Tag: gold smuggling
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ സഹായിച്ചു; പതിനൊന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി, രണ്ട് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ സഹായിച്ച കേസില്‍ ആരോപണവിധേയരായ പതിനൊന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. രണ്ട് സൂപ്രണ്ടുമാരെ പിരിച്ചുവിടാനും അഞ്ച് ഇന്‍സ്പെക്ടര്‍മാരെയും രണ്ട് ഹെഡ് ഹവില്‍ദാര്‍മാരെയും കസ്റ്റംസ് സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യാനും മറ്റൊരു സൂപ്രണ്ടിന്റെ ഇന്‍ക്രിമെന്റ് തടയാനുമാണ് തീരുമാനം. കേസിന്റെ കാലയളവില്‍ വിരമിച്ച ഒരു സൂപ്രണ്ടിന്റെ പെന്ഷന് ആനുകൂല്യം തടയാനും
വിമാനത്താവളം വഴി ഒരു കോടി രൂപയുടെ സ്വർണ്ണവും വിദേശ കറൻസിയും കടത്താൻ ശ്രമം; താമരശ്ശേരി സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും എട്ട് ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി രണ്ട് യുവാക്കളെ കസ്റ്റംസ് പിടികൂടി. താമരശേരി സ്വദേശി റാഷിക് (27), മലപ്പുറം അരീക്കോട് സ്വദേശി മുനീർ (27) എന്നിവരാണ് പിടിയിലായത്. ഏകദേശം 1.1 കോടി രൂപ വില മതിക്കുന്ന 2 കിലോഗ്രാമോളം സ്വർണമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ
അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടിയുടെ സ്വര്‍ണവുമായി നരിക്കുനി സ്വദേശിയായ യുവതി പിടിയില്‍
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസ് പിടിയില്‍. നരിക്കുനി കണ്ടന് പ്ലാക്കില്‍ അസ്മാബീവി (32) യാണ് പിടിയിലായത്. സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു യുവതിയുടെ ശ്രമം. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയതായിരുന്നു അസ്മാബീവി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ്
സ്വര്‍ണക്കടത്തിനായി പുത്തന്‍ വഴികള്‍ പരീക്ഷിച്ച് കള്ളക്കടത്ത് സംഘങ്ങള്‍; കരിപ്പൂരില്‍ എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച അരക്കോടിയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണവുമായി യുവാവ് പിടിയില്‍. പാലക്കാട് കൊടുന്തിരപ്പള്ളി സ്വദേശിയായ ജബ്ബാര്‍ അബ്ദുല്‍ റമീസില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 902 ഗ്രാം സ്വര്‍ണമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. റിയാദില്‍ നിന്നും
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിരോധം, ഗള്‍ഫില്‍നിന്നെത്തിയ മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; നാലു പ്രതികളും കീഴടങ്ങി
താമരശ്ശേരി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിരോധത്തിന്റെ പേരില്‍ മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച് മര്‍ദിച്ച കേസില്‍ ഒളിവിലായിരുന്ന നാലു പ്രതികളും കീഴടങ്ങി. ചാത്തമംഗലം പുള്ളാവൂര്‍ മാക്കില്‍ ഹൗസില്‍ മുഹമ്മദ് ഉവൈസ് (22), പുള്ളാവൂര്‍ കടന്നാലില്‍ മുഹമ്മദ് റഹീസ് (22), വലിയപറമ്പ മീത്തലെപനക്കോട് മുഹമ്മദ് ഷഹല്‍ (23), ഉണ്ണികുളം പുതിയേടത്ത്കണ്ടി ആദില്‍ (24) എന്നിവരാണ് താമരശ്ശേരി
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട; 52 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പേരാമ്പ്ര സ്വദേശി പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് അരക്കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. പേരാമ്പ്ര സ്വദേശി മുഹമ്മദ് ആഷിക്കിനെയാണ് 932 ഗ്രാം സ്വര്‍ണവുമായി കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇന്നു പുലര്‍ച്ചെ ദോഹയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ വന്നതായിരുന്നു മുഹമ്മദ് ആഷിക്ക്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ശരീരത്തില്‍
സ്വര്‍ണം കാപ്സ്യൂള്‍ രൂപത്തിലാക്കി കടത്തി; കല്ലാച്ചി സ്വദേശിയായ യുവാവ് പിടിയില്‍
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശി സഹീറില്നിന്നാണ് അരക്കോടിയുടെ സ്വര്‍ണം പിടികൂടിയത്. ഡി.ആര്.ഐ കണ്ണൂര്‍ യൂണിറ്റില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് അബുദാബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ സഹീറില്നിന്നു സ്വര്‍ണം കണ്ടെടുത്തത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാല് ഗുളികകളാക്കി മലദ്വാരത്തില്‍
സ്വര്‍ണം പേസ്റ്റ് രൂപത്തില്‍ തീവണ്ടി വഴി കടത്താന്‍ ശ്രമം; കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ യുവാവ് പിടിയില്‍
പാലക്കാട്: 700 ഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് തീവണ്ടിയില്‍ കടത്തിയ കണ്ണൂര്‍ സ്വദേശി പിടിയില്‍. കണ്ണൂര്‍ വയല്താണ തവക്കല്‍ വീട്ടില്‍ ജംഷീറിനെയാണ് (38) പാലക്കാട് ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്.പി.എഫ്. പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 30 ലക്ഷം രൂപയിലധികം വിലവരുമെന്ന് ആര്.പി.എഫ്. ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ തുടരന്വേഷണത്തിനായി പാലക്കാട് കസ്റ്റംസ്
ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ 70 ലക്ഷത്തിന്റെ സ്വർണ്ണം; കരിപ്പൂരിൽ യുവാവ് അറസ്റ്റിൽ
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി യുവാവ് അറസ്റ്റിൽ. . കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷിജിൽ(30) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 1253 ഗ്രാം സ്വര്‍ണ്ണം പിടികൂടി. വിപണിയിൽ 70 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തിയ ഷിജിലിനെ വിമാനത്താവളത്തിന് പുറത്ത് വെച്ചാണ് പിടിച്ചത്. എയര്‍ഇന്ത്യ
ദുബായില്‍ നിന്ന് ‘സ്വര്‍ണ പാന്റും ഷര്‍ട്ടും’ ധരിച്ചെത്തി; കടത്താന്‍ ശ്രമിച്ചത് ഒരു കോടിയുടെ സ്വര്‍ണം, വടകര സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: ദുബായില്‍ നിന്നും സ്വര്‍ണ്ണ പാന്റും ഷര്‍ട്ടും ധരിച്ചെത്തിയ വടകര സ്വദേശിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടി. മുഹമ്മദ് സഫുവാന്‍ (37) ആണ് അറസ്റ്റിലായത്. ഒരു കോടിയോളം രൂപ വിലവരുന്ന 1.75 കിലോഗ്രാം സ്വര്‍ണം സഫുവാന്റെ വസ്ത്രത്തില്‍ തേച്ച് പിടിപ്പിച്ച നിലയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് മുഹമ്മദ് സഫുവാന്‍ കരിപ്പൂരെത്തിയത്.