വിയ്യൂരിലെ നാട്ടുകാര്‍ ഒത്തുകൂടി; ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി വിയ്യൂര്‍ വായനശാല


കൊയിലാണ്ടി: ഗാന്ധി ജയന്തി ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി വിയ്യൂരിലെ നാട്ടുകാര്‍. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ രാഷ്ട്രപിതാവിന് ഗാന്ധിജയന്തി ദിനത്തില്‍ രാജ്യത്തിലുട നീളം വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

വിയ്യൂര്‍ വായനശാലയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടന്നത്. നിരവധി ആളുകള്‍ പരിപാടിയുടെ ഭാഗമായി.

പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ ലിന്‍സി മരക്കാട്ട് പുറത്ത് ഉദ്ഘാടനം ചെയ്തു. മോഹനന്‍ നടുവത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ.ഷൈജു, രാഗേഷ്.കെ, നിധീഷ്.എ.കെ എന്നിവര്‍ സംസാരിച്ചു. രജീഷ്.പി സ്വാഗതവും റിജേഷ്.പി നന്ദിയും പറഞ്ഞു.

summary: Viyyor reading room with cleaning activities on Gandhi Jayanti day