Tag: koyilandy police

Total 70 Posts

ഡോക്ടേസ് അക്കാദമിയിലെ എം.ഡിക്കെതിരെ ലൈംഗികാതിക്രമ പരാതി: പ്രതിഷേധിച്ച വിദ്യാര്‍ഥി സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് വേട്ടയാടുകയാണെന്ന് ഡി.വൈ.എഫ്.ഐ

കൊയിലാണ്ടി: ഡോക്ടേഴ്‌സ് അക്കാദമി മാനേജിങ് ഡയറക്ടര്‍ ബാബുരാജിനെതിരെ ഇതേ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥി ലൈംഗിക പീഡന പരാതി നല്‍കിയ പശ്ചാത്തലത്തില്‍ സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥി സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് വേട്ടയാടുകയാണെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ. വിദ്യാര്‍ഥിനി നല്‍കിയ ലൈംഗിക അതിക്രമ പരാതിയില്‍ പ്രതിയെ പോക്‌സോ ചുമത്തി പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രതിയുടെ ഒത്താശയോടെ പ്രതികാര

കൊയിലാണ്ടിയിലും ചാരിറ്റി തട്ടിപ്പ്; ജീവകാരുണ്യത്തിനെന്ന പേരില്‍ ബസ് സ്റ്റാന്റില്‍ പണം പിരിച്ച സംഘം പിടിയില്‍

കൊയിലാണ്ടി: ചാരിറ്റിയുടെ പേരില്‍ പണം തട്ടുന്ന സംഘം പിടിയില്‍. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ വച്ചാണ് സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരുടെ കയ്യില്‍ നിന്ന് നിരവധി വ്യാജരേഖകളും പിടികൂടി. അസുഖം ബാധിച്ച തൃശൂര്‍ സ്വദേശി ഷിജുവിന്റെ പേരിലാണ് സംഘം കൊയിലാണ്ടിയില്‍ നിന്ന് ധനസമാഹരണം നടത്തിയത്. തൃശൂര്‍ ജില്ലയിലെ തന്നെ ആതിരപ്പിള്ളി സ്വദേശികളാണ് കസ്റ്റഡിയിലായത്. ഇവരുടെ വാഹനവും

ക്ഷേത്രത്തിലെ പൂജാരി കൊയിലാണ്ടി നഗരത്തില്‍ കറങ്ങി നടന്നത് പര്‍ദ്ദ ധരിച്ച്; പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത് ഓട്ടോറിക്ഷാ തൊഴിലാളികള്‍

കൊയിലാണ്ടി: ബസ് സ്റ്റാന്റ് പരിസരത്ത് പര്‍ദ്ദ ധരിച്ച് കറങ്ങി നടന്ന യുവാവിനെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള ഓട്ടോറിക്ഷാ സ്റ്റാന്റില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടതോടെയാണ് ഇയാളെ പിടികൂടിയത്. വയനാട് ജില്ലയിലെ കല്‍പ്പറ്റ പുത്തന്‍ വയല്‍ ഹൗസില്‍ ജനാര്‍ദ്ദനന്റെ മകന്‍ ജിഷ്ണുവാണ്

കൊയിലാണ്ടിയില്‍ നിന്ന് വീണ് കിട്ടിയ സ്വര്‍ണ്ണക്കമ്മല്‍ ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ചു

കൊയിലാണ്ടി: നഗരത്തില്‍ നിന്ന് വീണ് കിട്ടിയ സ്വര്‍ണ്ണക്കമ്മല്‍ ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ദ്വാരകാ തിയേറ്ററിന് സമീപത്ത് വച്ച് കളഞ്ഞ് കിട്ടിയ കമ്മലാണ് തിരികെ ഏല്‍പ്പിച്ചത്. പെരുവട്ടൂര്‍ മുഹബത്ത് വീട്ടില്‍ ഹനീഫയ്ക്കാണ് സ്വര്‍ണ്ണക്കമ്മല്‍ ലഭിച്ചത്. അദ്ദേഹം കമ്മല്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും പൊലീസ് ഇത് സംബന്ധിച്ച

കൊയിലാണ്ടിയിൽ നിന്ന് സ്വർണ്ണക്കമ്മൽ വീണ് കിട്ടി; ഉടമസ്ഥർ തെളിവുമായി എത്തണം

കൊയിലാണ്ടി: നഗരത്തിൽ നിന്ന് ഒരു ജോടി കമ്മൽ വീണ് കിട്ടി. ദ്വാരകാ തിയേറ്ററിന് സമീപത്ത് വച്ചാണ് കമ്മൽ കിട്ടിയത്. ഉടമസ്ഥർ തെളിവുമായി എത്തണമെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു. അന്വേഷണങ്ങൾക്കായി 0496-2620236 എന്ന നമ്പറിൽ ബന്ധപ്പെടാം.

മഫ്തി പൊലീസ് പരിശോധന നടത്തിയത് കൊയിലാണ്ടി സി.ഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്; ഇരുപത് ദിവസം മുമ്പ് കഞ്ചാവുമായി നാട്ടിലെത്തിയ ബംഗാള്‍ സ്വദേശി ലക്ഷ്യമിട്ടത് അതിഥി തൊഴിലാളികള്‍ക്ക് വില്‍ക്കാന്‍

കൊയിലാണ്ടി: നന്തിയില്‍ വെള്ളിയാഴ്ച നടന്ന പരിശോധനയില്‍ കഞ്ചാവുമായി പിടിയിലായത് ബംഗാള്‍ സ്വദേശി. സോലാപൂര്‍ സ്വദേശിയായ ഇരുപതുകാരന്‍ ഹസന്‍ അലിയാണ് രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി ഇന്ന് ഉച്ചയോടെ പിടിയിലായത്. അതിഥി തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് വില്‍ക്കാനാണ് ഹസന്‍ അലി നന്തിയിലെത്തിയത്. ഇത് സംബന്ധിച്ച രഹസ്യ വിവരം കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.സുനില്‍കുമാറിന് ലഭിച്ചു. തുടര്‍ന്നാണ് മഫ്തി പൊലീസ് നന്തിയിലെത്തിയത്.

നന്തിയിൽ വൻ കഞ്ചാവ് വേട്ട: രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനെ മഫ്ടി പൊലീസ് പിടികൂടി

കൊയിലാണ്ടി: നന്തിയില്‍ നിന്ന് കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. മഫ്ടിയിലുണ്ടായിരുന്ന പൊലീസാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് 1980 ഗ്രാം കഞ്ചാവ് പിടികൂടി. നന്തി മേല്‍പ്പാലത്തിന് സമീപത്ത് വച്ച് ഇടപാട് നടത്തുന്നതിനിടെയാണ് ഇയാള്‍ക്ക് പിടി വീണത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ രക്ഷപ്പെട്ടു. കൊയിലാണ്ടി പൊലീസ്, നർകോട്ടിക്സ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. പിടിയിലായ ഇതര സംസ്ഥാനക്കാരനെ പൊലീസ്

കുട്ടികളുടെ കലാപരിപാടികൾക്ക് പോലീസ് മാമൻമാർ കയ്യടിച്ചു, പൂക്കളമൊരുക്കിയും സദ്യയുണ്ടും അവർ സ്നേഹം പങ്കിട്ടു; ‘സ്പെഷ്യൽ’ ആക്കി ഇത്തവണത്തെ കൊയിലാണ്ടി പോലീസിന്റെ ഓണം

കൊയിലാണ്ടി: പൂക്കളമൊരുക്കിയും സദ്യയുണ്ടും കുട്ടികളോടൊത്തു കൂടി ആഘോഷിച്ച് പൊന്നോണമാക്കി കൊയിലാണ്ടിയിലെ പോലീസുകാർ. ഇത്തവണത്തെ പോലീസുകാരുടെ ആഘോഷം ചേമഞ്ചേരി അഭയം സ്പെഷ്യൽ സ്കൂളിൽ നടത്തിയതോടെ ഇരുകൂട്ടർക്കും അത് ഇരട്ടി സ്പെഷ്യൽ ആയി. വർണ്ണ പൂക്കളമൊരുക്കാനും, ഓണ സദ്യ വിളമ്പാനും പാട്ടും നൃത്തവും തുടങ്ങിയ കലാപരിപാടികൾക്ക് പ്രോത്സാഹനവുമായി പോലീസുകാർ എത്തിയപ്പോൾ കുട്ടികൾക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. അത്തം ഒന്നായ ഇന്നലെയാണ്

കൊയിലാണ്ടിയിലെ ലൈംഗിക പീഡന കേസ്: മുന്‍കൂര്‍ ജാമ്യം ചോദ്യം ചെയ്ത് അതിജീവിത നല്‍കിയ അപ്പീലില്‍ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

കൊയിലാണ്ടി: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

ആന്തട്ട ഗവ. യു.പി സ്കൂളിൽ കേഡറ്റുകളുടെ സ്കാർഫ് അണിയിക്കൽ

കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി സ്കൂളിൽ വിവിധ കേഡറ്റുകളുടെ സ്കാർഫ് അണിയിക്കൽ ചടങ്ങ് നടന്നു. കൊയിലാണ്ടി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം.ജി.ബൽരാജ് അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് എ.ഹരിദാസ്, റെഡ്ക്രോസ് പ്രതിനിധി സി.ബാലൻ, ഷിംലാൽ ഡി.ആർ, കെ.ബേബിരമ, കെ.സംഗീത എന്നിവർ പ്രസംഗിച്ചു. Also Read: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണി