Tag: gold smuggling

Total 66 Posts

കരിപ്പൂരില്‍ സ്വര്‍ണ്ണക്കവര്‍ച്ച നടത്താന്‍ ആസൂത്രണം; സംഘത്തലവനായ വടകര സ്വദേശിയടക്കം മൂന്ന് പേര്‍ പിടിയില്‍

കൊണ്ടോട്ടി: അനധികൃതമായി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം യഥാര്‍ഥ ഉടമക്ക് ലഭിക്കുന്നതിനു മുമ്പ് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേര്‍ കൂടി കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായി. സ്വര്‍ണ്ണക്കവര്‍ച്ച ക്വട്ടേഷന്‍ സംഘത്തലവന്‍ ഡിങ്കന്‍ നൗഷാദും സംഘവുമാണ് പിടിയിലായത്. ഡിസംബര്‍ 22ന് ദുബൈയില്‍നിന്നെത്തിയ വയനാട് സ്വദേശിനി ഡീന വത്സന്‍ അനധികൃതമായി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം ഡീനയുടെ സഹായത്തോടെ കവരാന്‍ ശ്രമിച്ച സംഭവവുമായി

കൊടുവളളിയില്‍ വീടിന്റെ ടെറസില്‍ സ്വര്‍ണ്ണം ഉരുക്കല്‍ കേന്ദ്രം; പരിശോധനയില്‍ പിടിച്ചെടുത്തത് ഏഴര കിലോയോളം സ്വര്‍ണവും പതിമൂന്ന് ലക്ഷം രൂപയും

കൊടുവള്ളി: കൊടുവളളിയില്‍ വീടിന്റെ ടെറസില്‍ സ്വര്‍ണം ഉരുക്കാന്‍ സജ്ജീകരിച്ച കേന്ദ്രത്തില്‍ റെയ്ഡ്. പരിശോധനയില്‍ 7.2 കിലോ തൂക്കം വരുന്ന അനധികൃത സ്വര്‍ണവും 13.2ലക്ഷം രൂപയും പിടിച്ചെടുത്തു.ടികൂടിയത്. ഏതാണ് നാല് കോടി രൂപക്ക് മുകളില്‍ വരും പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ വില. കൊടുവള്ളിയില്‍ കള്ളക്കടത്ത് സ്വര്‍ണം പിടികൂടിയ സംഭവത്തിന്റെ ഭാഗമായായിരുന്നു അന്വേഷണം. രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്വര്‍ണം ഉരുക്കുന്ന

നെടുമ്പാശേരി വിമാനത്താവളം വഴി ക്യാപ്‌സൂള്‍ രൂപത്തിലാക്കി സ്വര്‍ണ്ണം കടത്തി; താമരശേരി സ്വദേശികളുള്‍പ്പെടെ നാല് പേര്‍ പോലീസ് പിടിയില്‍

കോഴിക്കോട്: നെടുമ്പാശേരി വിമാനത്താവളം വഴി കടത്തിയ ഒരുകിലോയിലധികം വരുന്ന സ്വര്‍ണവുമായി കോഴിക്കോട് സ്വദേശികള്‍ മലപ്പുറത്ത് പിടിയില്‍. ദോഹയില്‍ നിന്നെത്തിച്ച സ്വര്‍ണവുമായി അരീക്കോട് വച്ചാണ് ഇവര്‍ പിടിയിലായത്. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി അഷ്റഫ് (56), സ്വര്‍ണം കൈപ്പറ്റിയ കോഴിക്കോട് താമരശേരി സ്വദേശികളായ മിദ്ലജ് (23), നിഷാദ് (36), ഫാസില്‍ (40) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കാരിയര്‍ക്ക് നല്‍കാന്‍

ശരീരത്തിന്റെ രഹസ്യ ഭാഗത്ത് മൂന്ന് ക്യാപ്‌സ്യൂളുകളിലായി 865 ഗ്രാം സ്വർണ മിശ്രിതം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചു; താമരശ്ശേരി സ്വദേശി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ താമരശ്ശേരി സ്വദേശിയിൽ നിന്നും 865 ഗ്രാം സ്വർണ മിശ്രിതം പിടികൂടി. സൗദി റിയാദിൽ നിന്നെത്തിയ താമരശ്ശേരി സ്വദേശി അനീഷാണ് സ്വർണ്ണവുമായി പിടിയിലായത്. സ്വർണ മിശ്രിതം അടങ്ങിയ മൂന്ന് ക്യാപ്‌സ്യൂളുകളാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും പിടിച്ചെടുത്തത്. അനീഷിന്റെ ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മൂന്ന് ക്യാപ്‌സ്യൂളുകൾ.

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; വില്യാപ്പള്ളി സ്വദേശിയില്‍ നിന്നുള്‍പ്പെടെ പിടികൂടിയത് അഞ്ച് കോടി രൂപയുടെ സ്വര്‍ണ്ണം

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. മൂന്ന് കോടി രൂപയുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരവും ചൊവ്വാഴ്ച രാവിലെയുമായാണ് ഇത്രയും സ്വര്‍ണ്ണം കരിപ്പൂരില്‍ നിന്ന് പിടിച്ചത്. ഇന്നലെ വൈകുന്നേരം ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ വന്ന വടകര വില്യാപ്പള്ളി സ്വദേശിയില്‍ നിന്ന് 45.69 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ഡി.ആര്‍.ഐ, കസ്റ്റംസ് ഉദ്യോഗസ്ഥര്‍

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട; ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയില്‍ നിന്നും 1.05 കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. 1.05 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ജിദ്ദയില്‍ നിന്നെത്തിയ ഷംസുദ്ദീനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മലപ്പുറം വേങ്ങര സ്വദേശിയാണ് ഷംസുദ്ദീന്‍. മിശ്രിത രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.  

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട; മൂന്ന് ക്യാപ്‌സ്യൂളുകളാക്കി 35 ലക്ഷം രൂപയുടെ സ്വര്‍ണം ശരീരത്തില്‍; കണ്ടെത്തിയത് എക്‌സ്‌റേ വഴി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 35 ലക്ഷം രൂപയുടെ സ്വര്‍ണവുമായി തീരൂര്‍ സ്വദേശി അറസ്റ്റില്‍. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ദുബൈയില്‍ നിന്നെത്തിയ മുസ്തഫ (30) ആണ് വിമാനത്താവളത്തിന് പുറത്ത് വച്ച് പോലീസിന്റെ പിടിയിലായത്. 630 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തെത്തിയ ഇയാളെ

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം പിടിച്ചത് വിശദമായ ദേഹപരിശോധനയില്‍, കരിപ്പൂരില്‍ പിടിയിലായ പത്തൊന്‍പതുകാരി സ്വര്‍ണ്ണം കടത്തിയത് ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം; ഞായറാഴ്ച നടന്നത് വിമാനത്താവളത്തിന് പുറത്ത് പൊലീസ് നടത്തുന്ന 87-ാമത് സ്വര്‍ണ്ണവേട്ട

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി പത്തൊന്‍പതുകാരി ഒന്നേമുക്കാല്‍ കിലോഗ്രാമിലേറെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തന്റെ ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത് എന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഞായറാഴ്ച രാത്രിയാണ് കാസര്‍കോഡ് സ്വദേശിനിയായ ഷഹല സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസിന്റെ പിടിയിലായത്. ദുബായില്‍

സ്വർണം മിശ്രിതം അടിവസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്തു, കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണവുമായി 19- കാരി പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ. കാസർകോട് സ്വദേശി ഷഹലയെ (19) ആണ് വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പക്കലിൽ നിന്ന് മിശ്രിത രൂപത്തിലാക്കിയ 1.884 കിലോ സ്വർണം കണ്ടെടുത്തു. മൂന്ന് പാക്കറ്റുകളാക്കി സ്വർണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; ഗുളിക രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കിനാലൂര്‍ സ്വദേശി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ പിടിയില്‍. താമരശ്ശേരി കിനാലൂല്‍ സ്വദേശി വി.നവാസിനെയാണ് 996 ഗ്രാം സ്വര്‍ണവമായി കസ്റ്റംസ് പിടികൂടിയത്. 52 ലക്ഷം രൂപയുടെ സ്വര്‍ണമാണിത്. വ്യാഴാഴ്ച പുലര്‍ച്ചെ ദോഹയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാല് ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ്