Tag: Independence Day
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം വീരോചിതമായി ആഘോഷിച്ച് വീരവഞ്ചേരി എൽ.പി സ്കൂൾ
കൊയിലാണ്ടി: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം വീരോചിതമായി ആഘോഷിച്ച് വീരവഞ്ചേരി എൽ.പി സ്കൂൾ. ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിൽ റിട്ടയേഡ് ഓണററി ക്യാപ്റ്റൻ ഭാസ്കരക്കുറുപ്പ് വിദ്യാർത്ഥികളുമായി സംസാരിച്ചു. രാജ്യസുരക്ഷയ്ക്കായി പട്ടാളക്കാർ അനുഭവിക്കുന്ന യാതനകൾ അദ്ദേഹം കുട്ടികളോട് വിശദീകരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ദേശഭക്തിഗാനം, സ്വാതന്ത്ര്യ സമര നേതാക്കളുടെ വേഷപ്പകർച്ച തുടങ്ങിയവ ശ്രദ്ധേയമായി. അതോടൊപ്പം സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാനസംഭവങ്ങളായ നിസ്സഹകരണ സമരം,
സ്വാതന്ത്ര്യസമര സേനാനികളുടെ വേഷത്തിലെത്തി കുരുന്നുകൾ; ആസാദി കാ അമൃത് മഹോത്സവ് ആഘോഷമാക്കി വന്മുഖം ഗവ. ഹൈസ്കൂൾ
കൊയിലാണ്ടി: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ച് നന്തിയിലെ വന്മുഖം ഗവ. ഹൈസ്കൂൾ. പ്രധാനാധ്യാപിക സുചിത്ര പതാകയുയർത്തി. പി.ടി.എ പ്രസിഡന്റ് നൗഫൽ നന്തി അധ്യക്ഷനായി. ജെ.ആർ.സി കുട്ടികൾക്കുള്ള സ്കാർഫ് വിതരണം ഇരുവരും നിർവ്വഹിച്ചു. പി.ടി.എ മുൻ പ്രസിഡന്റ് വർദ് അബ്ദു റഹ്മാൻ, എസ്.വി.രവീന്ദ്രൻ എന്നിവർ ആശംസയർപ്പിച്ചു. രാഷ്ട്രപിതാവ്, ചാച്ചാജി, കസ്തൂർബ, ഝാൻസി റാണി, സരോജിനി
കൊയിലാണ്ടി നഗരസഭയിൽ പാറി മൂവർണ്ണ പതാക; ധീര ദേശാഭിമാനി കെ.കേളപ്പന്റെ ഓർമ്മകൾക്കും ആദരവ്
കൊയിലാണ്ടി: പൊരുതി നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ആഘോഷമാണ് നാട്ടിലെങ്ങും. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക പരിപാടിയുടെ ഭാഗമായും അമൃത് മഹോത്സവത്തിന്റെ ഭാഗമായും എല്ലാ മേഖലയിലും മൂവർണ്ണക്കൊടി ഉയർന്നു കഴിഞ്ഞു. കൊയിലാണ്ടി നഗരസഭയിലും മൂവർണ്ണ പതാക പാറി പറന്നു. നഗരസഭ ഓഫീസ് അങ്കണത്തിൽ അധ്യക്ഷ കെ.പി സുധയുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി ധീര ദേശാഭിമാനിയും നമ്മുടെ നാടിന്റ അഭിമാനവുമായ
