Tag: death

Total 361 Posts

ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം: അരിക്കുളത്ത് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍

അരിക്കുളം: ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദി ബാധച്ച് പന്ത്രണ്ടുകാരന്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണവുമായി പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി വടകര ഡി.വൈ.എസ്.പി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അരിക്കുളത്ത് എത്തി ഐസ്‌ക്രീം വാങ്ങിയ കടയില്‍ ഉള്‍പ്പെടെ പരിശോധന നടത്തി. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു പരിശോധന. പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ കുട്ടിയുടെ വയറ്റില്‍ ചില രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം.

വിയ്യൂർ കരൂണിതാഴ അനീഷ് ഹൃദയാഘാതത്തെ തുടർന്ന് ഇടുക്കിയിൽ അന്തരിച്ചു

കൊയിലാണ്ടി: വിയ്യൂർ കരൂണിതാഴ അനീഷ് അന്തരിച്ചു. നാൽപ്പത്തിമൂന്ന് വയസായിരുന്നു. കോഴിക്കോട് കളക്ടറേറ്റിലെ റവന്യൂ റിക്കവറി ഓഫീസിലെ ജീവനക്കാരനാണ്. വിനോദയാത്രയ്ക്കിടെ ഇടുക്കി ജില്ലയിലെ മൂന്നാറിൽ വച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നായിരുന്നു അന്ത്യം. പരേതനായ കരൂണിതാഴ അശോകന്റെയും (താനൂർ അഡീഷണൽ തഹസിൽദാർ) ചന്ദ്രികയുടെയും മകനാണ്. ഭാര്യ: ലിൻസി (ടെക്നിക്കൽ ഫിഷറീസ് ഹൈ സ്കൂൾ കൊയിലാണ്ടി). മകൾ: നാദാത്മിക. സഹോദരിമാർ:

ഉംറ നിർവഹിച്ച് മടങ്ങവെ കുഴഞ്ഞുവീണ് മരണം; പരിശുദ്ധ റമാദാനില്‍  വേദനിക്കുന്ന ഓര്‍മയായി മുക്കം സ്വദേശിയായ എട്ടുവയസുകാരന്‍ അബ്ദുൽ റഹ്മാൻ

മക്ക:  വിശുദ്ധ റമദാനില്‍ ഉംറ നിര്‍വ്വഹിക്കാനായി കുടുംബസമേതം മക്കയിലെത്തിയ മുക്കം സ്വദേശിയായ എട്ട് വയസ്സുകാരനെ കാത്തിരുന്നത് മരണം. കാരശേരി കക്കാട് സ്വദേശിയായ നാസറിന്‍റെ മകൻ അബ്ദുൽ റഹ്മാനാണ് മക്കയിൽ കുഴഞ്ഞ് വീണ് മരിച്ചത്. മക്കയിൽ എത്തി ഉംറ പൂർത്തീകരിച്ച ശേഷം റൂമിലെത്തി കുളിച്ച് വീണ്ടും ഹറമിലേക്ക് മഗ്‌രിബ് നമസ്‍കാരത്തിനായി പോകുമ്പോഴാണ് അപ്രതീക്ഷിതമായി കുട്ടി കുഴഞ്ഞു വീണത്.

ചികിത്സയിലുള്ള ബന്ധുവിന് ഭക്ഷണവുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി, മടങ്ങുംവഴി ബസിന്റെ ചക്രത്തിനടിയില്‍പ്പെട്ടു; ബാലുശ്ശേരി സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രി ജങ്ഷനില്‍ കാല്‍നടയാത്രക്കാരി ബസിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മരിച്ചു. ബാലുശ്ശേരി കുന്നകൊടി എരമംഗലം ചെട്ടിയാംകണ്ടി ഷൈനിയാണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയായിരുന്നു അപകടം. മുക്കത്തുനിന്ന് കുന്ദമംഗലം വഴി നഗരത്തിലേക്ക് വരുകയായിരുന്ന ബസ് വളവില്‍വെച്ച് ഷൈനിയെ ഇടിച്ചിട്ട് നിര്‍ത്താതെ മുന്നോട്ടുപോയതോടെ ഇവര്‍ ബസിന്റെ ചക്രത്തിനടിയിലായാവുകയായിരുന്നു. അപകടം നടന്ന ഉടന്‍ ഡ്രൈവര്‍ ഇറങ്ങി

കോഴിക്കോട് ചാലിയത്ത് കല്ലുമ്മക്കായ ശേഖരിക്കാന്‍ കടലിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കോഴിക്കോട്: കല്ലുമ്മക്കായ ശേഖരിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചാലിയം കടുക്കബസാര്‍ ഹുസൈനിന്റെ മകന്‍ കമറുദ്ദീന്‍ ആണ് മരിച്ചത്. ഇരുപത്തിയൊന്‍പത് വയസായിരുന്നു. ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയം ബീച്ചിലെത്തിയ കമറുദ്ദീന്‍ കല്ലുമ്മക്കായ ശേഖരിക്കാന്‍ കടലില്‍ ഇറങ്ങി. ഇതിനിടെ കമറുദ്ധീന്‍ കടലില്‍ മുങ്ങി പോകുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍നടത്തിയ തിരച്ചിലില്‍ കമറുദ്ദീനെ കണ്ടെത്തുകയും ഉടന്‍

ഏഴുകുടിക്കൽ സ്വദേശി മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

കൊയിലാണ്ടി: ഏഴുകുടിക്കൽ സ്വദേശി മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. ഏഴുകുടിക്കൽ ചെറിയപുരയിൽ രവി ആണ് മരിച്ചത്. അറുപത്തിനാല് വയസായിരുന്നു. ഭാര്യ: വിനോദിനി. മക്കൾ: രമ്യ, റനൂപ്. മരുമക്കൾ: ശ്രീജിത്ത്, നിഷ. സഹോദരങ്ങൾ: നാണി, ശ്രീനിവാസൻ, പരേതരായ ബാലകൃഷ്ണൻ, സുധാകരൻ. സഞ്ചയനം ഞായറാഴ്ച നടക്കും.

കാപ്പാട് കപ്പക്കടവ് സ്വദേശിയായ യുവാവ് ഉത്തരാഖണ്ഡില്‍ മരിച്ചു

ചേമഞ്ചേരി: കാപ്പാട് സ്വദേശിയായ യുവാവ് ഉത്തരാഖണ്ഡില്‍ മരിച്ചു. കപ്പക്കടവ് കാക്കച്ചിക്കണ്ടിയില്‍ പീടികേക്കല്‍ ഹൗസില്‍ മുഹമ്മദ് റിയാസ് ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പാല്‍ ഫ്രഷ് കമ്പനിയുടെ ആവശ്യത്തിനായി കഴിഞ്ഞ ശനിയാഴ്ചയാണ് റിയാസ് നാട്ടില്‍ നിന്ന് പോയത്. ഹസൈനാറിന്റെയും റംലയുടെയും മകനാണ്. ഭാര്യ: ശംസീറ (അത്തോളി). മക്കള്‍: റിനാന്‍, റിഫാന്‍, റിദ ഫാത്തിമ.

തുവ്വക്കോട് സ്വദേശിയായ വയോധികൻ പൂക്കാട് വച്ച് കുഴഞ്ഞുവീണ് മരിച്ചു

ചേമഞ്ചേരി: തുവ്വക്കോട് സ്വദേശിയായ വയോധികൻ പൂക്കാട് വച്ച് കുഴഞ്ഞുവീണ് മരിച്ചു. തുവ്വക്കോട് കുന്നിമഠത്ത് താഴെ കുനി താമസിക്കും നടുവിലെ കടവത്ത് എൻ.കെ.ദേവരാജ് ആണ് മരിച്ചത്. അറുപത് വയസായിരുന്നു. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ദിവ്യ, ദൃശ്യ. സഹോദരങ്ങൾ: സുചിത്ര, ഇന്ദിര, സബിത, റിജൂല, പരേതരായ അംബിക, സുനിൽ രാജ്. മരുമക്കൾ: ദീപു (ചേലിയ), പ്രബിൻ (പെരുമണ്ണ).

മേപ്പയ്യൂർ സ്വദേശിയായ സൈനികൻ രാജസ്ഥാനിൽ വെടിയേറ്റു മരിച്ചു

മേപ്പയ്യൂർ: രാജസ്ഥാനിൽ ജയ്‌പുരിന് സമീപം മേപ്പയ്യൂർ സ്വദേശിയായ സൈനികൻ വെടിയേറ്റു മരിച്ചു. മേപ്പയ്യൂർ മണപ്പുറംമുക്ക് മാണിക്കോത്ത് മീത്തൽ ജിതേഷ് (39) ആണ് മരിച്ചത്. അജ്മീർ നസീറബാദ് എയർഫോഴ്സ് കന്റോൺമെന്റ് കോളനിയിൽ ഡ്യൂട്ടിയിലായിരുന്നു. എങ്ങനെയാണ് വെടിയേറ്റത് എന്നകാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. വിവരമറിഞ്ഞ് ജിതേഷിന്റെ സഹോദരൻ പ്രജീഷും സുഹൃത്തും രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

കോഴിക്കോട്ടെ പ്രശസ്ത നാടക പ്രവര്‍ത്തകനും സീരിയൽ നടനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നാടക പ്രവര്‍ത്തകനും സീരിയല്‍ നടനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കുണ്ടുപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. സീരിയല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. കോഴിക്കോട് സ്‌റ്റേജ് ഇന്ത്യ നാടക ട്രൂപ്പിന്റെ സ്ഥാപകനാണ്. നടന്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം നാടകലോകത്തിന് വലിയ