Tag: haritha karma sena
”ജീവിതശൈലീ രോഗവും മുന്‍കരുതലുകളും”; മേപ്പയ്യൂരിലെ ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്കായി ആരോഗ്യ പരിശോധനാ ക്യാമ്പ്
മേപ്പയ്യൂര്‍: നവകേരളം കര്‍മ പദ്ധതി കോഴിക്കോട്, ഹരിത കേരള മിഷന്, ആര്‍ദ്രം മിഷന് സംയുക്തമായി മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ പരിശോധന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ ഉദ്ഘാടനം നിര്‍വഹിച്ചു. ഹരിതകര്‍മ്മസേന സെക്രട്ടറി റീജ.കെ അധ്യക്ഷത വഹിച്ച ചടങ്ങിന് മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത്
വീടുകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ക്കിടയില്‍ 500 ന്റെ നോട്ടുകള്‍; ദാരിദ്ര്യത്തിനിടയിലും ആളെ കണ്ടെത്തി പണം തിരിച്ചേല്‍പ്പിച്ച് ചേമഞ്ചേരിയിലെ ഹരിത കര്‍മ്മസേന പ്രവര്‍ത്തക
കൊയിലാണ്ടി: മാസം തേറും വീടുകളിലെത്തി കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് കൊണ്ടുപോകുന്ന ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ എന്നും നമുക്ക് ഒരു സഹായം തന്നെയാണ്. ഇത്തരത്തില്‍ ശേഖരിച്ച് പ്ലാസ്റ്റിക്കില്‍ നിന്നും ലഭിച്ച പണം ഉടമസ്ഥയ്ക്ക് തിരിച്ച് നല്കി മാതൃകയായിരിക്കുകയാണ് ചേമഞ്ചേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ഹരിത കര്‍മ്മസേന അംഗം വിജയ. വീടുകളില്‍ നിന്ന് ലഭിച്ച പ്ലാസ്റ്റിക് കവറുകള്‍
‘നമുക്ക് വേണ്ടിയും നാടിനു വേണ്ടിയും ഹരിത കര്‍മ്മ സേന ചെയ്യുന്ന സേവനം വിലമതിക്കാനാവാത്തത്’; മേപ്പയ്യൂർ ഗ്രമപഞ്ചായത്ത് ഹരിത കര്‍മ്മ സേനയെ ആദരിച്ചു
മേപ്പയ്യൂര്‍: ശുചിത്വ കേരളത്തിനായി വില മതിക്കാനാവാത്ത സേവനം ചെയ്യുന്ന മേപ്പയൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയെ ഗ്രാമപഞ്ചായത്ത് ആദരിച്ചു. ഹരിത കര്‍മ്മ സേനയ്ക്കെതിരെ അത്യന്തം നീചമായ രീതിയില്‍ ദുഷ്പ്രചാരവേല നടക്കുന്ന സന്ദര്‍ഭത്തിലെ ആദരം ശ്രദ്ധേയമായി. ഹരിത കര്‍മ്മ സേനാംഗങ്ങളെ ടി.പി രാമകൃഷ്ണന് എം.എല്‍.എ പൊന്നാട അണിയിച്ചു. നമുക്ക് വേണ്ടിയും നാടിനു വേണ്ടിയും ഹരിത കര്‍മ്മ സേന
‘വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കാനെത്തുന്നവര്‍ക്ക് 50 രൂപ ഫീസായി നല്‍കേണ്ടതില്ലെന്ന വാര്‍ത്ത വസ്തുതാവിരുദ്ധം’; കാര്യകാരണങ്ങള്‍ വിശദീകരിച്ച് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്