പെണ്‍മക്കള്‍ രാജ്യത്തിന്റെ വലിയ പ്രതീക്ഷ, സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ വിജയം; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സ്വാതന്ത്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാര്‍ക്ക് ആദരം അര്‍പ്പിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു.സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കുന്നുവെന്നും രാജ്യത്തെ അഭിസംബോധ ചെയ്ത് സംസാരിക്കവേ രാഷ്ട്രപതി പറഞ്ഞു. ‘വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ രാജ്യം നാം തിരിച്ചുപിടിച്ചു. രാജ്യമെമ്പാടും അഭിമാനത്തോടെ ത്രിവര്‍ണ്ണ പതാക പാറുന്നു. ഇന്ത്യയില്‍
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം; സ്വാതന്ത്ര്യ സമര ചരിത്ര സ്മരണകളുണര്‍ത്തി ചേമഞ്ചേരിയില്‍ സജീഷ് ഉണ്ണി-ശ്രീജിത്ത് മണി സ്മാരക സേവാസമിതിയുടെ സ്വാതന്ത്ര്യ സന്ദേശയാത്ര
ചേമഞ്ചേരി: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായി സജീഷ് ഉണ്ണി-ശ്രീജിത്ത് മണി സ്മാരക സേവാസമിതി സ്വാതന്ത്ര്യ സന്ദേശ യാത്ര സംഘടിപ്പിച്ചു. സമിതി മന്ദിരത്തില്‍ നിന്ന് റിട്ട. ലെഫ്. കേണല്‍ കെ.മാധവി ദേശീയപതാക കൈമാറിക്കൊണ്ട് യാത്ര ഉദ്ഘാടനം ചെയ്തു. മുത്തുക്കുടകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ സ്വാതന്ത്ര്യസമര സ്മരണകളുണര്‍ത്തുന്ന നിശ്ചലദൃശ്യങ്ങള്‍ യാത്രയില്‍ അണിനിരന്നു. വിമുക്തഭടന്മാരും ആബാലവൃദ്ധം ജനങ്ങളും യാത്രയില്‍ പങ്കെടുത്തു.
കാലം ഓര്‍ത്ത് പറയേണ്ട പേരുകള്‍; ചേമഞ്ചേരിയിലെ സമരപോരാളി കുറത്തിശാലയില്‍ കോട്ട് മാധവന്‍ നായരെക്കുറിച്ച് അറിയാം
സുഹാനി എസ്. കുമാർ മലബാറില്‍ ഉടനീളം നിരവധി സമരങ്ങൾ ആ കാലഘട്ടത്തില്‍ നടന്നിരുന്നു. ഇന്നത്തെ പുതുതലമുറ അറിയാതെ പോയ നിരവധി പോരാളികള്‍ ജീവിച്ച് പോരാടി മരിച്ച ഒരു മണ്ണ് കൂടിയാണ് ഇത്. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ആഹ്വാനത്തിന് ശേഷമാണ് ഈ സംഭവങ്ങള്‍ എല്ലാം ഉണ്ടാകുന്നത്. 1942 ആഗസ്റ്റിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബോംബെ സമ്മേളനം നടക്കുന്നത്.
സ്വാതന്ത്ര്യസമരത്തിലെ എഴുതപ്പെടാത്ത പോരാളി; കീഴരിയൂർ ബോംബ് കേസിലെ ഏക രക്തസാക്ഷി മുള്ളങ്കണ്ടി കുഞ്ഞിരാമന്റെ വിസ്മൃതിയിലാണ്ട ജീവിതം അറിയാം
കീഴരിയൂർ ബോംബ് കേസിലെ ഏക രക്തസാക്ഷിയാണ് മുള്ളങ്കണ്ടി കുഞ്ഞിരാമൻ. ചെറുപ്രായത്തിലെ നാടിനു വേണ്ടി ജീവൻ വെടിഞ്ഞ സ്വാതന്ത്ര്യസമര പോരാളി. കീഴരിയൂർ ബോംബ് കേസിലെ പതിനാലാമത് പ്രതിയാണ് കുഞ്ഞിരാമൻ. കുറുമയിൽ കേളുക്കുട്ടിയുടെ വീട്ടിലെ കാര്യസ്ഥൻ ആയിരുന്നു ഇദ്ദേഹം. ബോംബ് നിർമിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്തു എന്നതായിരുന്നു കുറ്റം. അറസ്റ്റിൽ ആകുമ്പോൾ കുഞ്ഞിരാമന് പ്രായം 29. വിവാഹം കഴിഞ്ഞ്