Tag: Kozhikode

Total 156 Posts

റെയില്‍വേ സ്‌റ്റേഷനില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റി, ശേഷം മോഷ്ടാവും ഉറങ്ങി; ഒടുവില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍. ചേവായൂര്‍ കൊടുവാട്ടുപറമ്പില്‍ പ്രജീഷ് (43) ആണ് പിടിയിലായത്. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഗോവ സ്വദേശി ഒാം പ്രകാശ് പ്രഭാതിന്റെ ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണാണ് പ്രജീഷ് അടിച്ചുമാറ്റിയത്. കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് പോകാനായി മറ്റൊരു തീവണ്ടിയില്‍

സൈലന്റ്‍ വാലിയുടെ മനോഹാരിത ആസ്വദിക്കാൻ ആനവണ്ടിയിൽ പോയാലോ…; കാടിനെ അടുത്തറിയാനുള്ള യാത്രയുമായി കെ.എസ്.ആർ.ടി.സി, വിശദാംശങ്ങൾ അറിയാം

കോഴിക്കോട്: സൈലന്റ്‍ വാലി വനത്തിന്റെ നിശബ്ദതയിലേക്ക് ആനവണ്ടിയിലൊരു യാത്ര പോയാലോ? അത്തരത്തിലൊരു ഉല്ലാസ യാത്ര ഒരുക്കുകയാണ് കെ.എസ്.ആർ.ടി.സി. കോഴിക്കോട് നിന്നാണ് സൈലന്റ്‍ വാലിയിലേക്ക് ആനവണ്ടിയിൽ യാത്രയൊരുക്കുന്നത്. നിശബ്ദവനത്തിലൂടെയുള്ള യാത്രയിലൂടെ കാടിനെ അടുത്തറിയാനുള്ള അവസരം ഒരുക്കുന്നത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ആണ്. കോഴിക്കോട് നിന്ന് ജൂലൈ 26 ന് രാവിലെ 4 മണിക്കാണ് യാത്ര പുറപ്പാടുക.

ബലിതർപ്പണത്തിനായി തിരുനെല്ലിക്ക് പോകാം; കർക്കിടകവാവ് ദിനത്തിൽ കെ.എസ്.ആർ.ടി.സിയുടെ തിരുനെല്ലിയാത്ര

കോഴിക്കോട്: കർക്കിടകവാവ് ദിനത്തിൽ തിരുനെല്ലിയാത്ര ഒരുക്കി കെ എസ് ആർ ടി സി. വിശ്വാസികൾക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യത്തിനായാണ് കെ എസ് ആർ ടി സി ബജറ്റ്‌ ടൂറിസം സെൽ പ്രത്യേക യാത്ര ഏർപ്പെടുത്തുന്നത്. ജൂലൈ 16 ന് രാത്രി പത്ത് മണിയ്ക്ക് കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന്

ജോലി അന്വേഷിക്കുന്നവരാണോ? അവസരങ്ങളുടെ പെരുമഴയുമായ് നാളെ കോഴിക്കോട് മെഗാ തൊഴില്‍ മേള; വിശദവിവരങ്ങള്‍ അറിയാം

കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജൂണ്‍ 24ന് കോഴിക്കോട് ഗവ.എഞ്ചിനീയറിങ് കോളേജിലാണ് തൊഴില്‍ മേള നടക്കുന്നത്. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പില്‍ ഇന്റര്‍ ലിങ്കിങ്ങ് ഓഫ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചസ് എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് തൊഴില്‍ മേള നടക്കുന്നത്. അന്‍പതില്‍പ്പരം കമ്പനികള്‍ 2000

എം.എ യൂസഫലിയുടെ മകളുടെ കോഴിക്കോടുള്ള വീട്ടില്‍ മോഷണം; പ്രതി പിടിയില്‍

കോഴിക്കോട്: എം.എ യൂസഫലിയുടെ മകളുടെ മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റ് പിറകിലുള്ള വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ പ്രതി പിടിയില്‍. നടക്കാവ് സ്വദേശി രഞ്ജിത്ത് (39) ആണ് പിടിയിലായത്. ജൂണ്‍ ആദ്യവാരമായിരുന്നു മോഷണം നടന്നത്. പൂട്ടിയിട്ട വീടിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ പ്രതി വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ്

സി.സി.ടി.വിയിൽ നിന്ന് രക്ഷപ്പെട്ടു, ആർ.സി മാറ്റുമ്പോൾ കുടുങ്ങി; കോഴിക്കോട്ട് നിർത്തിയിട്ട കാറുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: നഗരത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം നിർത്തിയിട്ട ഫോർഡ് ഫിയസ്റ്റ കാർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം മമ്പുറം വികെ പടി വെള്ളക്കാട്ടിൽ ഷറഫുദ്ദീൻ വി കെയാണ് അറസ്റ്റിലായത്. ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജുവിൻ്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ ബെന്നി ലാലുവിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന്

ആള്‍മാറാട്ടം നടത്തിയ കോഴിക്കോട് ഹോട്ടലില്‍ സ്ത്രീയ്‌ക്കൊപ്പം മുറിയെടുത്തു; മുഴുവന്‍ വാടകയും നല്‍കാതെ മുങ്ങിയ ഗ്രേഡ് എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: ആള്‍മറാട്ടം നടത്തി ഹോട്ടലില്‍ മുറിയെടുത്ത് മുഴുവന്‍ വാടകയും നല്‍കാതെ പോയ കോഴിക്കോട് സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ്.ഐക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ്.ഐ ജയരാജനെയാണ് സസ്‌പെന്റ് ചെയ്തത്. കോഴിക്കോട് ലിങ്ക് റോഡിലുള്ള ലോഡ്ജില്‍ ഒരു സ്ത്രീയോടൊപ്പം മുറിയെടുത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മുറിവാടകയില്‍ ഇളവ് നേടിയെന്നായിരുന്നു ഇയാള്‍ക്കെതിരായ ആരോപണം. ഒരു സ്ത്രീയോടൊപ്പം ലോഡ്ജിലെത്തിയ ജയരാജന്‍

വ്യാപക മഴ തുടരും; കോഴിക്കോട് ജില്ലയില്‍ ഇന്നും യെല്ലോ അലേര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കോഴിക്കോട് ജില്ലയിലുള്‍പ്പെടെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളാണ് മറ്റുള്ളവ. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അടുത്ത

”റോഡ് മുറിച്ച് കടക്കുമ്പോള്‍ അതീവ ശ്രദ്ധവേണം”; കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപം നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് (വീഡിയോ കാണാം)

കോഴിക്കോട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് സ്ത്രീയെ ഇടിച്ച് വീഴ്ത്തുന്ന അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. കോഴിക്കോട് നഗരത്തിലെ അരയിടത്ത് പാലത്തിന് സമീപമാണ് അപകടം ഉണ്ടായത് എന്നാണ് ദൃശ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത് എന്നാണ് കരുതപ്പെടുന്നത്. നിര്‍ത്തിയ വാഹനത്തിന് തൊട്ടുമുന്നിലൂടെയും തൊട്ട് പിറകിലൂടെയും റോഡ് മുറിച്ച് കടക്കുന്നത് അപകട സാധ്യത

കോഴിക്കോട് ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു. കോഴിക്കോട് കല്ലായില്‍ ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ചെന്നൈ എഗ്മൂര്‍-മംഗലാപുരം എക്‌സ്പ്രസ് തട്ടിയാണ് മരണം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.