Tag: Karippur Inernational Airport
മദ്യപിച്ച് പ്രശ്നമുണ്ടാക്കി നാട്ടിലേക്ക്, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി മദ്യം വാങ്ങിയ ശേഷം അപ്രത്യക്ഷനായി; ദുബായിൽ നിന്ന് നാട്ടിലെത്തിയ തിക്കോടി സ്വദേശിയെ കാണാനില്ലെന്ന് പരാതി
തിക്കോടി: കരിപ്പൂരില്‍ വിമാനമിറങ്ങിയ തിക്കോടി സ്വദേശിയെ കാണാതായതായി പരാതി. വിദേശത്ത് നിന്നും കഴിഞ്ഞ ഞായറാഴ്ച നാട്ടിലെത്തിയ കരിയാറ്റി കുനി ഗോവിന്ദൻ്റെ മകൻ ഗണേശനെയാണ് (44) കാണാതായത്. കാണാതായതുമായി ബന്ധപ്പെട്ട് സഹോദരൻ്റെ പരാതിയിൽ പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദുബായിൽ പെട്രോള്‍ പമ്പ് ജീവനക്കാരനായ ഗണേശന്‍ ജോലിസ്ഥലത്ത് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇയാളുടെ അടുത്ത ബന്ധു
അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടിയുടെ സ്വര്‍ണവുമായി നരിക്കുനി സ്വദേശിയായ യുവതി പിടിയില്‍
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസ് പിടിയില്‍. നരിക്കുനി കണ്ടന്‍ പ്ലാക്കില്‍ അസ്മാബീവി (32) യാണ് പിടിയിലായത്. സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു യുവതിയുടെ ശ്രമം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയതായിരുന്നു അസ്മാബീവി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ്
സ്വര്‍ണക്കടത്തിനായി പുത്തന്‍ വഴികള്‍ പരീക്ഷിച്ച് കള്ളക്കടത്ത് സംഘങ്ങള്‍; കരിപ്പൂരില്‍ എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച അരക്കോടിയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണവുമായി യുവാവ് പിടിയില്‍. പാലക്കാട് കൊടുന്തിരപ്പള്ളി സ്വദേശിയായ ജബ്ബാര്‍ അബ്ദുല്‍ റമീസില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 902 ഗ്രാം സ്വര്‍ണമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. റിയാദില്‍ നിന്നും
ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ 70 ലക്ഷത്തിന്റെ സ്വർണ്ണം; കരിപ്പൂരിൽ യുവാവ് അറസ്റ്റിൽ
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി യുവാവ് അറസ്റ്റിൽ. . കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷിജിൽ(30) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 1253 ഗ്രാം സ്വര്‍ണ്ണം പിടികൂടി. വിപണിയിൽ 70 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തിയ ഷിജിലിനെ വിമാനത്താവളത്തിന് പുറത്ത് വെച്ചാണ് പിടിച്ചത്. എയര്‍ഇന്ത്യ
ദുബായില്‍ നിന്ന് ‘സ്വര്‍ണ പാന്റും ഷര്‍ട്ടും’ ധരിച്ചെത്തി; കടത്താന്‍ ശ്രമിച്ചത് ഒരു കോടിയുടെ സ്വര്‍ണം, വടകര സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: ദുബായില്‍ നിന്നും സ്വര്‍ണ്ണ പാന്റും ഷര്‍ട്ടും ധരിച്ചെത്തിയ വടകര സ്വദേശിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടി. മുഹമ്മദ് സഫുവാന്‍ (37) ആണ് അറസ്റ്റിലായത്. ഒരു കോടിയോളം രൂപ വിലവരുന്ന 1.75 കിലോഗ്രാം സ്വര്‍ണം സഫുവാന്റെ വസ്ത്രത്തില്‍ തേച്ച് പിടിപ്പിച്ച നിലയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് മുഹമ്മദ് സഫുവാന്‍ കരിപ്പൂരെത്തിയത്.
