ശൈലജ ടീച്ചര്‍ക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഡി.രാജ മേപ്പയ്യൂരില്‍; ഏപ്രില്‍ 21ലെ തെരഞ്ഞെടുപ്പ് റാലിയ്ക്കായി ഒരുക്കങ്ങള്‍ തുടങ്ങി


മേപ്പയ്യൂര്‍: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സി.പി.ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡി.രാജ എത്തുന്നു. ഏപ്രില്‍ 21ന് വൈകുന്നേരം മേപ്പയ്യൂരില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയെ ഡി.രാജ അഭിവാദ്യം ചെയ്ത് സംസാരിക്കും.

തെരഞ്ഞെടുപ്പ് റാലിയുടെ വിജയകരമായ നടത്തിപ്പിനായി മേപ്പയ്യൂരില്‍ സംഘാടക സമിതി രൂപീകരിച്ചു. ഉണര സ്മാരക ഹാളില്‍ ചേര്‍ന്ന യോഗം എല്‍.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എസ്.കെ.സജീഷ് ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ പി.ബാലന്‍ അധ്യക്ഷത വഹിച്ചു. പി.പി.രാധാകൃഷ്ണന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, കെ.രാജീവന്‍, എം.കെ.രാമചന്ദ്രന്‍, ഇ.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. എല്‍.ഡി.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കണ്‍വീനര്‍ കെ.ടി.രാജന്‍ സ്വാഗതവും സുനില്‍ ഓടയില്‍ നന്ദിയും പറഞ്ഞു. പി.ബാലന്‍ മാസ്റ്റര്‍ ചെയര്‍മാന്‍, കെ.ടി.രാജന്‍ ജനറല്‍ കണ്‍വീനര്‍, കെ.വി.നാരായണന്‍ ഖജാന്‍ജി എന്നിവര്‍ ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു.