മുൻ കൊയിലാണ്ടി പഞ്ചായത്ത് അംഗം കണിയാങ്കണ്ടി കൃഷ്ണന്റെ ഭാര്യ കണിയാങ്കണ്ടി രാധ അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ രൂപീകരിക്കുന്നതിന് മുമ്പ് പഞ്ചായത്തായിരുന്ന കാലത്ത് അംഗമായിരുന്ന പരേതനായ കണിയാങ്കണ്ടി കൃഷ്ണന്റെ ഭാര്യ കണിയാങ്കണ്ടി രാധ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

മക്കൾ: ഇന്ദിര (മുൻ അധ്യാപിക, സി.എം.സി ഹൈസ്കൂൾ, എലത്തൂർ), ഷീജ, ബിന്ദു (കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂൾ), രജീഷ് (കെ.കെ മെഡിക്കൽസ്, കൊയിലാണ്ടി), ജോഷില (ജി.എം.എൽ.പി സ്കൂൾ, കൂമണ്ണ).

മരുമക്കൾ: മോഹനൻ പനായി (മുൻ ആർമി), ശശികുമാർ അത്തോളി (ആശ്രയ മെഡിക്കൽസ്, മൊടക്കല്ലൂർ), അഖിലേഷ് നന്മണ്ട (റവന്യൂ വകുപ്പ്, താമരശ്ശേരി താലൂക്ക്), സുജിത്ത് അഴിഞ്ഞിലം (സഹകരണ വകുപ്പ്).

സഞ്ചയനം ബുധനാഴ്ച നടക്കും.