ശരീരത്തിന്റെ രഹസ്യ ഭാഗത്ത് മൂന്ന് ക്യാപ്‌സ്യൂളുകളിലായി 865 ഗ്രാം സ്വർണ മിശ്രിതം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചു; താമരശ്ശേരി സ്വദേശി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ താമരശ്ശേരി സ്വദേശിയിൽ നിന്നും 865 ഗ്രാം സ്വർണ മിശ്രിതം പിടികൂടി. സൗദി റിയാദിൽ നിന്നെത്തിയ താമരശ്ശേരി സ്വദേശി അനീഷാണ് സ്വർണ്ണവുമായി പിടിയിലായത്. സ്വർണ മിശ്രിതം അടങ്ങിയ മൂന്ന് ക്യാപ്‌സ്യൂളുകളാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും പിടിച്ചെടുത്തത്. അനീഷിന്റെ ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മൂന്ന് ക്യാപ്‌സ്യൂളുകൾ.
ചോദ്യം ചെയ്തപ്പോൾ സ്വർണ്ണമില്ലെന്ന് മറുപടി, ലഗേജുകൽ പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ല, ഒടുവിൽ എക്‌സ്- റേ പരിശോധനയിൽ കുടുങ്ങി; കരിപ്പൂരിൽ 47 ലക്ഷം രൂപയുടെ സ്വർണ്ണവുമായി യുവാവ് പിടിയിൽ
മലപ്പുറം: ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണവുമായി യുവാവ് പിടിയിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി ജംഷീര്‍ (26) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 854 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം പിടിച്ചെടുത്തു. മിശ്രിത രൂപത്തില്‍ മൂന്ന് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനയിരുന്നു ശ്രമം. എയർപോർട്ടിന് പുറത്തുവെച്ചാണ് പ്രതി പിടിയിലായത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട; മൂന്ന് ക്യാപ്‌സ്യൂളുകളാക്കി 35 ലക്ഷം രൂപയുടെ സ്വര്‍ണം ശരീരത്തില്‍; കണ്ടെത്തിയത് എക്‌സ്‌റേ വഴി
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 35 ലക്ഷം രൂപയുടെ സ്വര്‍ണവുമായി തീരൂര്‍ സ്വദേശി അറസ്റ്റില്‍. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ദുബൈയില്‍ നിന്നെത്തിയ മുസ്തഫ (30) ആണ് വിമാനത്താവളത്തിന് പുറത്ത് വച്ച് പോലീസിന്റെ പിടിയിലായത്. 630 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തെത്തിയ ഇയാളെ
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം പിടിച്ചത് വിശദമായ ദേഹപരിശോധനയില്‍, കരിപ്പൂരില്‍ പിടിയിലായ പത്തൊന്‍പതുകാരി സ്വര്‍ണ്ണം കടത്തിയത് ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം; ഞായറാഴ്ച നടന്നത് വിമാനത്താവളത്തിന് പുറത്ത് പൊലീസ് നടത്തുന്ന 87-ാമത് സ്വര്‍ണ്ണവേട്ട
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി പത്തൊന്‍പതുകാരി ഒന്നേമുക്കാല്‍ കിലോഗ്രാമിലേറെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തന്റെ ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത് എന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഞായറാഴ്ച രാത്രിയാണ് കാസര്‍കോഡ് സ്വദേശിനിയായ ഷഹല സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസിന്റെ പിടിയിലായത്. ദുബായില്‍
കരിപ്പൂർ വിമാനത്താവളത്തിൽ മതിയായ രേഖകളില്ലാതെ പിടിയിലായ വിദേശ വനിത പീഡനത്തിനിരയായതായി മൊഴി; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ വിദേശ വനിത പീഡനത്തിന് ഇരയായതായി പരാതി. കൊറിയന്‍ സ്വദേശിനിയായ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറോടാണ് പീഡന വിവരം വെളിപ്പെടുത്തിയത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസം മുമ്പാണ് യുവതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയത്. ഇവര്‍ക്ക് മതിയായ