Tag: follow up
നിടുമ്പൊയിലില്‍ ദമ്പതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഐസ്ക്രീമില് എലിവിഷം ചേര്‍ത്ത്; വിഷത്തിനൊപ്പം ഉറക്കഗുളികയും കഴിച്ചു, ബാലന്റെ സംസ്കാരം നാളെ
അരിക്കുളം: നിടുമ്പൊയിലില്‍ ദമ്പതിമാര്‍ വിഷം കഴിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഐസ്ക്രീമില് എലിവിഷം ചേര്‍ത്ത് കഴിച്ചാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കലര്‍ന്ന ഐസ്ക്രീം കഴിച്ച ശേഷം ഉറക്കഗുളികളും ഇരുവരും കഴിച്ചിരുന്നു. പാറയ്ക്കല്‍ മീത്തല്‍ ബാലനും ഭാര്യ ഗീതയുമാണ് വിഷം കഴിച്ചത്. ഞായറാഴ്ച രാത്രിയാണ് ഇവര്‍ വിഷം കഴിച്ചത് എന്നാണ് കരുതുന്നത്. വിഷം കഴിച്ചതിന്
കൊയിലാണ്ടിയില്‍ വിദ്യാര്‍ഥിനിയെ ഇതര സംസ്ഥാന തൊഴിലാളി ശല്യം ചെയ്ത സംഭവം: പ്രതിയെ ചൂണ്ടിക്കാട്ടി പെണ്‍കുട്ടി പിങ്ക് പൊലീസിന്റെ സഹായം തേടിയിട്ടും വേണ്ട നടപടിയെടുത്തില്ലെന്ന് രക്ഷിതാക്കളുടെ പരാതി
കൊയിലാണ്ടി: സ്കൂളിലേക്ക് പോകവെ വിദ്യാര്‍ഥിനിയെ ശല്യം ചെയ്ത സംഭവത്തില്‍ പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് പിങ്ക് പൊലീസിനെതിരെ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി. ബസില്‍ ശല്യം ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശിയ്ക്കെതിരെ ബസ് സ്റ്റാന്റിനരികിലുണ്ടായിരുന്ന പിങ്ക് പൊലീസിനോട് പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു. പ്രതിയെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് പ്രതിയോട് സംസാരിച്ചശേഷം പെണ്‍കുട്ടിയോട് ‘മറ്റു പരാതിയൊന്നുമില്ലല്ലോ’ എന്ന് പറഞ്ഞ് പറഞ്ഞയക്കുകയായിരുന്നെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.
ചേമഞ്ചേരിയില്‍ മരിച്ച ദമ്പതിമാരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു; സംസ്കാരം രാത്രി വൈകി
ചേമഞ്ചേരി: ചേമഞ്ചേരിയില്‍ തൂങ്ങി മരിച്ച ദമ്പതിമാരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു. വൈകീട്ട് ആറരയോടെയാണ് മൃതദേഹങ്ങള്‍ വീട്ടില്‍ എത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് പോസ്റ്റുമോര്‍ട്ടം ചെയ്തതിന് ശേഷമാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവന്നത്. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം വെള്ളിപ്പുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (42), ഭാര്യ അനു രാജന് എന്നിവരെയാണ് വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച
തലച്ചോറില്‍ അണുബാധയുണ്ടായി കോമയില്‍ കിടന്നെങ്കിലും തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ച് ബന്ധുക്കളും സുഹൃത്തുക്കളും, ഒടുവില്‍ ഏവരെയും ദുഃഖത്തിലാഴ്ത്തി മരണം; മേപ്പയ്യൂർ നെടുംമ്പൊയിലിൽ പനി ബാധിച്ച് മരിച്ച നിധീഷിന്റെ വേര്‍പാടിന്റെ വേദനയില്‍ നാട്
