നെടുംമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്നരക്കോടി വിലവരുന്ന സ്വര്‍ണ്ണം പിടികൂടി, കോഴിക്കോട് സ്വദേശിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍



കൊച്ചി: നെടുംമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് മൂന്നേകാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയടക്കം മൂന്ന് പേര്‍ പിടിയില്‍.

മൂന്നരക്കോടി വിലവരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി നിഖില്‍ കമ്പിവളപ്പ് എന്നയാളില്‍ നിന്ന് മാത്രം 1783 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.

കാസര്‍കോട്, മലപ്പുറം സ്വദേശികളാണ് പിടിയിലായ മറ്റ് രണ്ട് പേര്‍. കാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തിലൊളിപ്പിച്ചാണ് നിഖില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും, കടലാസ് പെട്ടിക്കകത്ത് സ്വര്‍ണം പൂശിയുമാണ് മറ്റുരണ്ടുപേര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പിടിയിലായവര്‍ക്കെതിരെ കസ്റ്റംസ് നടപടികള്‍ സ്വീകരിച്ചു.

summary: gold smugling at Nedumpassery airport, three arrested including native of Kozhikode