Tag: death
ജോലിക്കിടെ ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതയും; ദുബായില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഇരുപത്തിയാറുകാരന്‍ മരിച്ചു
ദുബായ്: ജോലിക്കിടെ ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ പയ്യനങ്ങാടി സ്വദേശി എരിഞ്ഞിക്കാട്ടില്‍ നിസാര്‍ ആണ് ദുബായില്‍ മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു നിസാര്‍. ദുബായിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ എ.സി മെക്കാനിക്ക് ആയി ജോലി ചെയ്ത് വരികയായിരുന്നു. പത്ത് ദിവസത്തെ അവധിക്ക് നാട്ടില്‍ പോയി രണ്ടാഴ്ച
നരിക്കുനിയില്‍ ബൈക്കില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
നരിക്കുനി: ബൈക്കില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പുല്ലാളൂര്‍ കൂനോട്ടുമ്മല്‍ അബുറുവിന്റെ മകന്‍ കണ്യാട്ട്കുണ്ട മീത്തല്‍ ഇസ്മായില്‍ (ലത്തീഫ്) ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബൈക്കില്‍ നിന്ന് വീണ ഇസ്മായിലിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുറുവങ്ങാട് കാക്രാട്ട് കുന്ന് ഊരാളിക്കണ്ടി മീത്തല്‍ വിപിന്‍ ഭാസ്‌കര്‍ അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ട് കുന്ന് ഊരാളിക്കണ്ടി മീത്തല്‍ വിപിന്‍ ഭാസ്‌കര്‍ അന്തരിച്ചു. മുപ്പത്തിമൂന്ന് വയസായിരുന്നു. പരേതനായ ഭാസ്‌കരന്റെയും ഭാരതിയുടെയും മകനാണ്. സഹോദരി അശ്വനി.
പുറമേരിയില്‍ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം അയല്‍വാസിയുടെ വീട്ടിലെ കിണറ്റില്‍
നാദാപുരം: പുറമേരി നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുറമേരി രയരോത്ത് ബാബുവിന്റെ മകന്‍ സിദ്ധാര്‍ത്ഥിനെയാണ്(30) അയല്‍വാസിയുടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് ഇയാളെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് വൈകുന്നരേമാണ് അയല്‍വാസിയുടെ വീട്ടിലെ കിണറ്റില്‍ സിദ്ധാര്‍ത്ഥിന്റെ മൃതദേഹം കണ്ടത്. കിണറ്റില്‍ മൃതദേഹം
ആലുവയില്‍ തട്ടിക്കൊണ്ടു പോയ അഞ്ചുവയസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി
കൊച്ചി: ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാര്‍ക്കറ്റിന് സമീപം ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയെ കണ്ടെത്താനായി നടത്തിയ 21 മണക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ടാണ് ആലുവ ചൂര്‍ണ്ണിക്കരയില്‍ നിന്ന് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകള്‍ ചാന്ദ്‌നി കുമാരിയെ കാണാതായത്. സംഭവത്തില്‍ പ്രതിയെ രാത്രി
കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; ബെംഗളൂരുവില്‍ കോഴിക്കോട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി മരിച്ചു
ബെംഗളൂരു: കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് കോഴിക്കോട് സ്വദേശിനി മരിച്ചു. ഒളവണ്ണ ചേളനിലം എം.ടി ഹൗസില്‍ ജെ.അബ്ദുള്‍ അസീസിന്റെ മകള്‍ ജെ.ആദില ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ ചന്നപട്ടണയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ചിരുന്ന അശ്വിന്‍ (25) പരിക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്.
തെരുവുനായകള്‍ കുറുകെ ചാടി അപകടം: ഓട്ടോ മറിഞ്ഞ് വടകര സ്വദേശിയായ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
വടകര: തെരുവുനായകള്‍ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് വടകര സ്വദേശിയ്ക്ക് ദാരുണാന്ത്യം. ചോമ്പാല ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ആവിക്കര റോഡിലെ പുതിയ പറമ്പത്ത് അനില്‍ ബാബു എന്ന ചൈത്രം ബാബു ആണ് മരിച്ചത്. നാല്‍പ്പത്തി ഏഴ് വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് കണ്ണൂക്കര- ഒഞ്ചിയം റോഡില്‍ വെച്ചാണ് സംഭവം. ഒരു കൂട്ടം തെരുവു നായകള്‍ റോഡിന്
വടകര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ അന്തരിച്ചു
വടകര: വടകര സ്വദേശി ഖത്തറിലെ ദോഹയില്‍ അന്തരിച്ചു. മുനിസിപ്പല്‍ മുക്കോലഭാഗം ചാത്തോത്ത് അഷ്റഫ് ആണ് മരിച്ചത്. അന്‍പത്തിനാല് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറിലെ താമസ സ്ഥലത്തായിരുന്നു മരണം. പതിനാറ് വര്‍ഷത്തോളമായി പ്രമുഖ ഫാര്‍മസി ശൃംഖലയായ വെല്‍കെയര്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അഷ്റഫ് നിലവില്‍ ഫിനാന്‍സ് മാനേജറാണ്. ഭാര്യ: സഫാരിയ. മക്കള്‍: ഷിനാസ് അഷ്റഫ്, ശാസില്‍ അഷ്റഫ്.
കോഴിക്കോട് നടക്കാവ് സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ അന്തരിച്ചു
കോഴിക്കോട്: നടക്കാവ് സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ അന്തരിച്ചു. രാരിച്ചന്‍ റോഡില്‍ രഞ്ജിത്ത് വേണുഗോപാല്‍ ആണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു. രഞ്ജിത്തിന്റെ ജോലി സ്ഥലത്ത് നിന്ന് ഭാര്യയും മകനും നാട്ടിലെത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. ഇരുപത് വര്‍ഷമായി ബഹ്‌റൈനിലുള്ള രഞ്ജിത്ത് ഓഗസ്റ്റില്‍ നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം. പരേതനായ വേണുഗോപാലന്റെയും ലീലാ വേണുഗോപാലിന്റെയും മകനാണ്. ഭാര്യ
നാദാപുരത്ത് ഇരുപത്തിയഞ്ചുകാരി അയല്‍വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍
നാദാപുരം: തൂണേരി കോടഞ്ചേരിയില്‍ യുവതി അയല്‍വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍. കോടഞ്ചേരി വടക്കേയില്‍ സുബിയുടെ ഭാര്യ അശ്വതിയാണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. ഇന്ന് രാവിലെ അയല്‍വാസി കുഞ്ഞിപീടികയില്‍ മോഹനന്‍ മാസ്റ്ററുടെ പറമ്പിലെ കിണറ്റിനോട് ചേര്‍ന്ന കുളിമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മോഹന്‍മാസ്റ്റര്‍ രാവിലെ കുളിമുറിയുടെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് ചെന്ന്