Tag: inspection
കൊയിലാണ്ടിയിൽ നൈറ്റ് സ്ക്വാഡിന്റെ പരിശോധന; പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചു ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ്
കൊയിലാണ്ടി: നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച നൈറ്റ് സ്ക്വാഡിന്റെ പരിശോധനയിൽ കൊയിലാണ്ടി നഗരത്തിലെ ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ്. ഞായറാഴ്ച രാത്രി നഗരത്തിൽ നടത്തിയ പരിശോധനയിലാണ് ഏഴ് സ്ഥാപനങ്ങൾ പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയത്. തുടർന്നാണ് ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയത്. മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമ്മ സേനയ്ക്ക് യഥാസമയം നൽകാതെ പൊതുസ്ഥലത്ത് നിക്ഷേപിച്ച
വാഹന പുക പരിശോധന; നിരക്ക് ഉയര്‍ത്തിയും സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചും പുതിയ പരിഷ്കരണം, വാഹന ഉടമകള്‍ക്ക് പണി പുകയില്‍ കിട്ടി
കോഴിക്കോട്: വാഹന ഉടമകള്‍ക്ക് പുതിയ പണി പുകയില്‍ തന്ന് അധികൃതര്‍, വാഹന പുക പരിശേധന നിരക്ക് ഉയര്‍ത്തിയും സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചുമാണ് പുതിയ പരിഷ്കരണം വന്നിരിക്കുന്നത്. ബി.എസ്-4 വിഭാഗത്തില്‍പ്പെട്ട ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി കുറച്ചിട്ടുണ്ട്. ഡീസല്‍ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള മറ്റു ബി.എസ്. 4 വാഹനങ്ങള്‍ക്ക് ഒരുവര്‍ഷത്തെ കാലാവധിയുണ്ടാകും. ഇരുചക്രവാഹനങ്ങളില്‍ ബി.എസ് 6-ന് 100
ഓണത്തിന് ജില്ലയിലെ പൊതു വിപണിയില്‍ കര്‍ശന പരിശോധന നടത്തും; ജില്ലാ കലക്ടര്‍
കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ പൊതുവിപണികളില്‍ പരിശോധന ശക്തിപ്പെടുത്തുമെന്നും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം, മായംചേര്‍ക്കല്‍, അളവുതൂക്കത്തില്‍ കൃത്രിമം കാണിക്കല്‍, പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, മറിച്ചുവില്‍പ്പന, പാചക വാതക സിലിണ്ടറുകളുടെ ദുരുപയോഗം എന്നിവ തടയും. കടകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുകയും മിതമായ വിലയ്ക്ക്
കുട്ടികള്‍ ഉപയോഗിക്കുന്ന ശൗചാലയം വൃത്തിയായി സൂക്ഷിക്കണം, ഇഴജന്തുക്കള്‍ കടന്നു വരാതെയും നോക്കണം; കാലപഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിൽ എത്തിയ കൊയിലാണ്ടി ഗവ പ്രീപ്രൈമറി സ്കൂളിൽ ബാലാവകാശ കമ്മിഷന് ചെയർമാന്റെ പരിശോധന
കൊയിലാണ്ടി: ചെറിയ കുട്ടികൾ പഠിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ അവസ്ഥ അതീവ സ്കോചനീയം, പരിശോധന നടത്തി ബാലാവകാശ കമ്മീഷൻ. കാലപഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിൽ എത്തിയ കൊയിലാണ്ടി ഗവ പ്രീപ്രൈമറി സ്കൂളിലാണ് ബാലാവകാശ കമ്മിഷന് ചെയർമാന്റെ പരിശോധന. പിഞ്ചു കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ആവശ്യമായ സുരക്ഷാ കാര്യങ്ങള്‍ ഉറപ്പാക്കണമെന്ന് നഗരസഭയോട് ചെയർമാന്റെ ആവശ്യപ്പെട്ടു. കൊയിലാണ്ടി ഗവ ഗേള്‍സ് സ്കൂള്‍ കോമ്പൗണ്ടില്‍
ജില്ലയിൽ ഹോട്ടലുകളിൽ പരിശോധന തുടരുന്നു; വടകര, കുറ്റ്യാടി, ബാലുശ്ശേരി പ്രദേശങ്ങളിലായി 15 സ്ഥാപനങ്ങൾക്കെതിരെ നടപടി; കുറ്റ്യാടി കാന്താരി കാറ്ററിംഗ് ആൻഡ് റെസ്റ്റോറന്റ് ഉൾപ്പെടെയുള്ള മൂന്ന് സ്ഥാപനങ്ങൾ അടച്ചു (ചിത്രങ്ങൾ കാണാം)
കുറ്റ്യാടി: ഭക്ഷ്യ വിഷബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പരിശോധന ശക്തിയേറുന്നു. നല്ലത് നൽകിയില്ലെങ്കിൽ ഉടൻ നടപടിയെടുക്കാനാണ് നിർദ്ദേശം. ഭക്ഷ്യവസ്തുക്കളില്‍ മായം, നിലവാരമില്ലാത്ത ഭക്ഷണം, പഴകിയ ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയവ മാനദണ്ഡമാക്കി വച്ച് നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഹോട്ടലുകൾക്ക് താഴ് വീഴുന്നു. ഇന്ന് നടന്ന പരിശോധനയിൽ മൂന്ന് കടകൾ അടപ്പിച്ചു. ജില്ലയിൽ 44 സ്ഥാപനങ്ങളിലാണ് ഇന്ന്
ഹോട്ടലുകളിൽ കർശന പരിശോധന; കോഴിക്കോട് പിടിച്ചെടുത്തത് 35 കിലോ പഴകിയ മാംസം; ഹോട്ട് ബണ്സ് ഉൾപ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക്; ഒരു കട അടപ്പിച്ചു
കോഴിക്കോട്: ഭക്ഷ്യ വകുപ്പിന്റെ പരിശോധന കർശനമാകുമ്പോൾ പഴകിയ ഭക്ഷണങ്ങൾ ഉപയോഗിക്കുന്ന പല ഹോട്ടലുകൾക്കും പിടി വീഴുന്നു. ജില്ലയിൽ ഇന്ന് നടത്തിയ പരിശോധനയിൽ 35 കിലോ പഴകിയ മാംസമാണ് പിടിച്ചെടുത്തത്. ഒരു സ്ഥാപനം അടച്ചുപൂട്ടി. അഞ്ചു കടകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനയിൽ പലയിടത്ത് നിന്നും പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ വസ്ത്തുക്കൾ കണ്ടെടുത്തു. കാസർഗോഡ് ഷവർമ്മ കഴിച്ച്
ഷവർമ്മ കഴിച്ച് ഒരു മരണം, മൂന്നു കുട്ടികൾ ഐ.സി.യുവിൽ; സംസ്ഥാനത്തെ ഷവർമ്മ വില്പന കേന്ദ്രങ്ങളിൽ കർശന പരിശോധനയ്ക്ക് ഉത്തരവ്
കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശം. ദേവനന്ദയോടൊപ്പം ഷവർമ്മ കഴിച്ച സുഹൃത്തുക്കൾക്കും അടുത്ത ദിവസം ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. മുപ്പത്തിനാല് പേർ ചികിത്സ തേടിയതിൽ മൂന്നു പേർ ഐ.സി.യു വിലാണ്. ഇതിനെ തുടർന്നാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ ഷവര്‍മ വില്പന കേന്ദ്രങ്ങളില്ലാം