Tag: #Kollam Pisharikavu

Total 25 Posts

കാളിയാട്ട മഹോത്സവം ആഘോഷമാക്കാം, പിഷാരികാവിൽ ഭക്ത ജനങ്ങളുടെ യോ​ഗം ചേരുന്നു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം ആഘോഷമാക്കാനൊരുങ്ങുകയാണ് നാട്. മലബാറിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ഉത്സവമായതിനാൽ ആദ്യവസാരംവരെയുള്ള ഒരുക്കങ്ങൾ എല്ലാം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. കാളിയാട്ട മഹോത്സവത്തിന്റെ ഭാംഗിയായ നടത്തിപ്പിനായി ഭക്തജനങ്ങളുടെ യോഗം ചേരുന്നു. ദേവസ്വം നേരിട്ട് നടത്തുന്ന ആഘോഷ പരിപാടികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി മാർച്ച് അഞ്ചിന് രാവിലെ 10

ഔദ്യോഗിക രശീതികളില്ലാത്ത പിരിവുകള്‍ അനുവദനീയമല്ല; കൊല്ലം പിഷാരാവ് കാളിയാട്ട മഹോത്സവം ദേവസ്വം നേരിട്ട് നടത്തും- ക്രമീകരണങ്ങള്‍ അറിയാം

കൊല്ലം: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം ദേവസ്വം നേരിട്ട് നടത്തും. ഉത്സവത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍ കെ.ബാലന്‍ നായരും എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.ജഗദീഷ് പ്രസാദും അറിയിച്ചു. കാളിയാട്ട മഹോത്സവം ദേവസ്വം നേരിട്ട് നടത്തുന്നതിനാല്‍ ക്ഷേത്രത്തിന്റെ ഔദ്യോഗിക രശീതികളില്ലാത്ത യാതൊരുവിധ പിരിവുകളും അനുവദനീയമല്ലെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഉത്സവ നാളുകളില്‍ എല്ലാ ദിവസവും

പിഷാരികാവില്‍ ഭക്തജന പ്രവാഹം; ആദ്യാക്ഷരം കുറിക്കുന്നത് അഞ്ഞൂറോളം കുരുന്നുകള്‍

കൊയിലാണ്ടി: ഭക്തജന തിരക്കില്‍ പിഷാരികാവ്. പത്ത് ദിവസം നീണ്ട് നിന്ന നവരാത്രി ആഘോഷ പരിപാടികള്‍ക്ക് ഇന്ന് വിരമമാകും. വിജയദശമി നാളില്‍ വിദ്യാരംഭം അടക്കം വിവിധ പരിപാടികളാണ് ക്ഷേത്രത്തില്‍ അരങ്ങേറുന്നത്. കോഴിക്കോട് അമൃത് നാഥും സംഘവും അവതരിപ്പിച്ച നാദസ്വരക്കച്ചരിയോടെയാണ് ഇന്നത്തെ രിപാടികള്‍ ആരംഭിച്ചത്. അതിനുശേഷം വിദ്യാരംഭം തുടങ്ങി. അഞ്ഞൂറോളം കുരുന്നുകള്‍ ഇത്തവണ ഹരിശ്രീ കുറിക്കും. വിവിധ ഭാഗങ്ങളില്‍

പിഷാരികാവ് ക്ഷേത്രത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത് വ്യാജബോംബ്; വ്യക്തമായത് ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് ബോംബും വടിവാളും കണ്ടെടുത്ത സംഭവത്തില്‍ പോലീസും ബോംബ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ കണ്ടെത്തിയത് വ്യാജ ബോംബാണെന്ന് സ്ഥിരീകരിച്ചു. സ്റ്റീല്‍ ബോംബിന്റെ മാതൃകയില്‍ ഉള്ള മൂന്ന് പാത്രത്തിനകത്ത് പാറപ്പൊടി നിറച്ച നിലയിലാണ് വടിവാളിനൊപ്പം കണ്ടെടുത്തിരുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കൊയിലാണ്ടി സി.ഐ സുനില്‍ കുമാര്‍

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് സമീപം ആര്‍.എസ്.എസ് കേന്ദ്രത്തില്‍ നിന്ന് സ്റ്റീല്‍ ബോംബുകളും വടിവാളും കണ്ടെടുത്തു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് സമീപത്തു നിന്ന് ബോംബും വടിവാളും കണ്ടെടുത്തു. പിഷാരികാവ് ഗ്രൗണ്ടിന് സമീപത്തെ ഇടവഴിയില്‍ ഒളിപ്പിച്ച നിലയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. മൂന്ന് സ്റ്റീല്‍ ബോബും ഒരു വടിവാളുമാണ് കണ്ടെത്തിയത്. അടുത്തുള്ള വീട്ടുകാരാണ് ആദ്യം ഈ ആയുധങ്ങള്‍ കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്‌ക്വോഡ്

ഭക്തിസാന്ദ്രമായ നിമിഷങ്ങൾക്ക് തിരിതെളിഞ്ഞു; കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് ആരംഭം; ഇനി ആഘോഷങ്ങളുടെ ഒൻപത് നാളുകൾ

