ജില്ലയിലെ ആദ്യ റെക്കോര്‍ഡ് ലൈബ്രറിക്ക് കൊയിലാണ്ടി നഗരസഭയില്‍ തുടക്കം, നഗരസഭാ സംബന്ധമായ കാര്യങ്ങള്‍ അറിയാന്‍ ഇനി പൊതുജനങ്ങള്‍ കാത്തിരിക്കേണ്ടി വരില്ല


കൊയിലാണ്ടി: നഗരസഭയുടെ സ്വപ്ന പദ്ധതിയായ റെക്കോര്‍ഡ് ലൈബ്രറി സാധ്യമായി. ഇനി ജനങ്ങള്‍ക്ക് നഗരസഭയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും അതിവേഗത്തില്‍ കൈകളില്‍ എത്തും.

2020-2021 വര്‍ഷത്തെ പദ്ധതിയില്‍ പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് റെക്കോര്‍ഡ് ലൈബ്രറിയുടെ പണി പൂര്‍ത്തീകരിച്ചത്. ലൈബ്രറിയോടനുബന്ധിച്ച് വിശാലമായ വായനാമുറിയും ഒരുക്കിയിട്ടുണ്ട്. നഗരസഭയിലെ ജീവനക്കാര്‍ക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും വായനാമുറി ഉപയോഗിക്കാം.

സെപ്തംബര്‍ അഞ്ചാം തിയ്യതി റെക്കോര്‍ഡ് ലൈബ്രറിയും വായനാമുറിയും നഗരസഭാ ചെയര്‍പേഴ്സണ്‍ സുധാ കിഴക്കേപ്പാട്ട് ജനങ്ങള്‍ക്കായി തുറന്നു നല്‍കും. ജില്ലയില്‍ ആദ്യമായാണ് നഗരസഭ ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നത്.

summary: The first record library in the district has been launched in Koyilady Municipality