Tag: gold smuggling

Total 66 Posts

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ശ്രമം; ബെഹ്റൈനില്‍ നിന്നും 41 ലക്ഷം രൂപയുടെ സ്വര്‍ണവുമായി എത്തിയ കൂരാച്ചുണ്ട് സ്വദേശിയും സ്വര്‍ണ്ണം സ്വീകരിക്കാനെത്തിയ രണ്ട് പേരാമ്പ്ര സ്വദേശികളും പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 41 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പൊലീസ് പിടികൂടി. സംഭവത്തില്‍ കൂരാച്ചുണ്ട് പേരാമ്പ്ര സ്വദേശികള്‍ പിടിയില്‍. ബെഹ്റൈനില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കൂരാച്ചുണ്ട് സ്വദേശി റഷീദ് അമീന്‍ (47), ഇയാളില്‍ നിന്നും സ്വര്‍ണം സ്വീകരിക്കാനെത്തിയ പേരാമ്പ്ര സ്വദേശികളായ അഷ്റഫ് (47), സിയാദ് (25) എന്നിവരെയാണ് പിടികൂടിയത്. ശരീരത്തിനകത്ത് 767

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത്; ഐഫോണ്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ കോഴിക്കോട് സ്വദേശി പിടിയില്‍

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഐഫോണില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നുള്ള വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് നിയാസാണ് കസ്റ്റംസ് പിടിയിലായത്. മൂന്ന് ലക്ഷം രൂപ വില വരുന്ന 60 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്നും പിടിച്ചെടുത്തു. സാധാരണയുള്ള സ്വര്‍ണക്കടത്ത് മാര്‍ഗങ്ങള്‍ക്ക് കസ്റ്റംസ് പിടി വീഴുന്നത് പതിവായതോടെയാണ് കള്ളക്കടത്ത് സംഘങ്ങള്‍ വ്യത്യസ്തമായ മാര്‍ഗങ്ങളിലൂടെ

ക്യാപ്സൂളുകളിലാക്കി മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു; 42 ലക്ഷം രൂപയുടെ സ്വർണ്ണവുമായി പയ്യോളി സ്വദേശി കരിപ്പൂരിൽ പിടിയിൽ

പയ്യോളി: ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി പയ്യോളി സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. പയ്യോളി സ്വദേശി റസാഖിനെയാണ് സ്വര്‍ണ്ണവുമായി പോലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 800 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു. ദുബായില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയതായിരുന്നു റസാഖ്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് റസാഖിനെ പോലീസ് പിടികൂടിയത്.

താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍, പ്രതികള്‍ സ്വര്‍ണക്കടത്തുസംഘത്തില്‍പ്പെട്ടവര്‍

താമരശ്ശേരി: താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി ഉള്‍പ്പെടെയുള്ള മൂന്നുപേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു. കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞതായി അറിയിച്ചു. സാമ്പത്തിക ഇടപാടിന്റെ പേരില്‍ ഒക്ടോബര്‍ 22നായിരുന്നു താമരശ്ശേരി തച്ചംപൊയില്‍ അവേലം സ്വദേശി അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ താമരശ്ശേരി ഡി.വൈ.എസ്.പി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും കസ്റ്റംസിന്റെ സ്വര്‍ണവേട്ട; കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും കസ്റ്റംസിന്റെ സ്വര്‍ണവേട്ട. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് അനസ്, മലപ്പുറം വേങ്ങൂര്‍ സ്വദേശി അഷ്‌കര്‍ അലി, എന്നിവരെ കസ്റ്റംസ് പിടികൂടി. 715 ഗ്രാം സ്വര്‍ണം ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് മുഹമ്മദ് അനസ് കടത്താന്‍ ശ്രമിച്ചത്. 1633 ഗ്രാം സ്വര്‍ണം എമര്‍ജന്‍സി ബാറ്ററിയില്‍ ഒളിപ്പിച്ചാണ് അഷ്‌കര്‍ അലി കടത്താന്‍ ശ്രമിച്ചത്.

നെടുംമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്നരക്കോടി വിലവരുന്ന സ്വര്‍ണ്ണം പിടികൂടി, കോഴിക്കോട് സ്വദേശിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി: നെടുംമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് മൂന്നേകാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയടക്കം മൂന്ന് പേര്‍ പിടിയില്‍. മൂന്നരക്കോടി വിലവരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി നിഖില്‍ കമ്പിവളപ്പ് എന്നയാളില്‍ നിന്ന് മാത്രം 1783 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. കാസര്‍കോട്, മലപ്പുറം സ്വദേശികളാണ് പിടിയിലായ മറ്റ് രണ്ട് പേര്‍.

കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട: കടത്താൻ ശ്രമിച്ചത് അൻപത് ലക്ഷത്തിന്റെ സ്വർണ്ണം, യുവാവ് പിടിയിൽ

കരിപ്പൂർ: കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട. കടത്താൻ ശ്രമിച്ച 50 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി റഹീസിനെ (27) എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കസ്റ്റഡിയിലെടുത്തു. ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്തിയ നിലയിലാണ് 1050 ഗ്രാം സ്വര്‍ണസംയുക്തം കണ്ടെടുത്തത്. നാല് ഗുളികകളിലാക്കിയാണ് യുവാവ് സ്വര്‍ണം ഒളിപ്പിച്ചത്. ഇന്‍ഡിഗോ എയറിന്റെ ജിദ്ദ-കോഴിക്കോട് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി കോഴിക്കോട് സ്വദേശിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: വിദേശത്തുനിന്ന് സ്വര്‍ണം കടത്തിയ മൂന്ന് യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. മലപ്പുറം സ്വദേശി ജംഷീര്‍ എടപ്പാടന്‍, കോഴിക്കോട് സ്വദേശി അബ്ദുള്‍ സാമില്‍(26) ബുഷ്റ(38) എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. 3.06 കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. വിപണിയില്‍ 1.36 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് പറഞ്ഞു. ഇതിനുപുറമേ ജിദ്ദയില്‍നിന്നെത്തിയ വിമാനത്തിന്റെ സീറ്റിനടിയില്‍നിന്ന്

കരിപ്പൂരില്‍ മലാശയത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 808 ഗ്രാം സ്വര്‍ണം പിടികൂടി, കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് സ്വർണ്ണം പിടികൂടിയത്

കോഴിക്കോട്: കരിപ്പൂര് വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടരുന്നു. 808 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കൊടുവള്ളി സ്വദേശി ഉസ്മാനാണ് പിടിയിലായത്. മലാശയത്തില്‍ മിശ്രിത രൂപത്തിലാണ് സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വിശദമായി പരിശോധിച്ചത്. ഇന്ന് പുലർച്ചെ ബഹ്റൈനില്‍ നിന്നാണ് ഇയാൾ കരിപ്പൂര് വിമാനത്താവളത്തിലെത്തിയത്. ആദ്യ ഘട്ടത്തില്‍ ഉസ്മാന്‍ കുറ്റം സമ്മതിച്ചിരുന്നുല്ല.. പിന്നീട്

കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമം; കോഴിക്കോട് സ്വദേശി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുന്നതിനിടെ ഒരാള്‍ പിടിയില്‍. കോഴിക്കോട് പാറക്കടവ് പുളിയാവ് സ്വദേശി മുഹമ്മദ് സജീറാണ് പൊലീസിന്റെ പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കിയ 1650 ഗ്രാം സ്വര്‍ണവുമായി എയര്‍പ്പോര്‍ട്ട് വഴി കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോയുടെ നിര്‍ദേശ പ്രകാരം എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സി.ഐ എ.കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