കൊയിലാണ്ടി ബാർ അസോസിയേഷനും കോടതി ജീവനക്കാരും ഗാന്ധിജയന്തി ദിനം ആചരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷനും കോടതി ജീവനക്കാരും സംയുക്തമായി ഗാന്ധിജയന്തി ദിനവും സേവനദിനവും ആചരിച്ചു. കോടതി പരിസരത്ത് നടന്ന സേവനദിന പരിപാടി മുൻസിഫ് മജിസ്ട്രേട്ട് ആമിന കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ ജഡ്ജ് അനിൽ ടി.പി മുഖ്യപ്രഭാഷണം നടത്തി. അഭിഭാഷകരായ വി.സത്യൻ, പി.ടി.ഉമേന്ദ്രൻ, ടി.എൻ.ലീന, കോടതി ജീവനക്കാരായ വിനോദ്, എം.ടി.മധു, സുധ.ടി, മോഹനൻ, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.