Tag: Fact Check
Fact Check: ”പേരാമ്പ്രയില്‍ സ്വത്തിനുവേണ്ടി പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകന്‍”; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളുടെ വസ്തുത അറിയാം
കൊയിലാണ്ടി: കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ദൃശ്യമുണ്ട്. ഒരു വയോധികനെ യുവാവ് മര്‍ദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍. ഏറെ അസ്വസ്ഥപ്പെടുത്തുന്ന ഈ ദൃശ്യങ്ങള്‍ പേരാമ്പ്രയിലേത് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ‘ പേരാമ്പ്രയില്‍ സ്വത്തിന്റെ പേരില്‍ വയോധികനെ മകന്‍ അന്ധമായി മര്‍ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍. പിതാവിന്റെ മരണശേഷം സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ
‘എന്റെ വീട്ടിന്റെ അടുത്തുള്ള കുഞ്ഞാണേ, അരമണിക്കൂറായി ഇവളെ കാണാനില്ല പെട്ടെന്ന് ഷെയര്‍ ചെയ്യണേ…’; വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന മെസേജിന്റെ സത്യാവസ്ഥ അറിയാം
സ്വന്തം ലേഖകൻ കൊയിലാണ്ടി: ഏതാനും ദിവസങ്ങളായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഒരു വീഡിയോ മെസേജ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഒരു പെണ്‍കുട്ടിയെ കാണാനില്ലെന്നും ഈ മെസേജ് എല്ലാ ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യണമെന്നുമാണ് ഈ മെസേജിന്റെ ഉള്ളടക്കം. ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് നിരവധി പേര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിലേക്ക് മെസേജ് അയച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍
‘ലോകമെങ്ങുമുള്ള എഫ്.എം റേഡിയോകള്‍ കേള്‍പ്പിക്കുന്നതിന് ഐ.എസ്.ആര്‍.ഒയ്ക്ക് നന്ദി’; വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന മെസേജിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയാം
ആയിരക്കണക്കിന് സന്ദേശങ്ങളാണ് വാട്ട്‌സ്ആപ്പിലൂടെ ഓരോ ദിവസവും ഫോര്‍വേഡ് ചെയ്യപ്പെടുന്നത്. ഇതില്‍ സത്യം ഏതാണ് നുണ ഏതാണ് എന്ന് തിരിച്ചറിയുക വളരെ ബുദ്ധിമുട്ടാണ്. ഓരോ മെസേജുകളെയും ജാഗ്രതയോടെ മാത്രം നോക്കിക്കാണുക എന്നത് മാത്രമാണ് ഇതിനുള്ള പോംവഴി. ഇത്തരത്തില്‍ വാട്ട്‌സ്ആപ്പില്‍ വൈറലായി പ്രചരിക്കുന്ന ഒരു മെസേജാണ് ഐ.എസ്.ആര്‍.ഒയെ സംബന്ധിച്ചുള്ളത്. ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേക്ക് കാട്ടുതീ പോലെയാണ് ഈ മെസേജ്
Fact Check: മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ കേസിലെ മുഖ്യപ്രതി രോഹിംഗ്യന്‍ മുസ്ലിമാണെന്ന പ്രചാരണത്തിന്റെ സത്യമെന്ത്? വസ്തുതയറിയാം
ഇംഫാല്‍: മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മുഖ്യപ്രതിയെ അറസ്റ്റു ചെയ്തതിന് പിന്നാലെ ഇയാള്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥിയാണ് എന്ന തരത്തില്‍ ചില സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ വ്യാപകമായി പ്രചരണം നടത്തുന്നുണ്ട്. ഒരേ തരത്തിലുള്ള സന്ദേശമാണ് പ്രചരിക്കുന്നത്. ആ പ്രചരണം ഇങ്ങനെയാണ്: മണിപ്പൂര്‍ മുഖ്യപ്രതി തൂക്കിയിട്ടുണ്ട് ഒരുവനെ. പേര്: ഷെറാബാസ് നുഴഞ്ഞ് കയറി റോഹിംഗ്യന്‍കാരന്‍..
‘നടന്‍ ഇന്നസെന്റ് അന്തരിച്ചു, ആദരാഞ്ജലികള്‍’; സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്
കൊച്ചി: നടന്‍ ഇന്നസെന്റ് മരിച്ചതായുള്ള വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ എല്ലാ സാമൂഹ്യമാധ്യമങ്ങളിലും മരിച്ച വാര്‍ത്തയും ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും ഇന്നസെന്റ് ഇപ്പോഴും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ലേക് ഷോര്‍ ആശുപത്രി വ്യക്തമാക്കി. ഇന്ന് വൈകുന്നേരം മുതലാണ് ഇന്നസെന്റ്
‘ഞാന്‍ മരിച്ചിട്ടില്ല’, മധുമോഹന്‍ പറയുന്നു; മരിച്ചെന്ന വാര്‍ത്ത നല്‍കി മാതൃഭൂമി ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍
കൊയിലാണ്ടി: അന്തരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് പ്രമുഖ സീരിയല്‍ നടനും നിര്‍മാതാവുമായ മധു മോഹന്‍. മാതൃഭൂമി, മറുനാടന്‍ മലയാളി, റിപ്പോര്‍ട്ടര്‍ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ മധുമോഹന്‍ മരിച്ചതായി വാര്‍ത്ത നാല്‍കിയിരുന്നു. നടന്‍ മരിച്ചതായി സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മധു മോഹന്റെ പ്രതികരണം. പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരോ പബ്ലിസിറ്റിക്ക് വേണ്ടി സമൂഹമാധ്യമങ്ങളില്‍ പടച്ചുവിട്ടതാണ്. ഇതിന് പിന്നാലെ പോവാന്‍ തനിക്ക്
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ മഴവെള്ളം കുത്തിയൊഴുകുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം കൊയിലാണ്ടി ന്യൂസ് ഡോട് കോം അന്വേഷിക്കുന്നു; യാഥാര്‍ത്ഥ്യം അറിയാം (വീഡിയോ)
കൊയിലാണ്ടി: നമ്മുടെ നാട്ടില്‍ മഴ കനത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലേത് എന്ന പേരില്‍ വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ ഒരു വീഡിയോ പ്രചരിക്കുന്നത്. റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ മഴവെള്ളം കുത്തിയൊഴുകുന്നതാണ് വീഡിയോയിലുള്ളത്. ഒരിക്കലെങ്കിലും കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ പോയവര്‍ക്ക് വീഡിയോയിലുള്ളത് കൊയിലാണ്ടി സ്‌റ്റേഷന്‍ തന്നെയാണെന്ന് തോന്നും. കൊയിലാണ്ടി സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമുമായി അത്രയേറെ സാമ്യമാണ്