കൊയിലാണ്ടി: ഇനി ഭക്തി നിർഭരമായ ആഘോഷങ്ങളുടെ നാളുകളാണ്, ഒൻപത് നാല് നീണ്ടു നിൽക്കുന്ന നവരാത്രി മഹോത്സവങ്ങൾക്ക് കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിൽ ആരംഭം. വിവിധ പരിപാടികളോടെ വിപുലമായ പരിപാടികളാണ് ഭക്തരെ കാത്തിരിക്കുന്നത്. ഒക്ടോബർ അഞ്ചിന് വിദ്യാരംഭത്തോടെയാണ് ആഘോഷങ്ങൾ സമാപ്തിയിലെത്തുക. രാവിലെ ആറ് മണി മുതല്‍ ഏഴ് മണി വരെ ക്ഷേത്രാങ്കണത്തില്‍ ലളിതാസഹസ്രനാമ ജപത്തിനു ശേഷം രാവിലെ കാഴ്ച

തെരുവ് നായ ആക്രമണം തുടര്‍ക്കഥയാവുന്നു; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിനടുത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര ഗ്രൗണ്ടില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. യുവാവിന്റെ കൈക്കും കാലിനും കടിയേറ്റിട്ടുണ്ട്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഗ്രൗണ്ടിലെ തെരുവ് നായയുടെ ശല്യത്താല്‍ പൊറുതി മുട്ടിയിരിക്കുകയാണ് ആളുകള്‍. ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള പിഷാരികാവ് ദേവസ്വം എല്‍.പി സ്‌കൂളിന്റെ ഗെയിറ്റിന് മുന്നിലും ഗ്രൗണ്ടിലും തമ്പടിച്ച തെരുവ് നായയെ

വിവിധ പരിപാടികളോടെ നവരാത്രി മഹോത്സവം; നവരാത്രി ആഘോഷത്തിന് ഒരുങ്ങി പിഷാരികാവ് ക്ഷേത്രം

കൊയിലാണ്ടി: വിവിധ പരിപാടികളോടെ നവരാത്രി മഹോത്സവം ആഘോഷിക്കാന്‍ ഒരുങ്ങി കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം. പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടികളാണ് ഉണ്ടാവുക. ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന ഈ ഉത്സവത്തില്‍ ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ആരാധിക്കുന്നത്. സംഗീതാരാധന, ഭക്തികീര്‍ത്തനങ്ങള്‍, സംഗീതക്കച്ചേരി, ഭക്തിഗാനമേള തുടങ്ങിയ

അപേക്ഷ ഫീസ് വാങ്ങി ഇന്റർവ്യൂ നടത്തി, റാങ്ക് ലിസ്റ്റും തയ്യാറാക്കി, എന്നാൽ നിയമനം പിൻവാതിലിലൂടെ ബന്ധുക്കൾക്ക്; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ചട്ടം ലംഘിച്ച് സ്ഥിര നിയമനം നടത്തിയതിനെതിരെ പരാതിയുമായി ഡി.വൈ.എഫ്.ഐ

കൊല്ലം: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ചട്ടം ലംഘിച്ച് സ്ഥിര നിയമനം നടത്തിയതിനെതിരെ പരാതിയുമായി ഡി.വൈ.എഫ്.ഐ ആനക്കുളം മേഖല കമ്മിറ്റി. ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡ് അംഗങ്ങളുടെ ബന്ധുക്കളും സ്വന്തക്കാരുമായ താൽക്കാലിക ജീവനക്കാരെ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിക്കാനാണ് നീക്കം നടക്കുന്നതിനെതിരെയാണ് പരാതി. ഓഗസ്റ്റ് 15ന് ചേർന്ന ട്രസ്റ്റി ബോർഡ് യോഗത്തിലെ രണ്ടാം നമ്പർ അജണ്ടയിലാണ് ആറ് താൽക്കാലിക ജീവനക്കാരെ

പിഷാരികാവില്‍ ഭണ്ഡാരം എണ്ണുമ്പോള്‍ പണം അപഹരിച്ച സംഭവം: അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് തള്ളി; ജീവനക്കാരി കുറ്റക്കാരിയെന്നും തുടര്‍ നടപടി സ്വീകരിക്കണമെന്നും ബോര്‍ഡിന്റെ ആവശ്യം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം തുറന്നെണ്ണുമ്പോള്‍ പണം അപഹരിച്ച സംഭവത്തില്‍ അഭിഭാഷക കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് തള്ളി. വികലമായ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ കുറ്റാരോപിതയ്ക്ക് മാത്രമേ ആശ്വാസം ഉണ്ടാവുകയുള്ളൂവെന്ന് ട്രസ്റ്റി ബോര്‍ഡ് യോഗം വിലയിരുത്തി. ഭക്തന്മാര്‍ നല്‍കുന്ന കാണിക്കപ്പണം മോഷ്ടിക്കുന്നത് ക്ഷേത്ര വിശ്വാസികള്‍ക്ക് അനുയോജ്യം അല്ലെന്നും കുറ്റകൃത്യങ്ങള്‍ പെരുകാന്‍ സാധ്യതയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.