Tag: Kozhikode Medical Collage

Total 17 Posts

”വയനാട്ടില്‍നിന്നു കുറെപ്പേര്‍ എത്തും, എന്നിട്ടു കാണാനില്ല എന്നൊക്കെ പറഞ്ഞു വരും”; മെഡിക്കല്‍ കോളജില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനും ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം

കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപത്തെ മരത്തില്‍ ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കും പൊലീസിനും എതിരെ ആരോപണവുമായി യുവാവിന്റെ കുടുംബം. ശനിയാഴ്ചയാണ് വയനാട് കല്‍പ്പറ്റ പാറവയല്‍ കോളനിയിലെ വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രി ജീവനക്കാര്‍ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ മര്‍ദിച്ചിരുന്നെന്നാണ് യുവാവിന്റെ ഭാര്യയുടെ അമ്മ ലീല പറയുന്നത്. പണവും മൊബൈല്‍ഫോണും മോഷ്ടിച്ചെന്നായിരുന്നു സുരക്ഷാ

കോഴിക്കോട് ശസ്ത്രക്രിയയ്ക്കിടെ ഉപകരണം വയറ്റില്‍ മറന്നുവെച്ച സംഭവം: നഷ്ടപരിഹാരം കിട്ടിയേ തീരൂവെന്ന് യുവതി, പ്രതിഷേധവുമായി രംഗത്തുവന്നതോടെ ഫോണില്‍ വിളിച്ച് അനുനയിപ്പിച്ച് ആരോഗ്യമന്ത്രി

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ മറന്നുവെച്ച സംഭവത്തില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് യുവതി രംഗത്തുവന്നതോടെ അനുനയിപ്പിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പരാതിക്കാരിയായ ഹര്‍ഷിനയെ മന്ത്രി ഫോണില്‍ നേരിട്ടുവിളിച്ചു. ഹര്‍ഷിനക്കൊപ്പംതന്നെയാണ് സര്‍ക്കാറുള്ളതെന്നും നേരത്തെ ലഭിച്ച അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തതിനാല്‍ മൂന്നാഴ്ചമുമ്പ് വിശദമായ ശാസ്ത്രീയ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി ഹര്‍ഷിനയെ അറിയിച്ചു. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന്

പ്ലസ് ടു വിദ്യാര്‍ഥിനി മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് ക്ലാസിലിരുന്നത് നാട്ടുകാരെ ബോധ്യപ്പെടുത്താനെന്ന് കണ്ടെത്തല്‍; നടപടികള്‍ അവസാനിപ്പിച്ച് പൊലീസ്

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ഥിനി, കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് ക്ലാസില്‍ ഇരുന്ന സംഭവത്തില്‍ പൊലീസ് നടപടികള്‍ അവസാനിപ്പിച്ചു. കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പൊലീസിന്റെ നടപടി. നാട്ടുകാര്‍ക്കിടയില്‍ മാനഹാനി ഭയന്നും അവരെ ബോധ്യപ്പെടുത്താനുമാണ് പെണ്‍കുട്ടി എം.ബി.ബി.എസ് ക്ലാസിലിരുന്നതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവമിങ്ങനെ: കഴിഞ്ഞ നീറ്റ് പരീക്ഷ പെണ്‍കുട്ടിക്ക് എളുപ്പമായി തോന്നിയിരുന്നു. ഉയര്‍ന്ന റാങ്ക്

എം.ബി.ബി.എസിന് പ്രവേശനം കിട്ടിയെന്ന് സുഹൃത്തുക്കൾക്ക് സന്ദേശമയച്ചു; പ്രവേശ പരീക്ഷയോ​ഗ്യതയില്ലാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ക്ലാസിൽ കയറി പെൺകുട്ടി, സംഭവം ഇങ്ങന

കോഴിക്കോട്: എം.ബി.ബി.എസ്. പ്രവേശന പരീക്ഷാ യോഗ്യത പോലുമില്ലാത്ത പ്ലസ് ടു വിദ്യാര്‍ഥിനി കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നാലുദിവസം അധികൃതരറിയാതെ ക്ലാസിലിരുന്നു. മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനി അഞ്ചാംദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് ഇത് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. മെഡിക്കല്‍ കോളേജില്‍ നവംബര്‍ 29-ന് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ ക്ലാസ് ആരംഭിച്ചു. മൊത്തം 245 പേര്‍ക്കാണ് ഇവിടെ പ്രവേശനം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്സിങ് അസിസ്റ്റന്റ് നിയമനം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നഴ്സിങ് അസിസ്റ്റന്റിനെ 179 ദിവസത്തേക്ക് താത്കാലികമായി നിയമിക്കുന്നു. യോഗ്യത: ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (അസാപ് കോഴ്സ്), ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നാഷണല്‍ സ്‌കില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍). പ്രായം 18-നും 36-നുമിടയില്‍. ഇന്റര്‍വ്യൂ ആറിന് രാവിലെ 11 മണിക്ക് എച്ച്.ഡി.എസ് ഓഫീസില്‍. summary: Recruitment of Nursing

കോഴിക്കോട് വരുന്നു അഞ്ഞൂറ് കോടി രൂപ ചെലവില്‍ അവയവമാറ്റത്തിന് മാത്രമായി അത്യാധുനിക ആശുപത്രി; ശുപാര്‍ശയ്ക്ക് സര്‍ക്കാറിന്റെ അംഗീകാരം, രാജ്യത്തെ ആദ്യ സംരംഭം

കോഴിക്കോട്: അവയവമാറ്റത്തിന് മാത്രമായുള്ള ഇന്ത്യയിലെ ആദ്യ ആശുപത്രി കോഴിക്കോട് വരുന്നു. അഞ്ഞൂറ് കോടി രൂപ ചെലവില്‍ അത്യാധുനികവും സമഗ്രവുമായ സംവിധാനങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ രണ്ടേക്കര്‍ സ്ഥലത്താണ് ആശുപത്രി സ്ഥാപിക്കുക. അവയവമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട് നിലവിലുള്ള പാളിച്ചകള്‍ പരിഹരിക്കുക, സ്വകാര്യ ആശുപത്രികളിലെ കൊള്ള തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ആശുപത്രി സ്ഥാപിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ, രോഗികള്‍ക്ക് പരീക്ഷണം! പത്തുമണിക്കൂറോളം രോഗികളെ വാര്‍ഡില്‍ നിന്നും വരാന്തയിലേക്ക് മാറ്റി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പി.ജി വിദ്യാര്‍ഥികളുടെ പരീക്ഷയ്ക്കായി രോഗികളെ പത്തുമണിക്കൂറോളം വരാന്തയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് പത്താംവാര്‍ഡിലെ ഇരുപത്തിയഞ്ചോളം രോഗികളെ വരാന്തയിലേക്ക് മാറ്റിയത്. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്നവരും പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ കഴിയാത്തവരുമടക്കമുള്ള രോഗികളെയാണ് ധൃതിപ്പെട്ട് വരാന്തയിലേക്ക് മാറ്റിയത്. എട്ടുമണിക്ക് മുമ്പ് രോഗികളെ മാറ്റണമെന്ന് ഒന്നരമണിക്കൂര്‍ മുമ്പാണ് വാര്‍ഡിലെ നഴ്‌സ് കൂട്ടിരിപ്പുകാരോട് പറയുന്നത്. പരീക്ഷ നടക്കുന്നതിനാല്‍