Tag: Lost
നടുവണ്ണൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ സ്വര്‍ണാഭരണം കൊയിലാണ്ടിയില്‍ നഷ്ടമായതായി പരാതി
കൊയിലാണ്ടി: നടുവണ്ണൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ സ്വര്‍ണ ബ്രേസ്ലെറ്റ് കൊയിലാണ്ടിയില്‍വെച്ച് നഷ്ടപ്പെട്ടതായി പരാതി. ആഗസ്റ്റ് എട്ടാം തിയ്യതി കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിന്നും ആര്‍ട്‌സ് കോളേജിലേക്കുള്ള വഴിയാണ് ആഭരണം നഷ്ടമായത്. മുക്കാല്‍ പവന്‍ തൂക്കംവരും. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9656640974-ബാലന്‍ എന്ന നമ്പറില്‍ ബന്ധപ്പെടുക.
കൊയിലാണ്ടി നഗരത്തില്‍ വച്ച് വിലയേറിയ വളര്‍ത്തു പൂച്ചയെ നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: നഗരത്തില്‍ വച്ച് വിലയേറിയ വളര്‍ത്തു പൂച്ചയെ നഷ്ടപ്പെട്ടതായി പരാതി. വടകര മുക്കാളിയില്‍ നിന്ന് തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തേക്ക് കൊണ്ടുപോകുകയായിരുന്ന പേര്‍ഷ്യന്‍ പൂച്ചയെ ആണ് നഷ്ടപ്പെട്ടത്. കൊയിലാണ്ടി പോസ്റ്റ് ഓഫീസിന് സമീപത്ത് വച്ച് രാവിലെ 11 മണിയോടെയാണ് പൂച്ചയെ നഷ്ടമായത്. പെറ്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വണ്ടിയില്‍ ബാസ്‌കറ്റില്‍ വച്ചാണ് പൂച്ചയെ കൊണ്ടുപോയത്. കൊയിലാണ്ടിയില്‍ വച്ച് മറ്റൊരു പൂച്ചയെ
കീഴരിയൂര്‍ സ്വദേശിയുടെ ഐഫോണ്‍ കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: കീഴരിയൂര്‍ സ്വദേശിയായ യുവാവിന്റെ ഐഫോണ്‍ കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി. കീഴരിയൂര്‍ ചുക്കോത്ത് മുഹമ്മദ് ശാമിലിന്റെ സ്വര്‍ണ്ണ നിറത്തിലുള്ള ഐഫോണ്‍ എക്‌സ് എസ് മാക്‌സ് മോഡല്‍ ഫോണാണ് നഷ്ടപ്പെട്ടത്. കൊയിലാണ്ടി ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് സിവില്‍ സ്‌റ്റേഷന് സമീപം വരെയുള്ള ബൈക്ക് യാത്രയ്ക്കിടെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഫോണ്‍ നഷ്ടമായത്.
”എന്റെ അവസ്ഥ ദയനീയമാണ്, ആ സ്വര്‍ണ്ണവും പണവും എടുത്തവരുണ്ടെങ്കില്‍ തിരിച്ചുനല്‍കണേ” തിരുവങ്ങൂര്‍ ബസ്റ്റോപ്പില്‍ വെച്ച് എലത്തൂര്‍ സ്വദേശിനിയുടെ ബാഗിലെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി പരാതി
എലത്തൂര്‍: തിരുവങ്ങൂര്‍ ബസ്റ്റോപ്പില്‍വെച്ച് എലത്തൂര്‍ സ്വദേശിനി ജംഷീനയുടെ ബാഗിലെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി പരാതി. മെയ് ഒന്നിന് ഉച്ചയ്ക്കാണ് സംഭവം. തിരുവങ്ങൂര്‍ ബസ്റ്റോപ്പില്‍ ബാഗ് മറന്നുവെച്ച് പോകുകയായിരുന്നു. നഷ്ടപ്പെട്ടത് മനസ്സിലായ ഉടനെ തിരുവങ്ങൂര്‍ ബസ്റ്റോപ്പില്‍ വന്ന് നോക്കിയപ്പോള്‍ ബാഗ് ബസ്‌റ്റോപ്പിന്റെ മുകളിലെ ഭിത്തിയില്‍ കണ്ടെത്തിയെങ്കിലും അതിലുണ്ടായിരുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ടിരുന്നു. കൂലിപ്പണിക്കാരനായ റാഫി വീടുപണിയ്ക്കുവേണ്ടി കരുതിവെച്ച
അത്തോളി സ്വദേശിനിയുടെ സ്മാര്‍ട്ട് ഫോണ്‍ തിരുവങ്ങൂരില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി
ചേമഞ്ചേരി: അത്തോളി സ്വദേശിനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി. വെളൂര്‍ കുയിലത്തോട് മീത്തല്‍ സുമിഷയുടെ വിവോ വി20 മോഡല്‍ ഫോണാണ് നഷ്ടപ്പെട്ടത്. തിരുവങ്ങൂര്‍ ബസ് സ്‌റ്റോപ്പില്‍ നിന്ന് അത്തോളിക്ക് പോകാനായി ഓട്ടോറിക്ഷയില്‍ കയറുമ്പോഴാണ് ഫോണ്‍ നഷ്ടപ്പെട്ടത്. ഫോണിലേക്ക് വിളിച്ച് നോക്കിയെങ്കിലും ആരും എടുത്തില്ല. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായി എന്നും ഉടമ കൊയിലാണ്ടി ന്യൂസ്
തിരുവങ്ങൂർ വഴിയുള്ള യാത്രയ്ക്കിടെ നരിക്കുനി സ്വദേശിയുടെ വിലയേറിയ രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: ബൈക്ക് യാത്രയ്ക്കിടെ നരിക്കുനി സ്വദേശിയുടെ വിലയേറിയ രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. നരിക്കുനി മുച്ചിലാടി പുരയിൽ നിഥുൻ ടി.കെയുടെ പേഴ്സാണ് ചൊവ്വാഴ്ച വൈകീട്ട് നഷ്ടപ്പെട്ടത്. നേതാജി നഗർ-കോട്ടൂളിയിൽ നിന്ന് ദേശീയപാത 66 ബൈപ്പാസ് വഴി തിരുവങ്ങൂർ ബസ് സ്റ്റോപ്പ്, തിരികെ വെങ്ങളം, എലത്തൂർ വഴി വെസ്റ്റ്ഹിൽ പോളിടെക്നിക്ക് വരെയുള്ള യാത്രയ്ക്കിടെയാണ് പേഴ്സ് നഷ്ടമായത്.
തിക്കോടിയില്‍ നിന്നും ബൈക്ക് യാത്രയ്ക്കിടെ യുവാവിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി; കണ്ടു കിട്ടുന്നവര്‍ അറിയിക്കുക
കൊയിലാണ്ടി: തിക്കോടിയില്‍ നിന്നും പാലക്കുളത്തേക്കുള്ള ബൈക്ക് യാത്രക്കിടെ ഇന്നലെ രാത്രി പാറക്കാട് അഭിനന്ദിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടമായി. 9656352157 എന്ന നമ്പറാണ് നഷ്ടമായ ഫോണില്‍ ഉള്ളത്. സാംസങ് ഗാലക്‌സി A13 ബ്ലാക്ക് കളറാണ് ഫോണ്‍. കണ്ടു കിട്ടുന്നവര്‍ 9544192208 എന്ന നമ്പറില്‍ ബന്ധപ്പെടുക.
കൊയിലാണ്ടിയിൽ കളഞ്ഞ് കിട്ടിയ നാല് പവൻ സ്വർണ്ണം ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് ഉള്ളിയേരി സ്വദേശിയുടെ നല്ല മാതൃക
കൊയിലാണ്ടി: വീണ് കിട്ടിയ സ്വർണ്ണം ഉടമസ്ഥന് തിരികെ നൽകി ഉള്ളിയേരി സ്വദേശിയായ യുവാവ്. ഉള്ളിയേരി ആനവാതിൽ സ്വദേശിയായ സുബീറാണ് സത്യസന്ധതയുടെ നല്ല മാതൃക കാണിച്ചത്. കൊയിലാണ്ടി കേരള ബാങ്കിന് സമീപത്ത് കൂടെ പോകുമ്പോഴാണ് സുബീറിന് നാല് പവനോളം സ്വർണ്ണം വീണ് കിട്ടിയത്. ഉടൻ അദ്ദേഹം സ്വർണ്ണം കൊയിലാണ്ടി പൊലീസിൽ ഏൽപ്പിച്ചു. തുടർന്ന് കൊയിലാണ്ടി പൊലീസ് നടത്തിയ
ആനക്കുളം സ്വദേശിനിയുടെ ആധാരം നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: ആനക്കുളം സ്വദേശിനിയുടെ ആധാരം നഷ്ടപ്പെട്ടതായി പരാതി. കിഴക്കേ മഠത്തിൽ കുഞ്ഞിപ്പെണ്ണിന്റെ ആധാരമാണ് നഷ്ടപ്പെട്ടത്. ഒക്ടോബർ 18 നും 21 നും ഇടയിലാണ് ആധാരം നഷ്ടപ്പെട്ടത്. ഈ ദിവസങ്ങളിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റി ഓഫീസ്, കൊല്ലത്തുള്ള വിയ്യൂർ വില്ലേജ് ഓഫീസ്, ആനക്കുളത്തുള്ള അക്ഷയ കേന്ദ്രം എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട ആധാരം ആർക്കെങ്കിലും ലഭിച്ചാൽ 9847669084 എന്ന നമ്പറിൽ
മന്ദങ്കാവ് സ്വദേശിയുടെ വിലയേറിയ രേഖകളടങ്ങിയ പേഴ്സ് കൊയിലാണ്ടിയിൽ വച്ച് നഷ്ടമായതായി പരാതി
കൊയിലാണ്ടി: മന്ദങ്കാവ് സ്വദേശിയുടെ പേഴ്സ് കൊയിലാണ്ടിയിൽ വച്ച് നഷ്ടപ്പെട്ടതായി പരാതി. പഴമഠത്ത് പരമ്പിൽ ഫാസിലിന്റെ പേഴ്സാണ് ശനിയാഴ്ച പുലർച്ചെ മൂന്നര മണിയോടെ നഷ്ടമായത്. വിലയേറിയ രേഖകൾ പേഴ്സിലുണ്ടായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ഫാസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കൊയിലാണ്ടിയിലെ ടോപ് ഫോം ടീ ഷോപ്പിൽ നിന്ന് ചായ കുടിച്ച ശേഷം മുത്താമ്പി റൂട്ടിലെ