Tag: Kozhikode

Total 170 Posts

കോഴിക്കോട് നൈനാംവളപ്പില്‍ കടല്‍ ഉള്‍വലിഞ്ഞു, പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: നൈനാംവളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു. വൈകുന്നേരം നാല് മണിയോടെയാണ് അപൂര്‍വ്വ പ്രതിഭാസം ഉണ്ടായത്. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റിന്റെ സമയത്ത് കോഴിക്കോട് സമാനമായി കടല്‍ ഉള്‍വലിഞ്ഞിരുന്നു. സുനാമി തിരമാലയടിക്കുന്നതിന് മുമ്പായി ഇത്തരത്തില്‍ കടല്‍ ഉള്‍വലിയാറുണ്ട്. എന്നാല്‍ കോഴിക്കോട് സുനാമി മുന്നറിയിപ്പ് ഇല്ല. പ്രാദേശിക പ്രതിഭാസമാകാനാണ് സാധ്യത എന്നാണ് വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തല്‍.

കോഴിക്കോട് വരുന്നു, വിദേശമാതൃകയിൽ കേരളത്തിലെ ആദ്യ ട്രമ്പറ്റ് ജങ്ഷൻ; ഇനി ഒരു ദിശയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്ക് മറ്റുവാഹനങ്ങളെ മറികടക്കാതെ ഏതുഭാഗത്തേക്കും വേണമെങ്കിലും പോകാം

കോഴിക്കോട്: ജില്ലയും ഹൈടെക് ആവുകയാണ്, വിദേശ രാജ്യങ്ങളുടെ മാതൃകയിൽ കോഴിക്കോടെത്തുന്നു, കേരളത്തിലെ ആദ്യത്തെ ട്രമ്പറ്റ് കവല. ഇനി വാഹനങ്ങൾക്ക് പരസ്പരം കൂട്ടിമുട്ടാതെ ജംഗ്ഷനുകളിലൂടെ കടന്നു പോകാം. ഗതാഗതത്തിനു തടസ്സമില്ലാതെ വാഹനങ്ങൾ കടന്നുപോകുന്നതിനും, കൂടുതൽ സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് ഇത്തരം കവലകൾ നിർമ്മിക്കുന്നത്. ഒരു ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മറ്റ് വാഹനങ്ങളെ മറികടക്കാതെ ട്രമ്പറ്റ് ഇന്റർചേഞ്ചിലൂടെ എവിടെയും

ക്രീസില്‍ ബാറ്റ് കൊണ്ട് തല്ലുമാല, ബീച്ചിലെത്തിയാല്‍ കുറുമ്പന്‍ ചേട്ടന്‍; കോഴിക്കോട് ബീച്ചില്‍ കളിപ്പാട്ടങ്ങളുമായി കളിക്കുന്ന സഞ്ജു സാംസന്റെ വീഡിയോ വൈറല്‍

കോഴിക്കോട്: ആക്ഷന്‍ പറഞ്ഞു കഴിയുമ്പോഴേക്കും ചുവന്ന കൊമ്പുകളും മഴവില്‍ വാളുമായി ചാടി വീഴുന്ന സഞ്ജു സാംസണ്‍, തന്റെ ‘ഹിറ്റ് ചിരി’യുമായി ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്ത് പ്രശസ്ത സംവിധായകന്‍ ബേസില്‍ ജോസഫ്. കോഴിക്കോട് ബീച്ചിലെത്തി രസകരമായ നിമിഷങ്ങള്‍ പങ്കു വെയ്ക്കുന്ന മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. സംവിധായകനും നടനുമായ ബേസില്‍ ജോസഫിനൊപ്പം ആണ് താരം

സംസ്ഥാന കലോത്സവ മേളയുടെ സമയക്രമീകരണങ്ങള്‍ പ്രസിദ്ധീകരിച്ചു; കോഴിക്കോട് വേദിയാകുന്ന ആഘോഷനാളുകളുടെ വിശദ വിവരങ്ങള്‍ അറിയാം

കോഴിക്കോട്: ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ജനുവരി മൂന്നു മുതല്‍ ഏഴ് വരെ കോഴിക്കോട്. വിവിധ മേളകളുടെ സമയക്രമം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. സ്‌കൂള്‍തലത്തില്‍ ശാസ്‌ത്രോത്സവം നടത്തേണ്ടത് സെപ്റ്റംബര്‍ 30നാണ്. സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ 5ന് മുന്‍പ് നടത്തണം. സംസ്ഥാനതല മത്സരം നവംബര്‍ 10,11,12 തീയതികളിലായി എറണാകുളത്ത് നടക്കും. കലോത്സവത്തിന്റെ ഭാഗമായുള്ള സ്‌കൂള്‍തല മത്സരങ്ങള്‍

ലോക ടൂറിസം ദിനം വിപുലമായി ആഘോഷിച്ച് കോഴിക്കോട്; കാണികള്‍ക്ക് ആവേശമായി കാപ്പാട് ബീച്ചിലെ കളരിപ്പയറ്റും, ബേപ്പൂരിലെ മെഹന്ദി ഫെസ്റ്റും

കോഴിക്കോട്: ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. വിനോദസഞ്ചാര വകുപ്പാണ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് ഡി.ടി.പി.സിയും വണ്‍ ഇന്ത്യ കൈറ്റ് ടീമും സംയുക്തമായി പട്ടംപറത്തലിന്റെ സാധ്യതകളെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. ബേപ്പൂര്‍ ഫിഷറീസ് ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വണ്‍ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റന്‍ അബ്ദുള്ള മാളിയേക്കല്‍ കുട്ടികളുമായി

