Tag: #DYFI

Total 98 Posts

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോര്‍; ഹൃദയപൂര്‍വം പദ്ധതിയില്‍ ഭാഗമായി കാപ്പാട് മേഖല കമ്മിറ്റി

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കാപ്പാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതരണം നടത്തി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂർവ്വം പരിപാടിയുടെ ഭാഗമായാണ് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തത്. ലോക്കൽ കമ്മിറ്റി അംഗം പി.കെ. പ്രസാദ് പതാകയുയര്‍ത്തി പരിപാടിയ്ക്ക് തുടക്കു കുറിച്ചു. മേഖല സെക്രട്ടറി ഷിബിൽ രാജ്

‘സുരക്ഷ ഉറപ്പാക്കി നിയമപരമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം’; അകലാപ്പുഴയിലെ നിര്‍ത്തിവച്ച ശിക്കാര ബോട്ട് സര്‍വ്വീസ് പുനഃസ്ഥാപിക്കണമെന്ന് ഡി.വൈ.എഫ്.ഐ

കൊയിലാണ്ടി: അകലാപ്പുഴയില്‍ നടത്തി വന്ന ശിക്കാര ബോട്ട് സര്‍വ്വീസ് നിര്‍ത്തിവച്ച തീരുമാനം പുനഃസ്ഥാപിക്കണമെന്ന് ഡി.വൈ.എഫ്.ഐ തിക്കോടി സൗത്ത് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിരോധിക്കുകയല്ല, മറിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തി നിയമപരമായി ബോട്ട് സര്‍വ്വീസ് നടത്താനുള്ള അനുമതി നല്‍കണമെന്ന് ഭാരവാഹികളായ എന്‍.കെ.റയീസ്, എ.അഖിലേഷ്, എന്‍.വി.അശ്വതി, സുര്‍ജിത്ത് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അകലാപ്പുഴയിലെ ശിക്കാര ബോട്ട്

കാട്ടിലപ്പീടികയിൽ ഡി.വൈ.എഫ്.ഐയുടെ ലഹരി വിരുദ്ധ പ്രതിജ്ഞ; ചൊല്ലിക്കൊടുത്തത് സംസ്ഥാന ട്രഷറർ ആർ.എസ്.അരുൺബാബു

കൊയിലാണ്ടി: കാട്ടിലപ്പീടികയിൽ ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ മുഴുവൻ ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റികളിലും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നതിന്റെ ഭാഗമായാണ് പരിപാടി നടന്നത്. കൊയിലാണ്ടി ബ്ലോക്കിലെ വെങ്ങളം മേഖലയിലുള്ള കാട്ടിലപ്പീടിക ഈസ്റ്റ് ഡി.വൈ.എഫ്.ഐ യൂണിറ്റിന്റെ ലഹരി വിരുദ്ധ പ്രതിജ്ഞ സംസ്ഥാന ട്രഷറർ ആർ.എസ്.അരുൺബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എൻ.ബിജീഷ്,

ഗണേശോത്സവത്തിന്റെ മറവില്‍ കൊയിലാണ്ടിയില്‍ നടന്നത് സംഘപരിവാര്‍ സംഘടനകളുടെ അഴിഞ്ഞാട്ടം; ആംബുലന്‍സിനെ പോലും കടത്തിവിട്ടില്ല, ലേസര്‍ ലൈറ്റ് ഉപയോഗിച്ചതിനാല്‍ കാല്‍നട യാത്രക്കാരെ വരെ ബുദ്ധിമുട്ടിലാക്കി: ശക്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

കൊയിലാണ്ടി: ഗണേശോത്സവത്തിന്റെ മറവില്‍ വെള്ളിയാഴ്ച വൈകുന്നേരം കൊയിലാണ്ടി നഗരത്തില്‍ ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. ആരാധനയുടെ പേരില്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിച്ച് ജനങ്ങളെ ഭീതിയിലാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കൊയിലാണ്ടിപോലീസ് കേസെടുത്തിരിക്കുകയാണ്. ഗതാഗതം തടസ്സപ്പെടുത്തിയ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. പൊതുജനങ്ങളുടെ

നാടിന്റെ പ്രതിഭകള്‍ ഒത്തുകൂടി, എസ്.എസ്.എല്‍.സി പ്ലസ് ടു വിജയികള്‍ക്ക് ഡി.വൈ.എഫ്.ഐ തിക്കോടി നോര്‍ത്ത് മേഖലയുടെ ആദരം

കൊയിലാണ്ടി: തിക്കോടി ഡി.വൈ.എഫ്.ഐ നോര്‍ത്ത് മേഖല പ്രതിഭാസംഗമം സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി പ്ലസ് ടു ഉന്നത വിജയികളെ ആദരിക്കുകയും മൊമെന്റോ നല്‍കുകയും ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍.ജി.ലിജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ജനാര്‍ദ്ദനനന്‍, അനൂപ്.പി, അജയഘോഷ്, എം.കെ.ശ്രീനിവാസന്‍, പ്രനില സത്യന്‍, ഷീബ പുല്‍പ്പാണ്ടി, ദിബിഷ.എം എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. വിജീഷ് പുല്‍പ്പാണ്ടി അദ്ധ്യക്ഷനായ പരിപാടിയില്‍

