Tag: #ksrtc

Total 31 Posts

താമരശ്ശേരി ഡിപ്പോയുടെ ഉല്ലാസയാത്രയ്ക്കിടെ ഡ്രൈവര്‍ക്ക് പക്ഷാഘാതം, മനസാന്നിധ്യം കൈവിടാതെ ഡ്രൈവര്‍; നാല്‍പ്പത്തിയെട്ട് ജീവനുകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

താമരശ്ശേരി: വലിയ ദുരന്തമായി മാറുമായിരുന്ന ഉല്ലാസയാത്ര ഒഴിവായത് സിഗീഷ് എന്ന ഡ്രൈവറുടെ അപാരമായ മനസാന്നിധ്യം ഒന്ന് കൊണ്ട് മാത്രം. കഴിഞ്ഞ ദിവസമാണ് താമരശ്ശേരി ഡിപ്പോയില്‍ നിന്ന് ഉല്ലാസയാത്ര പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ്സില്‍ അത്ഭുതകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. ബജറ്റ് ടൂറിസം പദ്ധതി പ്രകാരം കെ.എസ്.ആര്‍.ടി.സിയുടെ താമരശ്ശേരി ഡിപ്പോയില്‍ നിന്ന് പതിവ് പോലെ മലക്കപ്പാറയ്ക്ക് പുറപ്പെട്ടതായിരുന്നു ആ ബസ്.

പൂജാ അവധിയ്ക്ക് താമരശ്ശേരി, വടകര, തൊട്ടില്‍പ്പാലം തുടങ്ങിയ യൂണിറ്റുകളില്‍ നിന്ന് ഉല്ലാസയാത്ര പാക്കേജുമായി കെ.എസ്.ആര്‍.ടി.സി; വിശദാംശങ്ങള്‍ അറിയാം

താമരശ്ശേരി: നവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട് പൂജാ അവധിദിനങ്ങളില്‍ ഉള്‍പ്പെടെ ഒക്ടോബറില്‍ ഉല്ലാസയാത്രാ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി. താമരശ്ശേരി, തൊട്ടില്‍പ്പാലം, വടകര, യൂണിറ്റുകളില്‍ നിന്നെല്ലാം വിനോദയാത്രാ സര്‍വ്വീസുണ്ട്. ശനിയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് ബജറ്റ് ടൂറിസം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.കെ ബിന്ദു അറിയിച്ചു. മലക്കപ്പാറ, നെല്ലിയാമ്പതി, കണ്ണൂര്‍ (വിസ്മയ), നിലമ്പൂര്‍, തേക്ക് മ്യൂസിയം, തുഷാരഗിരി-പൂക്കോട്-വനപര്‍വം എ്‌നിവിടങ്ങളിലേക്കാണ് ഏകദിന

ബജറ്റ് ടൂറിസം പാക്കേജുമായി കെ.എസ്.ആര്‍.ടി.സി; ഓണം അവധിക്കാലത്തിനി കുറഞ്ഞ ബജറ്റില്‍ കോഴിക്കോടു നിന്നും വിവിധ സ്ഥലങ്ങളിലേക്ക് യാത്രാപോകാം

കോഴിക്കോട്: ഓണം വെക്കേഷനിങെത്താറായി. ഇത്തവണ എന്താ പ്ലാന്‍? ഒരു ടൂര്‍പോയാല്‍ കൊള്ളാമെന്നുണ്ടോ? എന്നാലിതാ കുറഞ്ഞ ചെലവില്‍ ഓണത്തിന് ടൂര്‍ പോകാന്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാക്കേജുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഒരുമിച്ചും കൂട്ടായും യാത്രചെയ്യാം. ഇതിനായി കോഴിക്കോട് ബജറ്റ് ടൂറിസം സെല്‍ പദ്ധതി തയാറാക്കി. സംസ്ഥാനത്തെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്രചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ആതിരപ്പിള്ളി, വാഴച്ചാല്‍, തുണ്ടൂര്‍മുഴി, മൂന്നാര്‍

കെ.എസ്.ആര്‍.ടി.സി ബസ്സില്‍ മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചു; പ്രതിയെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തു

അത്തോളി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ മാധ്യമപ്രവര്‍ത്തയെ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ഉപദ്രവിച്ച പ്രതിയെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. അതിക്രമമുണ്ടായതോടെ മാധ്യമപ്രവര്‍ത്തക ബസ് ജീവനക്കാരോട് പരാതിപ്പെട്ടു. തുടര്‍ന്ന് ബസ് അത്തോളി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌റ്റേഷനില്‍ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതി മാമ്പറ്റ സ്വദേശി നൗഷാദിനെ അറസ്റ്റ്

കോട്ടയത്തേക്കൊരു ടിക്കറ്റ്, കയ്യിൽ 150 രൂപയേ ഉള്ളൂ, ബാക്കി ചേട്ടൻ ​ഗൂ​ഗിൾ പേ ചെയ്യും’; വയനാട്ടിലെ സ്കൂളിൽ നിന്ന് ആരുമറിയാതെ നാടുവിടാനൊരുങ്ങിയ പത്താംക്ലാസുകാരിയെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടർ

