Tag: lok sabha election

Total 30 Posts

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്, ബംഗാളിലും മണിപ്പൂരിലും സംഘര്‍ഷം, മാഹിയില്‍ മുഴുവന്‍ ബൂത്തുകളും നിയന്ത്രിച്ച് വനിതകള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്. വൈകുന്നേരം മൂന്നുമണിവരെ 49.78% ആണ് പോളിങ് രേഖപ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ബംഗാളിലും മണിപ്പൂരിലും സംഘര്‍ഷങ്ങളുണ്ടായെങ്കിലും മറ്റിടങ്ങളില്‍ പൊതുവില്‍ സമാധാനപരമായാണ് തെരഞ്ഞെടുപ്പ് നടന്നത്. കൂച്ച് ബിഹാറിലെ സീതാല്‍കുച്ചിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചും

‘ഇന്ത്യാ മുന്നണി അധികാരത്തില്‍ വരുമെന്ന് തിരിച്ചറിഞ്ഞ മോദി നെട്ടോട്ടത്തില്‍’; ചെറുവണ്ണൂരില്‍ ഷാഫി പറമ്പിലിനുവേണ്ടി പ്രചരണത്തിനെത്തി റിജില്‍ മാക്കുറ്റി

ചെറുവണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ ജയസാധ്യത ഇല്ലാതാക്കാന്‍ പിണറായി വിജയന്‍ ബി.ജെ.പിയോട് അച്ചാരം വാങ്ങിയതായി യൂത്ത് കോണ്‍ഗ്രസ് -സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. ഇന്ത്യാ മുന്നണി വരും എന്ന് തിരിച്ചറിഞ്ഞ മോദി നെട്ടോട്ടത്തിലാണെന്നും റിജില്‍ പറഞ്ഞു. ചെറുവണ്ണൂര്‍ കക്കറ മുക്കില്‍ ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.കെ.ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

മണ്ഡലവും, ഭൂരിപക്ഷം പഞ്ചായത്തുകളും എൽഡിഎഫിനൊപ്പം; ലോക്സഭാ തെരഞ്ഞെടുപ്പിൽ കുറ്റ്യാടി ആർക്കൊപ്പം നിൽക്കും

വടകര: വടക്കൻ പാട്ടിൻറെയും തച്ചോളി കഥകളുടെയും പോരാട്ട വീര്യങ്ങളുടെയും ചരിത്രമാണ് വടകരയുടേത്. ഒരു ലോക്‌സഭ തെരഞ്ഞെടുപ്പിന് കൂടി കച്ച മുറുകുമ്പോൾ വടകര മണ്ഡലം എങ്ങോട്ട് ചിന്തിക്കും എന്നത് പെട്ടെന്ന് പ്രവചിക്കാൻ കഴിയില്ല. കണ്ണൂർ ജില്ലയിലെ തലശ്ശേരിയും കൂത്തുപറമ്പും കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭ മണ്ഡലങ്ങളും ചേരുന്നതാണ് വടകര ലോക്‌സഭ

വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കെ.കെ ശൈലജക്കെതിരെ വ്യാജ പ്രചാരണം; ന്യൂമാഹിയിലെ മുസ്‍ലിം ലീഗ് നേതാവിനെതിരെ കേസ്

വടകര: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ വ്യാജപ്രചാരണത്തില്‍ കേസെടുത്ത് പോലീസ്. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെയാണ് ന്യൂ മാഹി പോലീസ് കേസെടുത്തിരിക്കുന്നത്. ടീച്ചര്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു അസ്ലം വ്യാജ പ്രചാരണം നടത്തിയത്. റിപ്പോര്‍ട്ടര്‍

കെ.കെ.ശൈലജ ടീച്ചര്‍ക്കെതിരായ സൈബര്‍ അധിക്ഷേപം; പേരാമ്പ്ര വാളൂര്‍ സ്വദേശിയ്‌ക്കെതിരെ കേസ്

വടകര: വടകര മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പേരാമ്പ്ര വാളൂര്‍ സ്വദേശിയ്‌ക്കെതിരെ കേസ്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ സല്‍മാന്‍ വാളൂരിനെതിരെയാണ് കേസെടുത്തത്. കെ.കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത പരാതിയിലാണ് പൊലീസ് നടപടി. പേരാമ്പ്ര പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രകോപനവും ലഹളയും ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോയും ചിത്രങ്ങളും

