Tag: Heart Attack
കൊയിലാണ്ടി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ മരിച്ചു
മനാമ: കൊയിലാണ്ടി സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ചു. ഐസ് പ്ലാന്റ് റോഡിൽ മുഹമ്മദ് ഫസല്‍ വെളുത്തമണ്ണില്‍ ആണ് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വൈകീട്ട് നാലരയ്ക്കായിരുന്നു അന്ത്യം. ബഹ്‌റൈനിലെ ഫാര്‍മസിയില്‍ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. ബഹ്‌റൈന്‍ കെ.എം.സി.സി ഹൂറ ഗുദൈബിയ ഏരിയാ അംഗമാണ്. കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് ഫാത്തിമ കോട്ടോജിൽ സി.പി.കെ.അബൂട്ടിയുടെ
വടകര സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു
വടകര: വടകര കല്ലാമല സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ റിയാദിൽ അന്തരിച്ചു. കല്ലാമല സ്വദേശി റിഗീഷ് കണവയിൽ ആണ് മരിച്ചത്. 38 വയസാണ്. ബുധനാഴ്ച്ച പുലർച്ചെയായിരുന്നു അന്ത്യം. റിയാദിൽ അറബ്‌കോ ലോജിസ്റ്റിക്കിൽ 14 വർഷമായി അസിസ്റ്റന്റ് അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു റിഗീഷ്. ഖലീജിൽ കുടുബത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. രാജന്റെയും ഗീതയുടെയും മകനാണ്. റിയാദിൽ അൽഖലീജ്
വേഷപകർച്ചയുടെ ഉടയാടകൾ അണിയാൻ ഇനി മുരളീധരന്‍ ചേമഞ്ചേരിയില്ല; നാടിന് നഷ്ടമായത് അതുല്യപ്രതിഭയെ
കൊയിലാണ്ടി: വേഷപകർച്ചയുടെ ഉടയാടകൾ അണിഞ്ഞ് മുരളീധരന്‍ ചേമഞ്ചേരി ഇനി വരില്ല. മുരളീധരൻ ചേമഞ്ചേരിയുടെ വിയോഗത്തോടെ നാടിന് ഷ്ടമായത് അതുല്യപ്രതിഭയെ. ജീവിതം കലകൾക്കായി മാറ്റി വച്ച പ്രതിഭയാണ് അദ്ദേഹം. പമ്പയില്‍ നിന്ന് സന്നിധാനത്തിലേക്കുളള സന്നിദാനത്തേക്കുള്ള യാത്രക്കിടയിലാണ് ഹൃദയാഘാതം അദ്ദേഹത്തിന്റെ ജീവൻ കവർന്നത്. കഴിഞ്ഞ 37 വര്‍ഷമായി കലാരംഗത്ത് സജീവ സാന്നിധ്യമാണ് മുരളീധരൻ. നാടോടി, ക്ലാസിക്കല്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്ന
പയ്യോളി സ്വദേശി കുവൈത്തില്‍ അന്തരിച്ചു
കുവൈത്ത് സിറ്റി: പയ്യോളി സ്വദേശി കുവൈത്തില്‍ അന്തരിച്ചു. മേലടി മൂന്നുകുണ്ടന്‍ ചാലില്‍ ജമാലുദ്ദീന്‍ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു. കുവൈത്തിലെ ജഹ്‌റയില്‍ റസ്റ്ററന്റ് ജീവനക്കാരനായിരുന്നു. മുപ്പത് വര്‍ഷത്തോളമായി കുവൈത്തില്‍ പ്രവാസിയാണ്. കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ ജഹ്‌റ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: സോഫിയ. മക്കള്‍: ജംഷീര്‍, ജസ്‌ന.
താമരശ്ശേരി ഡിപ്പോയുടെ ഉല്ലാസയാത്രയ്ക്കിടെ ഡ്രൈവര്‍ക്ക് പക്ഷാഘാതം, മനസാന്നിധ്യം കൈവിടാതെ ഡ്രൈവര്‍; നാല്‍പ്പത്തിയെട്ട് ജീവനുകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
താമരശ്ശേരി: വലിയ ദുരന്തമായി മാറുമായിരുന്ന ഉല്ലാസയാത്ര ഒഴിവായത് സിഗീഷ് എന്ന ഡ്രൈവറുടെ അപാരമായ മനസാന്നിധ്യം ഒന്ന് കൊണ്ട് മാത്രം. കഴിഞ്ഞ ദിവസമാണ് താമരശ്ശേരി ഡിപ്പോയില്‍ നിന്ന് ഉല്ലാസയാത്ര പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ്സില്‍ അത്ഭുതകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. ബജറ്റ് ടൂറിസം പദ്ധതി പ്രകാരം കെ.എസ്.ആര്‍.ടി.സിയുടെ താമരശ്ശേരി ഡിപ്പോയില്‍ നിന്ന് പതിവ് പോലെ മലക്കപ്പാറയ്ക്ക് പുറപ്പെട്ടതായിരുന്നു ആ ബസ്.
വീമംഗലം എരവത്ത് കുഞ്ഞബ്ദുള്ള കുവൈത്തില്‍ അന്തരിച്ചു
നന്തി ബസാര്‍: വീമംഗലത്തെ എരവത്ത് കുഞ്ഞബ്ദുള്ള കുവൈത്തില്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: ഷരീഫ. മക്കള്‍: സജ്‌ന, സാജിര്‍ (കുവൈത്ത്). മരുമകന്‍: ഷിബ്‌ലി (ദുബായ്). സഹോദരങ്ങള്‍: കുഞ്ഞമ്മദ്, ഖദീജ, അസൈനാര്‍, ഫാത്തിമ, സുബൈദ, നബീസ, ഇബ്രാഹിം കുട്ടി (ഐബി). മയ്യത്ത് നാട്ടിലെത്തിച്ച ശേഷം ശനിയാഴ്ച രാത്രി പത്ത് മണിക്ക് നന്തി മുഹിയുദ്ദീന്‍
ബൈക്ക് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു; പൂക്കാട് തട്ടുകട നടത്തുന്ന തിരുവങ്ങൂര്‍ ചാത്തനാംകുനി റഹീം അന്തരിച്ചു
ചേമഞ്ചേരി: പൂക്കാട് പഞ്ചായത്ത് ഓഫീസിന് സമീപം തട്ടുകട നടത്തുന്ന തിരുവങ്ങൂര്‍ ചാത്തനാംകുനി റഹീം അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു. ബൈക്ക് ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. ബൈക്കില്‍ വരികയായിരുന്ന റഹീം തട്ടുകടയ്ക്ക് സമീപം എത്തിയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ഇദ്ദേഹം റോഡില്‍ വീണു. ഉടന്‍ തന്നെ നാട്ടുകാര്‍ റഹീമിനെ തിരുവങ്ങൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍
‘റഊഫ് അവധി കഴിഞ്ഞ് പോയത് രണ്ടാഴ്ച മുമ്പ്, ഇന്നലെ പ്രാർത്ഥന കഴിഞ്ഞ് ആഹാരം കഴിച്ച് കിടന്ന ശേഷം പിന്നീട് എഴുന്നേറ്റില്ല’; ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ അന്തരിച്ച നന്തി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
നന്തി: അവധി കഴിഞ്ഞ് അവൻ തിരികെ പോയത് രണ്ടാഴ്ചകൾക്കു മുൻപാണ്. എന്നാൽ ഇന്ന് രാവിലെ വീട്ടുകാരെ തേടിയെത്തിയത് അവരുടെ പ്രിയപ്പെട്ട റഊഫിന്റെ മരണ വാർത്തയായിരുന്നു. പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം താമസസ്ഥലത്തെത്തി ആഹാരം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു റഊഫ്. എന്നാൽ അത് എന്നെന്നേക്കുമായുള്ള നിദ്രയായി മാറുകയായിരുന്നു. ഇരുപതാം മൈലിലെ കുറ്റിക്കാട്ടിൽ പൂക്കാസ് കെ.സി.അബുബക്കറിന്റെ മകൻ റഊഫ് ആണ്
പേരാമ്പ്ര എടരവാട് ഇരുപത്തിയഞ്ചുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
പേരാമ്പ്ര: എടരവാട് സ്വദേശിയായ ഇരുപത്തിയഞ്ചുവയസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തെങ്ങും കുഴിയില്‍ മുഹമ്മദ് റാശിദ് ആണ് മരിച്ചത്. എടവരാണ് തോട്ടത്തമണ്ണില്‍ ആലിക്കുട്ടിയുടെയും മലപ്പുറം മുണ്ടക്കല്‍ സ്വദേശി ആമിനയുടെയും മകനാണ്. സഹോദരന്‍: മുഹമ്മദ് റാഫി. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതുമണിക്ക് കൈപ്രം പള്ളി ഖബര്‍സ്ഥാനില്‍ നടന്നു. Summary: 25 years old boy died due to
വീടുപണി, മകന്റെ പഠനം; ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും സൗദിയിലേക്ക് പോയത് മറ്റു വഴിയില്ലാത്തതിനാല്‍; മുത്താമ്പി സ്വദേശി സജീവന്റെ മരണത്തോടെ എന്ത് ചെയ്യണമെന്നറിയാതെ കുടുംബം
മുത്താമ്പി: ഇക്കഴിഞ്ഞ ഏപ്രില്‍ മാസം പകുതിയോടെയാണ് മുത്താമ്പി മീത്തലെ നൊട്ടുവീട്ടില്‍ സജീവന്‍ സൗദി അറേബ്യയിലേക്ക് അവധി കഴിഞ്ഞ് മടങ്ങിപ്പോയത്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളതിനാല്‍ നാട്ടില്‍ തന്നെ എന്തെങ്കിലും നോക്കാമെന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങളെ മറ്റുവഴികളില്ലാത്തതിനാല്‍ സജീവന്‍ സ്‌നേഹപൂര്‍വ്വം തള്ളിക്കളയുകയായിരുന്നു. സൗദിയില്‍ നന്തി സ്വദേശിയുടെ ബേക്കറിയിലാണ് സജീവന്‍ ജോലി ചെയ്യുന്നത്. അദ്ദേഹം പ്രവാസം തെരഞ്ഞെടുത്തിട്ട് നാലഞ്ച് വര്‍ഷമായിട്ടേയുള്ളൂ. അതിനു