Tag: Koyilandy Municipality
‘നഗരസഭാ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വന്‍ സാമ്പത്തിക ക്രമക്കേട്’; കൊയിലാണ്ടിയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം
കൊയിലാണ്ടി: നഗരസഭാ ഓഡിറ്റ് റിപ്പോര്‍ട്ടിലെ വലിയ സാമ്പത്തിക അഴിമതിയില്‍ പ്രതിഷേധിച്ച് സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.സതീഷ് കുമാര്‍ നേതൃത്വം നല്‍കി. കെ.സുരേഷ് ബാബു, പി.വി.ആലി, കെ.പി.വിനോദ് കുമാര്‍, ശ്രീധരന്‍ മുത്താമ്പി, അജയ് ബോസ്, നീരജ് ലാല്‍, ശരത് തുടങ്ങിയവര്‍ പങ്കെടുത്തു.
‘മംഗള, മാവേലി എക്സ്പ്രസുകൾ ഉൾപ്പെടെ കോവിഡിന് മുമ്പ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം’; പ്രമേയം പാസാക്കി നഗരസഭാ കൗൺസിൽ
കൊയിലാണ്ടി: വിവിധ ട്രെയിനുകൾക്ക് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ കോവിഡിന് മുമ്പുണ്ടായിരുന്ന സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ട് നഗരസഭാ കൗൺസിൽ പ്രമേയം പാസാക്കി. നഗരസഭാ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ഇ.കെ.അജിത്ത് അവതരിപ്പിച്ച പ്രമേയത്തെ കൗൺസിലർ കേളോത്ത് വത്സരാജ് പിന്താങ്ങി. ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.സത്യൻ, സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ കെ.ഷിജു,
ഓണം എത്താറായ് നാട് ഉണര്‍ന്ന് തുടങ്ങി, കൊയിലാണ്ടി കുടുംബശ്രീ ഓണ വിപണന മേളക്ക് തുടക്കം
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ കുടുംബശ്രീ നേതൃത്വത്തിലാണ് ഓണം വിപണന മേളക്ക് തുടക്കമായത്. കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിലെ കുടുബശ്രീ യൂനിറ്റുകള്‍ സ്റ്റാളിന്റെ ഭാഗമാകും. കുടുംബശ്രീ സംരംഭങ്ങളെ വിപണിയിലേക്ക് എത്തിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്വന്‍ അധ്യക്ഷനായി. ചടങ്ങില്‍ മെമ്പര്‍ സെക്രട്ടറി കെ.എം.പ്രസാദ് പദ്ധതി വിശദീകരിച്ചു.
ജില്ലയിലെ ആദ്യ റെക്കോര്‍ഡ് ലൈബ്രറിക്ക് കൊയിലാണ്ടി നഗരസഭയില്‍ തുടക്കം, നഗരസഭാ സംബന്ധമായ കാര്യങ്ങള്‍ അറിയാന്‍ ഇനി പൊതുജനങ്ങള്‍ കാത്തിരിക്കേണ്ടി വരില്ല
കൊയിലാണ്ടി: നഗരസഭയുടെ സ്വപ്ന പദ്ധതിയായ റെക്കോര്‍ഡ് ലൈബ്രറി സാധ്യമായി. ഇനി ജനങ്ങള്‍ക്ക് നഗരസഭയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും അതിവേഗത്തില്‍ കൈകളില്‍ എത്തും. 2020-2021 വര്‍ഷത്തെ പദ്ധതിയില്‍ പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് റെക്കോര്‍ഡ് ലൈബ്രറിയുടെ പണി പൂര്‍ത്തീകരിച്ചത്. ലൈബ്രറിയോടനുബന്ധിച്ച് വിശാലമായ വായനാമുറിയും ഒരുക്കിയിട്ടുണ്ട്. നഗരസഭയിലെ ജീവനക്കാര്‍ക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും വായനാമുറി ഉപയോഗിക്കാം. സെപ്തംബര്‍ അഞ്ചാം തിയ്യതി
കൊയിലാണ്ടി നഗരസഭാ കുടുംബശ്രീ രജതജൂബിലി ആഘോഷം: സംഘാടകസമിതി രൂപീകരിച്ചു
കൊയിലാണ്ടി: നഗരസഭാ കുടുംബശ്രീ രജത ജൂബിലി ആഘോഷം സംഘാടക സമിതി രൂപീകരണ യോഗം കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗൺ ഹാളിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ.ഷിജു പദ്ധതി വിശദീകരണം നടത്തി. കെ.എ.ഇന്ദിര, സി.പ്രജില, ഇ.കെ.അജിത്ത്, പി.രത്നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, വൈശാഖ്
മുൻ കൊയിലാണ്ടി പഞ്ചായത്ത് അംഗം കണിയാങ്കണ്ടി കൃഷ്ണന്റെ ഭാര്യ കണിയാങ്കണ്ടി രാധ അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ രൂപീകരിക്കുന്നതിന് മുമ്പ് പഞ്ചായത്തായിരുന്ന കാലത്ത് അംഗമായിരുന്ന പരേതനായ കണിയാങ്കണ്ടി കൃഷ്ണന്റെ ഭാര്യ കണിയാങ്കണ്ടി രാധ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. മക്കൾ: ഇന്ദിര (മുൻ അധ്യാപിക, സി.എം.സി ഹൈസ്കൂൾ, എലത്തൂർ), ഷീജ, ബിന്ദു (കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂൾ), രജീഷ് (കെ.കെ മെഡിക്കൽസ്, കൊയിലാണ്ടി), ജോഷില (ജി.എം.എൽ.പി സ്കൂൾ, കൂമണ്ണ). മരുമക്കൾ: മോഹനൻ
‘സംസ്ഥാന സർക്കാറിന്റെ ഉത്തരവിലൂടെ നഷ്ടമായത് കൊയിലാണ്ടിക്കായുള്ള നാല് കോടി രൂപ’; നഗരസഭാ കൗൺസിൽ യോഗത്തിൽ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി
കൊയിലാണ്ടി: നഗരസഭാ കൗൺസിൽ യോഗത്തിൽ നിന്ന് യു.ഡി.എഫ് പ്രതിനിധികൾ ഇറങ്ങിപ്പോയി. സംസ്ഥാന സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ബജറ്റിൽ പ്രഖ്യാപിച്ച ഫണ്ട് വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലിൽ യു.ഡി.എഫ്. കൗൺസിലർമാർ അവതരിപിച്ച പ്രമേയം തള്ളിയതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഇറങ്ങിപ്പോയത്. സംസ്ഥാന സർക്കാർ ഈ സാമ്പത്തിക വർഷം തദ്ദേശ സ്ഥാപനങ്ങൾക്കുള്ള റോഡിതര മെയിൻ്റെ നൻസ് ഫണ്ട്
വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്: കൊയിലാണ്ടി നഗരസഭ കൊല്ലം ചിറയില്‍ നടത്താനിരുന്ന നീന്തലറിവ് പരിശോധന മാറ്റിവച്ചു
കൊയിലാണ്ടി: കൊല്ലം ചിറയില്‍ നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്താനിരുന്ന നീന്തലറിവ് പരിശോധന മാറ്റിവച്ചു. ജൂലൈ നാലിന് നടത്താനിരുന്ന പരിശോധനയാണ് മാറ്റിയതെന്ന് കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി.സുധ അറിയിച്ചു. പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തല്‍ അറിയാവുന്ന കുട്ടികള്‍ക്ക് ബോണസ് പോയിന്റ് ലഭിക്കുമെന്ന് പ്രചരിച്ചതിനെ തുടര്‍ന്നാണ് പലയിടത്തും ഇത്തരത്തിലുള്ള നീന്തല്‍ പരിശോധനാ പരിപാടികള്‍ സംഘടിപ്പിച്ചത്. എന്നാല്‍ പ്ലസ് വണ്‍ പ്രവേശനത്തിന്
‘ഒരു വർഷമായിട്ടും തെരുവു വിളക്കുകൾ കത്തിക്കാതെ മുടന്തൻ ന്യായം പറയുന്നു’; കൊയിലാണ്ടി നഗരസഭാ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി പ്രതിഷേധിച്ച് യു.ഡി.എഫ്
കൊയിലാണ്ടി: തെരുവു വിളക്കുകൾ കത്താതായി ഒരു വർഷം കഴിഞ്ഞിട്ടും മുടന്തൻ ന്യായം പറയുന്ന നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് നഗരസഭാ കൗൺസിൽ യോഗത്തിൽ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി പ്രതിഷേധിച്ചു. നഗരസഭയിലെ 44-ാം വാർഡിൽ തെരുവു വിളക്കുകൾ കത്താത്തതിനെതിരെയായിരുന്നു യു.ഡി.എഫിന്റെ പ്രതിഷേധം. കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ യു.ഡി.എഫ് അംഗങ്ങൾ നഗരസഭ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. വർഷങ്ങളായി