‘എന്റെ കരള്‍ മാച്ചാവുമെങ്കില്‍ ഡോണറാകാന്‍ തയ്യാറാണ്’;സുഹൃത്തിന് കരള്‍ പകുത്തുനല്‍കി മാതൃകയായി  ഡിവൈഎഫ്‌ഐ പ്രവര്‍ത്തക

തിരുവനന്തപുരം: കൂടെപിറപ്പുകൾ പോലും അവയവദാനത്തിന് മടിക്കുന്ന ഇക്കാലത്ത് സുഹൃത്തിന് കരൾ പകുത്ത് നൽകി ഡിവൈഎഫ്‌ഐ പ്രവർത്തക പ്രിയങ്ക നന്ദ. സിപിഎം പേരൂര്‍ക്കട ഏരിയാ സെക്രട്ടറി എസ്.എസ്. രാജലാലിന് വേണ്ടിയാണ് ഡിവൈഎഫ്ഐ പേരൂര്‍ക്കട ബ്ലോക്ക് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കരകുളം മേഖല ജോയിന്റ് സെക്രട്ടറിയുമായ പ്രിയങ്ക അവയവദാനം നടത്തിയത്. ഇക്കാര്യം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

വെള്ളിമാടുകുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: വെള്ളിമാട്കുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ അജ്ഞാതർ പെട്രോള്‍ ബോംബെറിഞ്ഞു.  ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മറ്റി അംഗം സന്ദീപിന്റെ വീടിന് നേരെ ആണ് ആക്രമണം നടന്നത്. മയക്ക് മരുന്ന് ഉപയോഗത്തെ എതിര്‍ത്തതിന്റെ പേരിലാണ് അക്രമണം ഉണ്ടായതെന്ന് സി.പി.എം ആരോപിച്ചു. സന്ദീപിന്റെ വെള്ളിമാടുകുന്ന് ഇരിയാന്‍ പറമ്പിലുള്ള വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം പെട്രോള്‍ ബോംബെറിഞ്ഞത്.

ഡി.വൈ.എഫ്.ഐ ഭാരവാഹിയായ ഇരുപത്തിനാലുകാരിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു; അരുംകൊല നടന്നത് പാലക്കാട്, പ്രതി കീഴടങ്ങി

പാലക്കാട്: പൊതുപ്രവര്‍ത്തകയായ യുവതിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു. പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിക്കടുത്ത് കോന്നല്ലൂരിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ സുര്യപ്രിയയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസില്‍ കീഴടങ്ങി. സുജീഷും സൂര്യപ്രിയയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിലെ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച

‘എൻ്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം’; ഡി.വൈ.എഫ്.ഐയുടെ ഫ്രീഡം സ്ട്രീറ്റ് പ്രചാരണ ജാഥയ്ക്ക് കൊയിലാണ്ടിയിൽ വൻ സ്വീകരണം; മഴയിലും കാത്തു നിന്നത് ആയിരത്തിലധികം പേർ (ചിത്രങ്ങൾ കാണാം)

കൊയിലാണ്ടി: മഴയിലും ചോരാത്ത വീര്യമായിരുന്നു ഇന്ന് കൊയിലാണ്ടി സാക്ഷ്യം വഹിച്ചത്. മഴ ചിന്നുമ്പോഴും ആയിരത്തിലധികം പേർ കാത്തു നിന്നു, ഫ്രീഡം സ്ട്രീറ്റിൻ്റെ പ്രചരണ ജാഥ സ്വീകരിക്കുവാനായി. എൻ്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനത്തിൽ ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിൻ്റെ പ്രചരണാർത്ഥമുള്ള ജാഥയാണ് കൊയിലാണ്ടിയിൽ എത്തിയത്. സംസ്ഥാന

കഞ്ചാവ് മാത്രമല്ല, ബ്രൗണ്‍ ഷുഗറും എം.ഡി.എം.എയും അടക്കം തലച്ചോറ് തുരക്കുന്ന രാസലഹരികളും എത്തുന്നു കൊയിലാണ്ടിയില്‍; രഹസ്യ ഇടപാടുകള്‍ നടക്കുന്നത് ഇന്‍സ്റ്റഗ്രാമിലൂടെ; ചാറ്റുകളും ശബ്ദസന്ദേശങ്ങളും കൊയിലാണ്ടി ന്യൂസ് ഡോട് കോം പുറത്ത് വിടുന്നു (വീഡിയോ കാണാം)

സ്വന്തം ലേഖകൻ കൊയിലാണ്ടി: “മെത്ത് ആർക്കേലും വേണെൽ പറയണേ മച്ചാനേ…” മെത്തലീന്‍ഡയോക്‌സി മെത്താംഫീറ്റമിന്‍. ലഹരിയുടെ ലോകത്ത് ‘മെത്ത്’ എന്ന പേരിലറിയപ്പെടുന്ന രാസലഹരി പദാര്‍ത്ഥത്തിന്റെ ശരിയായ പേരാണിത്. സിന്തറ്റിക് ഡ്രഗ്‌സ് എന്ന വിഭാഗത്തില്‍ പെടുന്ന ഈ മാരകമായ മയക്കുമരുന്നിന് എം.ഡി.എം.എ, എക്‌സ്, എക്സ്റ്റസി, മോളി എന്നീ ഓമനപ്പേരുകളുമുണ്ട്. വിരല്‍ത്തുമ്പിലൊതുങ്ങുന്നത്ര അളവ് എം.ഡി.എം.എ മതി മനുഷ്യനെ ലഹരിയുടെ കാണാക്കയത്തിലേക്ക്