മേപ്പയ്യൂർ: പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും നിധീഷ് തിരിച്ചുവരുമെന്ന പ്രതീക്ഷിയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. എന്നാൽ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി നിധീഷ് മടങ്ങി. നിടുംമ്പൊയിൽ അരിമ്പാലപറമ്പിൽ നിധീഷാണ് പനിബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. പനിബാധിച്ച് അബോധാവസ്ഥയിലായതിനെ തുടർന്നാണ് നിധീഷിനെ മെയ് 26-ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പനിയെ തുടർന്നുണ്ടായ അണുബാധ തലച്ചോറിനെ ബാധിച്ചതോടെ കോമയിലായി. നാല്
സ്വന്തം ഹോട്ടൽ പൂർണ്ണമായി പാർട്ടി പ്രവർത്തനത്തിന് വിട്ട് നൽകുന്നത് പതിവ്, ഒപ്പം ദൂരദിക്കിൽ നിന്നെത്തുന്നവരുടെ ആശ്രയകേന്ദ്രവും; സഖാവ് ഒ.കെ.പി.കുഞ്ഞിക്കേണ്ണേട്ടന് യാത്രാമൊഴിയേകി നാട്
കൊയിലാണ്ടി: കമ്യൂണിസ്റ്റ് പാർട്ടിക്കായി ജീവിതം ഉഴിഞ്ഞു വച്ച സഖാവായിരുന്നു നന്തിക്കാരുടെ സ്വന്തം സഖാവ് ഒ.കെ.പി.കുഞ്ഞിക്കണ്ണേട്ടൻ. അദ്ദേഹത്തിന്റെ വിയോഗം ഉൾക്കൊള്ളാൻ ഇപ്പോഴും നാടിന് കഴിഞ്ഞിട്ടില്ല. തന്റെ ജീവനോപാധിയായ ഹോട്ടലിനെ പോലും പൂർണ്ണമായി പാർട്ടിക്ക് വിട്ടു കൊടുക്കാൻ മനസ് കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹം. നന്തിയിൽ ഇപ്പോൾ റെയിൽവേ മേൽപ്പാലമുള്ള ഭാഗത്തായിരുന്നു അദ്ദേഹത്തിന്റെ ഹോട്ടൽ സ്ഥിതി ചെയ്തിരുന്നത്. പാലം നിർമ്മിക്കുന്നതിനായി
ഇന്നലെ വീട്ടിൽ നിന്നിറങ്ങിയത് ജോലിക്കെന്ന് പറഞ്ഞ്, പിന്നീട് വിവരമൊന്നുമില്ല; അന്വേഷണങ്ങൾക്കൊടുവിൽ വടകരയിലെ വീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ ശ്രീജേഷിന്റെ മൃതദേഹം
വടകര: വീട്ടിൽ നിന്ന് ജോലിക്കെന്ന പറഞ്ഞിറങ്ങിയ യുവാവിനെയാണ് വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. പാണ്ട്യാട്ട് മീത്തല്‍ ശ്രീജേഷ് (44) നെയാണ് ഇന്നു രാവിലെ വടകര നഗരസഭയിൽ ഉൾപ്പെടുന്ന അറക്കിലാട് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുന്നത്. ഇന്നലെ മുതൽ കാണാതായ ശ്രീജേഷിനെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പതിവുപോലെ ജോലിക്കെന്ന് പറഞ്ഞ്
വിളിച്ചിട്ടും വാതില്‍ തുറന്നില്ല, തകർത്ത് അകത്ത് കടന്നപ്പോൾ കണ്ടത് വായില്‍ നിന്ന് നുരയും പതയും; കോഴിക്കോട് ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവ ഡോക്ടറുടെത് സ്വാഭാവിക മരണമെന്ന് പൊലീസ്
