമ്പനി കേസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ഡിലെ മുഴുവന്‍ പ്രദേശങ്ങളിലും ശുചീകരണം നടത്തിയത്. ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം റാബിയ എടത്തിക്കണ്ടി നിര്‍വഹിച്ചു. പൊതു പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ, അയല്‍ സഭ അംഗങ്ങള്‍ എന്നിവര്‍ ശുചീകരണം പ്രവര്‍ത്തനങ്ങള്‍ക്ക്