കല്‍പറ്റ: വീട്ടുകാരറിയാതെ നാടുവിടാനൊരുങ്ങിയ പത്താംക്ലാസുകാരിയെ സമയോചിതമായ ഇടപെടലിലൂട രക്ഷിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടർ മാതൃകയായി. മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടറും പിണങ്ങോട് സ്വദേശിയുമായ പി. വിനോദാണ് സ്കൂളിൽ നിന്ന് ആരുമറിയാതെ പുറത്തിറങ്ങിയ വിദ്യാർത്ഥിനിയെ സുരക്ഷിത കരങ്ങളിലേൽപ്പിച്ചത്. ബുധനാഴ്ചയാണ് എല്ലാവരെയും ആശങ്കയുടെ മുൾമുനയിൽ നിർത്തി പത്താംക്ലാസ് വിദ്യാർത്ഥിനിയെ കാണാതാവുന്നത്. സ്കുളിൽ നിന്നിറങ്ങിയ പെൺകുട്ടി മാനന്തവാടി-കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കയറി

വയോധികന്‍ കുഴഞ്ഞു വീണു, ബസ് ആംബുലന്‍സായി; റൂട്ട് മാറ്റി കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി (വീഡിയോ കാണാം)

കോഴിക്കോട്: മലാപ്പറമ്പിലെ ഇഖ്‌റ ആശുപത്രി കോമ്പൗണ്ടിലേക്ക് ഒരു കെ.എസ്.ആര്‍.ടി.സി ബസ് കുതിച്ചെത്തിയത് കണ്ട എല്ലാവരും അമ്പരന്നു. ആംബുലന്‍സുകളോ മറ്റ് ചെറുവാഹനങ്ങളോ മാത്രം എത്തുന്ന ആശുപത്രി മുറ്റത്ത് ആനവണ്ടി കണ്ടപ്പോള്‍ എന്താണ് കാര്യമെന്ന് അറിയാതിരുന്ന പലര്‍ക്കും ആശങ്കയും ഉണ്ടായിരുന്നു. പിന്നീടാണ് എല്ലാവര്‍ക്കും കാര്യം മനസിലായത്. ആ കെ.എസ്.ആര്‍.ടി.സി ബസ് ഒരു ആംബുലന്‍സായി മാറുകയായിരുന്നു, യാത്രക്കാരനായ വയോധികന്റെ ജീവന്‍

വീണ്ടും!! കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങി; ചില്ലുകള്‍ പൊട്ടി

കോഴിക്കോട്: കഷ്ടകാലം മാറാതെ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ്സുകള്‍. ഇന്നലെ സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ ഇന്നും ബസ് കുടുങ്ങി. ഇന്നലത്തെതിനു സമാനമായി ബെംഗളൂരുവില്‍ നിന്ന് വന്ന സ്വിഫ്റ്റ് ബസ് തന്നെയാണ് ഇന്നും കുടുങ്ങിയത്. ടെര്‍മിനലില്‍ ബസ് നിര്‍ത്തിയിടാനുള്ള ട്രാക്കിന് ഇരുവശവുമുള്ള തൂണുകള്‍ക്കിടയില്‍ ആവശ്യത്തിന് അകലമില്ലാത്തതാണ് ബസ്സുകള്‍ക്ക് തലവേദനയാവുന്നത്. സ്വിഫ്റ്റ് ബസ്സുകള്‍ക്ക് മറ്റു

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങി; പുറത്തെടുത്തത് നാലുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍

കോഴിക്കോട്: സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങി. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട് എത്തിയ ഗഘ15അ2323 നമ്പറിലുള്ള ബസ്സാണ് കുടുങ്ങിയത്. നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തെടുത്തത്. ഒരു പില്ലര്‍ ഗാര്‍ഡ് പൊളിച്ചു മാറ്റിയാണ് ബസ് പുറത്തെടുത്തത്. രാവിലെ യാത്ര പുറപ്പെടുന്നതിന് മുമ്പായി ബസ് ട്രാക്കില്‍ നിന്ന് പുറത്തേക്കെടുക്കുമ്പോഴാണ് സംഭവം.

ശമ്പള പ്രതിസന്ധി; ഇന്ന് അർദ്ധ രാത്രി മുതൽ കെ.എസ്.ആർ.ടി.സി പണിമുടക്കിലേക്ക്

കോഴിക്കോട്: ശമ്പളം കിട്ടിയില്ല, ഇന്ന് അർദ്ധ രാത്രി മുതൽ കെ.എസ്.ആർ.ടി.സി പണിമുടക്കിലേക്ക്. ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചർച്ച പരാജയമായതിനെ തുടർന്നാണ് പണിമുടക്ക്. ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കി. 24 മണിക്കൂറാണ് പണിമുടക്ക്. ഈ മാസം 10 ന് ശമ്പളം നൽകാമെന്നാണ് ഇന്ന് നടന്ന

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്ത ആറുവയസുകാരിയെ കടന്നുപിടിച്ചു; നിലമ്പൂര്‍ സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ ആറുവയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ നിലമ്പൂര്‍ സ്വദേശി ബിജു അറസ്റ്റില്‍. ഇന്നലെ രാത്രിയായിരുന്നു സംഭവം. തൃശൂര്‍-കണ്ണൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി. സീറ്റില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയെ ഇയാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. നടക്കാവ് പൊലീസാണ് ബിജുവിനെ അറസ്റ്റു ചെയ്തത്. കുട്ടിയുടെ മാതാപിതാക്കളുടെയും