സ്വകാര്യമാളില്‍ പ്രമോഷന്‍ പരിപാടിക്കിടെ യുവനടിക്ക് നേരെ ലൈംഗികാതിക്രമം; നടി കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി

കോഴിക്കോട്: സിനിമാ പ്രോമേഷന്റെ ഭാഗമായി കോഴിക്കോട്ടെ സ്വകാര്യ മാളിലെത്തിയ യുവനടിമാര്‍ക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തില്‍ നടി കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി. അതിക്രമം നേരിട്ട നടിമാരില്‍ ഒരാള്‍ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ദുരനുഭവം തുറന്നു പറഞ്ഞത്. ‘ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളില്‍ വച്ച് നടന്ന

ഉത്തര്‍പ്രദേശ് സ്വദേശിനിയായ പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി കോഴിക്കോട്ടെത്തിച്ച് പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ഇകറാര്‍ ആലം (18), അജാജ് (25) എന്നിവരും ഇവര്‍ക്ക് മുറിയെടുക്കാന്‍ സഹായിച്ച ബന്ധുവായ ഷക്കീല്‍ ഷാ(42), ഇര്‍ഷാദ് (23) എന്നിവരുമാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ ട്രെയിന്‍ യാത്രക്കിടെ പ്രലോഭിപ്പിച്ച് കോഴിക്കോടെത്തിച്ച് മുറിയെടുത്ത് പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വാരാണസിയിലെ വീട്ടില്‍നിന്ന് ചെന്നൈയിലെ ബന്ധുവീട്ടിലേക്ക്

വെള്ളപ്പൊക്കത്തിൽ നിന്നും നിന്നും മുക്തി നേടാം, വെള്ളം സ്വാഭാവികമായി ഒഴുകും; കോരപ്പുഴയെ വീണ്ടെടുക്കാനുള്ള പദ്ധതികൾ ഒരുങ്ങുന്നു

കോഴിക്കോട്: കോരപ്പുഴയിലെ ചളിയും മണലും നീക്കം ചെയ്ത് പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കൽ പദ്ധതിയുടെ നിർമ്മാണ പ്രവർത്തി ഒക്ടോബർ 15 ന് ആരംഭിക്കുമെന്ന് കോഴിക്കോട് കളക്ടറേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കോരപ്പുഴ അഴിമുഖം ഡ്രഡ്ജിങ് പ്രവർത്തി സംബന്ധിച്ചുള്ള ഹൈക്കോടതി കേസുകൾ തീർത്ത് ഹൈഡ്രോളിക് സർവ്വേക്ക് ശേഷമാണ് നിർമ്മാണ പ്രവർത്തി ആരംഭിക്കുക.

ആളൊഴിഞ്ഞ സ്‌റ്റോപ്പില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ അവിടെയിറങ്ങി കച്ചവടം നടത്തും; ആന്ധ്രയില്‍ നിന്നും ട്രെയിന്‍മാര്‍ഗം കഞ്ചാവ് കോഴിക്കോടെത്തിച്ച് ആവശ്യക്കാര്‍ക്ക് മൊത്തമായി മറിച്ചുവില്‍ക്കുന്ന യുവാവ് അറസ്റ്റില്‍

കോഴിക്കോട്: ആന്ധ്രയില്‍ നിന്നും വലിയ തോതില്‍ കഞ്ചാവ് കോഴിക്കോട് എത്തിച്ച് മറിച്ചുവില്‍ക്കുന്ന യുവാവ് പിടിയില്‍. തിരുന്നാവായ പട്ടര്‍ നടക്കാവ് സ്വദേശി ചെറുപറമ്പില്‍ വീട്ടില്‍ സി.പി ഷിഹാബിനെ (33) ആണ് ജില്ലാ ആന്റി നര്‍കോടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ് ) ഫറോക്ക് പൊലീസും ചേര്‍ന്ന് വലയിലാക്കിയത്. ജില്ലയില്‍ ലഹരിക്കെതിരെ സ്പെഷ്യല്‍ ഡ്രൈവുകള്‍ സംഘടിപ്പിച് പരിശോധനകള്‍ കര്‍ശനമായി

കരുതല്‍ നഷ്ടമാകുന്നു, വീണ്ടും കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന, ജില്ലയില്‍ പനിബാധിച്ച് ദിവസം ശരാശരി 2000 പേര്‍ ആശുപത്രികളിലെത്തുന്നു

കോഴിക്കോട്: ജില്ലയില്‍ പനിക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടുന്നു. കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിലും വലിയ മാറ്റം വന്നിട്ടുണ്ട്. കരുതല്‍ ഇല്ലാതാകുന്നതാണ് ഇതിന് കാരണമാകുന്നത്. കോവിഡ് നിയന്ത്രണങ്ങളെല്ലാം എടുത്തുകളഞ്ഞതോടെ മുഖാവരണം ഒട്ടുമിക്കവരും പാടേ ഉപേക്ഷിച്ചു. ഇതും അസുഖം വ്യാപിക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. പനിബാധിച്ച് ദിവസം ശരാശരി 2000 പേര്‍ ആശുപത്രികളിലെത്തുന്നുണ്ട്. നേരത്തേയുണ്ടായിരുന്നതിനേക്കാള്‍ 150-200 പേരുടെ വര്‍ധനയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