കോഴിക്കോട്: മലബാര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥി കോഴിക്കോട്ടെ ഫ്ലാറ്റില്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയയെയാണ് പാലാഴി പാലയിലുള്ള ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തും ഡോക്ടറുമായ ജസ്ല കുടുംബസമേതം താമസിക്കുന്ന ഫ്ളാറ്റില്‍ ഏഴാംനിലയിലെ ഏഴ് എഫില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് തന്‍സിയ എത്തിയത്. ഭക്ഷണം കഴിച്ചശേഷം കിടന്ന തന്‍സിയ രാവിലെ
മികച്ച അധ്യാപകന്, അടിയുറച്ച ഇടതുപക്ഷ പ്രവര്ത്തകന്, മണിയൂരിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യം; വെള്ളറക്കാട്ടെ വാഹനാപകടത്തില്‍ മരിച്ച മണിയൂരിലെ കൃഷ്ണന് മാസ്റ്റര്‍ക്ക് കണ്ണീരോടെ വിട ചൊല്ലി നാട്
മണിയൂര്‍: ദേശീയപാതയില്‍ വെള്ളറക്കാട് കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഇ.കൃഷ്ണന് മാസ്റ്റര്‍ക്ക് കണ്ണീരോടെ വിട ചൊല്ലി നാട്. മണിയൂരിന്റെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന മാഷിന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തെ അറിയുന്ന ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബന്ധുവിനെ സന്ദര്‍ശിച്ച ശേഷം മടങ്ങി വരവെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. ഞായറാഴ്ച
കഥകളിയുടെ പാഠങ്ങള്‍ പകര്‍ന്ന് നല്കാന് ഇനി ബാലന് നായര്‍ ഉണ്ടാകില്ല, കീഴ്പ്പയ്യൂരിന്റെ അതുല്യ കലാകാരന് നാട് വിട ചൊല്ലി
മേപ്പയ്യൂര്‍: ബാലന് നായരുടെ വിയോഗത്തോടെ കീഴ്പ്പയ്യൂരിന് നഷ്ടമായത് അപൂര്‍വ്വ കലാകാരനെ, പൂക്കാട് കലാലയത്തിലെ നൃത്ത അധ്യാപകനായിരുന്ന മേപ്പയ്യൂര്‍ വലിയപറമ്പില്‍ ബാലന് നായരുടെ മരണത്തില്‍ വേദനിക്കുകയാണ് നാട്. നൃത്തത്തിലും കഥകളിയിലും ഒരു പോലെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട് ഇദ്ദേഹം. ചെറു പ്രായം തൊട്ടെ കീഴ്പയ്യൂര്‍ കുനിയില്‍ പരദേവതാ ക്ഷേത്ര അഗ്രശാലയില്‍ കഥകളി അഭ്യസിച്ച ബാലന് നായര്‍ വളര്‍ച്ചയുടെ പടവുകള്‍
മേപ്പയ്യൂരിലെ വിദ്യാർത്ഥി യുവജന സമരങ്ങളുടെ മുന്നണിപ്പോരാളിയായി അവനുണ്ടാകുമായിരുന്നു; കോണിപ്പടിയില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് മരണപ്പെട്ട ജനകീയമുക്ക് സ്വദേശി അഭിന്റെ വേര്‍പാടോടെ നഷ്ടമായത് മികച്ച സംഘാടകനെ
മേപ്പയ്യൂര്‍: വീട്ടിലെ കോണിപ്പടിയില്‍ നിന്ന് വീണതിനെ തുടര്‍ന്ന് മരണപ്പെട്ട മേപ്പയ്യൂര്‍ ജനകീയമുക്ക് വടക്കെ പറമ്പില്‍ അഭിന്റെ വിയോഗത്തോടെ നാടിന് നഷ്ടമായത് നിരവധി വിദ്യാര്‍ഥി സമരങ്ങളില്‍ നേതൃനിരയിലുണ്ടായിരുന്ന മികച്ച സംഘാടകനെ. സ്കൂള്‍ കാലം മുതലേ എസ്.എഫ്.ഐയുടെ നേതൃരംഗത്ത് പ്രവര്‍ത്തിച്ച അഭിന്‍ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനാണ്. മേപ്പയ്യൂര്‍ ഹൈസ്കൂളില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരിക്കെ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വിദ്യാര്‍ഥി