ഔദ്യോഗിക രശീതികളില്ലാത്ത പിരിവുകള്‍ അനുവദനീയമല്ല; കൊല്ലം പിഷാരാവ് കാളിയാട്ട മഹോത്സവം ദേവസ്വം നേരിട്ട് നടത്തും- ക്രമീകരണങ്ങള്‍ അറിയാം


കൊല്ലം: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം ദേവസ്വം നേരിട്ട് നടത്തും. ഉത്സവത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍ കെ.ബാലന്‍ നായരും എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.ജഗദീഷ് പ്രസാദും അറിയിച്ചു.

കാളിയാട്ട മഹോത്സവം ദേവസ്വം നേരിട്ട് നടത്തുന്നതിനാല്‍ ക്ഷേത്രത്തിന്റെ ഔദ്യോഗിക രശീതികളില്ലാത്ത യാതൊരുവിധ പിരിവുകളും അനുവദനീയമല്ലെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഉത്സവ നാളുകളില്‍ എല്ലാ ദിവസവും രാവിലെ പതിനൊന്ന് മണിവരെ പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് മൂന്നുമണിവരെ ഉച്ചഭക്ഷണവും നല്‍കുമെന്നും എക്‌സിക്യുട്ടീവ് ഓഫീസര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ക്ഷേത്രത്തില്‍ സജ്ജീകരിക്കുന്ന പുതിയ ഊട്ടുപുര ഉത്സവത്തിനു മുമ്പായി പണി പൂര്‍ത്തിയാക്കി തുറന്നുപ്രവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ഇവിടെ ഭക്തജനങ്ങള്‍ക്കായി ഇവിടെ സ്ഥിരമായി ഭക്ഷണം ഏര്‍പ്പാടാക്കാനുള്ള ആലോചനയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്നദാനത്തിലേക്ക് പലവ്യഞ്ജനങ്ങളും സംഭാവനകളും ദേവസ്വത്തില്‍ നേരിട്ട് സമര്‍പ്പിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

മാര്‍ച്ച് 24നാണ് ഉത്സവം കൊടിയേറുന്നത്. മാര്‍ച്ച് 31ന് കാളിയാട്ടത്തോടെ ആഘോഷപരിപാടികള്‍ സമാപിക്കും. ഉത്സവത്തിന്റെ ഭംഗിയായ നടത്തിപ്പിന് വിവിധ സബ് കമ്മിറ്റികളുണ്ടാക്കി രൂപരേഖ തയ്യാറാക്കി.

കെ.ബാലന്‍നായര്‍- ചെയര്‍മാന്‍
കെ.ജഗദീഷ് പ്രസാദ്- ജനറല്‍ കണ്‍വീനര്‍
വി.പി.ഭാസ്‌കരന്‍- കണ്‍വീനര്‍
ഇളയടത്ത് വേണുഗോപാല്‍- ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍
കെ.കെ.രാകേഷ്- പബ്ലിസിറ്റി
അനില്‍ ചെട്ടിമഠം, എന്‍ നാരായണന്‍ മൂസ്സത്- പ്രോഗ്രാം
പി.എം വിജയകുമാര്‍, ജയകുമാരി- റിസപ്ഷന്‍
അനന്തോത്ത് മോഹനനന്‍, പി.ഉണ്ണിക്കൃഷ്ണന്‍- ലൈറ്റ് ആന്റ് സൗണ്ട്
സന്തോഷ് മൂസ്സത്, ഉണ്ണിക്കൃഷ്ണന്‍ മൂസ്സത്, ബാബു നമ്പീശന്‍- ചടങ്ങ്
ഗോപീകൃഷ്ണന്‍, സനല്‍- വാദ്യം
യു.കെ.ഉമേഷ്, പി.ജിതേഷ്- ഭക്ഷണം
ഒ.വേണു, സുരേഷ്.പി- സെക്യൂരിറ്റി
അതുല്‍ ബാബു, സതീഷ് കുമാര്‍ പി.കെ.- വരവ്.