കൊയിലാണ്ടി: വീടുകളില്‍ നിന്ന് മാലിന്യശേഖരണം നടത്താന്‍ ഗ്രാമപഞ്ചായത്തുകള്‍ നിയോഗിച്ച സംഘങ്ങള്‍ക്ക് യൂസര്‍ഫീ ആയി 50 രൂപ നല്‍കേണ്ടതില്ലെന്ന വാര്‍ത്തയ്ക്കെതിരെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്. വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ നല്കിയ മറുപടിയെന്ന തരത്തില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും വിവരാവകാശ മറുപടിയുടെ കോപ്പിയുള്‍പ്പെടെ നല്‍കിക്കൊണ്ട് ചെങ്ങോട്ടുകാവ് പഞ്ചായത്ത് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ‘തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും
സ്മാര്‍ട്ടാണ് കൊയിലാണ്ടി നഗരസഭയിലെ ഹരിതകര്‍മ്മസേന; ജനുവരി ഒന്നുമുതല്‍ മാലിന്യശേഖരണം ഹരിതമിത്രം ആപ്ലിക്കേഷന്‍ വഴി
കൊയിലാണ്ടി: മാലിന്യ ശേഖരണ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും സുതാര്യമാക്കുന്നതിന് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ക്യു ആര് കോഡ് പതിച്ചു. കെല്‍ട്രോണിന്റെ സഹായത്തോടെ മാലിന്യ ശേഖരണ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞു. ജനുവരി ഒന്നു മുതല്‍ ഹരിതമിത്രം ആപ്ലിക്കേഷന്‍ വഴിയാണ് മാലിന്യ ശേഖരണം നടക്കുക.
പൊതുസ്ഥലത്ത് തള്ളിയത് 20 ചാക്ക് ഹോട്ടൽ മാലിന്യം; കൊയിലാണ്ടിയിലെ ഹോട്ടലിനെ പിടികൂടി 25000 രൂപ പിഴ ചുമത്തി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്
ചെങ്ങോട്ടുകാവ്: പൊതുസ്ഥലത്ത് ഹോട്ടൽ മാലിന്യം തള്ളി കൊയിലാണ്ടിയിലെ ഹോട്ടൽ. സ്ഥാപനത്തെ കണ്ടെത്താൻ സഹായിച്ചത് നാട്ടുകാർ. പോലീസിന്റെ സഹായത്തോടെ കയ്യോടെ പിടികൂടി പിഴ ഈടാക്കി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ‘ ചെങ്ങോട്ടു കാവ് ഗ്രാമ പഞ്ചായത്ത് ഓവർ ബ്രിഡ്ജിനടുത്ത് പ്ലാസ്റ്റിക് ഉൾപ്പെടെ ഹോട്ടൽ മാലിന്യം കൊണ്ട് തള്ളുന്നതായി ശ്രദ്ധയിൽ പെടുകയും ഇന്നലെ നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ഹോട്ടലിനെ കണ്ടെത്തുകയുമായിരുന്നു.
വടകരയിൽ മാലിന്യം റോഡിൽ തള്ളിയിട്ടു പോയി; കാട്ടികൊടുത്ത് മാലിന്യത്തിനിടയിൽ ‘വീട്ടമ്മയുടെ ഐഡന്റിറ്റി കാർഡ്’; ഇരുപത്തയ്യായിരം രൂപ പിഴ
വടകര: ആരും കാണാതെ റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞിട്ടു പോയി, പക്ഷെ പണി കൊടുത്ത് സ്വന്തം ഐഡന്റിറ്റി കാർഡ്. വടകര ചോറോട് പഞ്ചായത്തിൽ പതിനൊന്നാം വാർഡിലാണ് സംഭവം. കൂറ്റേരി താഴ യോഗിമഠം റോഡിൽ തള്ളിയ മാലിന്യത്തിൽ നിന്നാണ് വീട്ടമ്മയുടെ തിരിച്ചറിയൽ കാർഡ് കിട്ടിയത്. ക്ലസ്റ്റർ കമ്മിറ്റി അംഗങ്ങൾ നടത്തിയ പരിശോധനയിലാണ് തിരിച്ചറിയൽ രേഖ കണ്ടെത്തിയത്. അവരത് ഉടനെ