85 വയസിന് മുകളില്‍ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട്; വോട്ടുശേഖരണം നാളെ മുതല്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഭിന്നശേഷിക്കാരുടെയും 85 ന് മുകളില്‍ പ്രായമുള്ള വയോജനങ്ങളുടെയും വീടുകള്‍ സന്ദര്‍ശിച്ച് വോട്ട് ശേഖരിക്കുന്ന പ്രവൃത്തി നാളെ തുടങ്ങും. 7623 ഭിന്നശേഷിക്കാരുടെ വോട്ടുകള്‍ ശേഖരിക്കും. 85 വയസിന് മുകളില്‍ പ്രായമുള്ള 10872 പേരുടെയും വോട്ട് ശേഖരിക്കണം. ഉദ്യോഗസ്ഥര്‍ ഇവരുടെ വീടുകളിലെത്തി വോട്ടു ശേഖരിക്കും. വോട്ടുശേഖരണം നാലോ അഞ്ചോ ദിവസം നീളും. ഈ ലോക്‌സഭാ

ശൈലജ ടീച്ചര്‍ക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഡി.രാജ മേപ്പയ്യൂരില്‍; ഏപ്രില്‍ 21ലെ തെരഞ്ഞെടുപ്പ് റാലിയ്ക്കായി ഒരുക്കങ്ങള്‍ തുടങ്ങി

മേപ്പയ്യൂര്‍: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സി.പി.ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡി.രാജ എത്തുന്നു. ഏപ്രില്‍ 21ന് വൈകുന്നേരം മേപ്പയ്യൂരില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയെ ഡി.രാജ അഭിവാദ്യം ചെയ്ത് സംസാരിക്കും. തെരഞ്ഞെടുപ്പ് റാലിയുടെ വിജയകരമായ നടത്തിപ്പിനായി മേപ്പയ്യൂരില്‍ സംഘാടക സമിതി രൂപീകരിച്ചു. ഉണര സ്മാരക ഹാളില്‍ ചേര്‍ന്ന യോഗം

കൊയിലാണ്ടിയില്‍ മുഖ്യമന്ത്രിയെത്തുന്നു, യെച്ചൂരിയുടെ പ്രസംഗം, ഡി.കെ ശിവകുമാറിന്റെ പ്രചാരണം, വടകര പിടിക്കാന്‍ ഇരുമുന്നണികളും ശക്തമായി രംഗത്ത്; തെരഞ്ഞെടുപ്പ് പോര് മുറുകുന്നു

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് അടക്കുമ്പോള്‍ വടകരയില്‍ തെരഞ്ഞെടുപ്പ് പോര് മുറുകുന്നു. എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മണ്ഡല പര്യടന പരിപാടിയുമായി തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവമാണ്. ഇനി സംസ്ഥാന, ദേശീയ തലത്തിലെ പ്രമുഖ നേതാക്കളെ കൊണ്ടുവന്ന് പ്രചരണം ശക്തമാക്കുകയാണ് മൂന്ന് മുന്നണികളുടെയും ലക്ഷ്യം. മുഖ്യമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോയും യെച്ചൂരിയുടെ പ്രചാരണവും: വടകരയില്‍ ഏറ്റവുമാദ്യം

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണയ്ക്കായി പ്രചരണത്തിനെത്തി മേജര്‍ രവി; കൊയിലാണ്ടിയില്‍ റോഡ് ഷോ

[top] കൊയിലാണ്ടി: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വടകര ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണയ്ക്കായി കൊയിലാണ്ടിയില്‍ റോഡ് ഷോ സംഘടിപ്പിച്ച് ബി.ജെ.പി. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും, റോഡ് ഷോയും ബി.ജെ.പി സംസ്ഥാന വൈപ്രസിഡന്റ് മേജര്‍ രവി ഉല്‍ഘാടനം ചെയ്തു. ഹാര്‍ബര്‍ പരിസരത്തു നിന്നും ആരംഭിച്ച റോഡ് ഷോ കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ സമാപിച്ചു. കേരളത്തിന്റെ വികസനം

വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ അനുവദിച്ചു; സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയടക്കം ചിഹ്നങ്ങള്‍ അറിയാം

വടകര: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ അനുവദിച്ചു. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ സ്വതന്ത്രര്‍ക്കുമാണ് ചിഹ്നങ്ങള്‍ അനുവദിച്ചത്. ചിഹ്നങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായതോടെ ഇനിയങ്ങോട്ട് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കും. മൂന്നുമുന്നണികളും രണ്ടും മൂന്നും റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പെരുന്നാള്‍, വിഷു ആശംസ നേര്‍ന്നുകൊണ്ടുള്ള സ്‌ക്വാഡുകള്‍ അടുത്ത ദിവസം മുതല്‍ രംഗത്തിറങ്ങും. കോഴിക്കോട്