Tag: Gandhi Jayanthi
ഗാന്ധി ജയന്തിയോടനുബന്ധിച്ച് മൂടാടി പഞ്ചായത്തില്‍ ശുചീകരണം; ഒപ്പം മാലിന്യമുക്ത പ്രതിജ്ഞയും (വീഡിയോ കാണാം)
കൊയിലാണ്ടി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ പ്രവൃത്തി നടത്തി മൂടാടി ഗ്രാമപഞ്ചായത്ത്. ശുചീകരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊണ്ട് നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം.കെ.മോഹനന്‍ അധ്യക്ഷനായി. ഹമീദ് യു.കെ.വി.ടി.മനോജ്, ജമാല്‍ മുത്തായം, സിറാജ് മുത്തായം എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ആര്‍.പി.കെ രാജീവ് കുമാര്‍ സ്വാഗതവും,
ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി രചന മത്സരങ്ങൾ എട്ടിന്; വിശദാംശങ്ങൾ അറിയാം
കോഴിക്കോട്: ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള രചന മത്സരങ്ങൾ ഒക്‌ടോബർ എട്ടിന് ശനിയാഴ്ച്ച നടത്തും. സിവിൽ സ്റ്റേഷനിലെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മണിക്കാണ് മത്സരങ്ങൾ ആരംഭിക്കുക. മത്സരാർത്ഥികൾ എട്ടാം തീയതി ശനിയാഴ്ച്ച രാവിലെ 9.30 ന് എത്തിച്ചേരേണ്ടതാണ്. മലയാളം ഉപന്യാസ രചന, മലയാള കവിതാ രചന, ചിത്രരചന
വിയ്യൂരിലെ നാട്ടുകാര്‍ ഒത്തുകൂടി; ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി വിയ്യൂര്‍ വായനശാല
കൊയിലാണ്ടി: ഗാന്ധി ജയന്തി ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി വിയ്യൂരിലെ നാട്ടുകാര്‍. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ രാഷ്ട്രപിതാവിന് ഗാന്ധിജയന്തി ദിനത്തില്‍ രാജ്യത്തിലുട നീളം വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വിയ്യൂര്‍ വായനശാലയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടന്നത്. നിരവധി ആളുകള്‍ പരിപാടിയുടെ ഭാഗമായി. പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ ലിന്‍സി മരക്കാട്ട് പുറത്ത് ഉദ്ഘാടനം ചെയ്തു. മോഹനന്‍
ജീവിതംകൊണ്ട് സന്ദേശം രചിച്ച മഹാന്‍, ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച രാഷ്ട്ര പിതാവ്; ഇന്ന് ഗാന്ധിയുടെ 153ാം ജന്മദിനം
ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 153-ാം ജന്മദിനം. സത്യവും അഹിംസയും ജീവിതവ്രതമാക്കിയ വ്യക്തിത്വം. സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ് ഗാന്ധിജി. സത്യം, അഹിംസ, മതേതരത്വം… എവിടെയും ഗാന്ധിജിക്ക് പറയാനുള്ളത് ഇതൊക്കെയായിരുന്നു. ഏതു ലക്ഷ്യവും നേടിയെടുക്കുന്നതിനുള്ള മാർഗം അഹിംസയുടേതാകണമെന്ന് ഗാന്ധിജി നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. ഗാന്ധിജിയോടുള്ള ആദരസൂചകമായി