പുറമേരിയില്‍ നിന്ന്‌ രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം അയല്‍വാസിയുടെ വീട്ടിലെ കിണറ്റില്‍


നാദാപുരം: പുറമേരി നിന്ന്‌ രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുറമേരി രയരോത്ത് ബാബുവിന്റെ മകന്‍ സിദ്ധാര്‍ത്ഥിനെയാണ്(30) അയല്‍വാസിയുടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. രണ്ട് ദിവസം മുമ്പാണ് ഇയാളെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇന്ന് വൈകുന്നരേമാണ് അയല്‍വാസിയുടെ വീട്ടിലെ കിണറ്റില്‍ സിദ്ധാര്‍ത്ഥിന്റെ മൃതദേഹം കണ്ടത്‌. കിണറ്റില്‍ മൃതദേഹം കണ്ട അയല്‍വാസി നാദാപുരം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നാദാപുരം ഫയര്‍ ഫോയ്‌സ് എത്തിയാണ്‌ മൃതദേഹം പുറത്തെടുത്തത്‌. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മ ലീന. ഒരു സഹോദരിയുണ്ട്‌.