Tag: CPM

Total 103 Posts

ഓർമ്മകളിൽ രക്തതാരകമായി ജ്വലിച്ച് പ്രിയസഖാവ്; കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് കൊയിലാണ്ടി

കൊയിലാണ്ടി: അന്തരിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് കൊയിലാണ്ടിയുടെ ആദരം. സി.പി.എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സർവ്വകക്ഷി അനുശോചന യോഗത്തില്‍ സി.പി.എം നേതാക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും നൂറുകണക്കിന് ജനങ്ങളും പങ്കെടുത്തു. വൈകീട്ട് നാലരയോടെ ആരംഭിച്ച അനുശോചന യോഗത്തില്‍ പന്തലായനി

‘അദ്ദേഹത്തിന്റെ കുടുംബത്തെയും സി.പി.എം സഖാക്കളെയും എന്റെ ഹൃദയത്തില്‍ നിന്നുള്ള അനുശോചനം അറിയിക്കുന്നു’; ചെന്നെയിലെ അപ്പോളോ ആശുപത്രിയിലെത്തി കോടിയേരി ബാലകൃഷ്ണന് ആദരമര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍

ചെന്നൈ: അന്തരിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. അന്ത്യം സംഭവിച്ച് മണിക്കൂറുകള്‍ക്കകം അദ്ദേഹം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ നേരിട്ടെത്തിയാണ് കോടിയേരിക്ക് ആദരമര്‍പ്പിച്ചത്. ഇരുവരും തമ്മില്‍ രാഷ്ട്രീയത്തിന് അതീതമായ സൗഹൃദമാണ് ഉണ്ടായിരുന്നത്. കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെയും സി.പി.എം സഖാക്കളെയും തന്റെ ഹൃദയത്തില്‍ നിന്നുള്ള അനുശോചനം അറിയിക്കുന്നു എന്ന് ആശുപത്രിയിലെത്തിയ

കോടിയേരി ബാലകൃഷ്ണന്റെ വിയോഗം: ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും മാറ്റിയതായി ഡി.സി.സി പ്രസിഡന്റ്

കൊയിലാണ്ടി: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഗാന്ധിജയന്തി ദിനമായ ഞായറാഴ്ച ജില്ലയില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റിയതായി ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ. കെ.പ്രവീണ്‍കുമാര്‍ അറിയിച്ചു. ഗാന്ധിജയന്തി ദിനാചരണം പുഷ്പാര്‍ച്ചന മാത്രമായി ചുരുക്കണമെന്ന് അദ്ദേഹം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും

‘മാര്‍ച്ച് നടത്തിയ റോഡ് ആദ്യം ശരിയാക്കട്ടെ, റെയില്‍വേ സ്‌റ്റേഷന്റെ കാര്യം എം.പി നോക്കുന്നുണ്ട്’; തനിക്കെതിരായ സി.പി.എം ആരോപണത്തിൽ കെ.മുരളീധരന്‍ എം.പി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണയ്ക്കെതിരെ സി.പി.എം ചൊവ്വാഴ്ച നടത്തിയ മാര്‍ച്ചില്‍ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി വടകര എം.പി കെ.മുരളീധരന്‍. സി.പി.എം മാര്‍ച്ച് കടന്ന് പോയ റോഡൊക്കെ തകര്‍ന്ന് കിടക്കുകയാണ്, അത് അവര്‍ ആദ്യം ശരിയാക്കട്ടെ, റെയില്‍വേ സ്റ്റേഷന്റെ കാര്യം എം.പി കൃത്യമായി നോക്കുന്നുണ്ട് എന്ന് മുരളീധരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ‘കൊയിലാണ്ടിക്ക്

സി.പി.എം നൊച്ചാട് ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ വീടിനുനേരെ ആക്രമണം; കാറില്‍ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തി

പേരാമ്പ്ര: സി.പി.എം നൊച്ചാട് ലോക്കല്‍ കമ്മിറ്റിയംഗവും നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജീവനക്കാരനുമായ സുല്‍ഫിക്കറിന്റെ വീടിനുനേരെ ആക്രമണം. നൊച്ചാട് ചാത്തോത്ത് താഴെയുള്ള മാരാര്‍കണ്ടി വീട്ടില്‍ ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുമുകളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പോര്‍ച്ചിന് തൊട്ടരികിലുള്ള മുറിയില്‍ കിടന്നുറങ്ങിയ കുട്ടി പെട്രോള്‍ മണത്തതിനെ തുടര്‍ന്ന് ഉറക്കമുണര്‍ന്ന് നോക്കുമ്പോള്‍ തീ

കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞു; എം.വി.ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദനെ തെരഞ്ഞെടുത്തു. സി.പി.എം സംസ്ഥാനസമിതിയുടേതാണ് തീരുമാനം. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യകരമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് എം.വി.ഗോവിന്ദനെ സെക്രട്ടറിയായി ചുമതലപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു എം.വി.ഗോവിന്ദന്‍. 1991 ല്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായി. സി.പി.എമ്മിന്റെ കണ്ണൂര്‍, എറണാകുളം ജില്ലാ സെക്രട്ടറിയായി എം.വി.ഗോവിന്ദന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നുതവണ എം.എല്‍.എയായിരുന്നു. നിലവില്‍

വെള്ളിമാടുകുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: വെള്ളിമാട്കുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ അജ്ഞാതർ പെട്രോള്‍ ബോംബെറിഞ്ഞു.  ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മറ്റി അംഗം സന്ദീപിന്റെ വീടിന് നേരെ ആണ് ആക്രമണം നടന്നത്. മയക്ക് മരുന്ന് ഉപയോഗത്തെ എതിര്‍ത്തതിന്റെ പേരിലാണ് അക്രമണം ഉണ്ടായതെന്ന് സി.പി.എം ആരോപിച്ചു. സന്ദീപിന്റെ വെള്ളിമാടുകുന്ന് ഇരിയാന്‍ പറമ്പിലുള്ള വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം പെട്രോള്‍ ബോംബെറിഞ്ഞത്.

പാലക്കാട് വീണ്ടും അരുംകൊല; മലമ്പുഴയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു

പാലക്കാട്: സ്വാതന്ത്ര്യദിനത്തലേന്ന് പാലക്കാടിനെ നടുക്കി വീണ്ടും കൊലപാതകം. മലമ്പുഴയില്‍ സി.പി.എം പ്രാദേശിക നേതാവ് കൊട്ടേക്കാട് കുന്നംക്കോട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാന്‍. നാല്‍പ്പത് വയസായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതേ കാലോടെയാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേരാണ് വീടിനടുത്ത് വച്ച് ഷാജഹാനെ ആക്രമിച്ച് കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക വിവരം.

ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ചപ്പോഴും ലളിത ജീവിതത്തിലൂടെ മാതൃകയായി; മരണാനന്തരം ചടങ്ങുകളെ കുറിച്ചും സ്മാരകത്തെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാട്, എല്ലാം യാഥാര്‍ത്ഥ്യമാക്കി പാര്‍ട്ടി; വടകരയിലെ കേളപ്പേട്ടന്‍ സ്മാരകം ഉദ്ഘാടനം ചെയ്തു

വടകര: ഒരു പതിറ്റാണ്ടിലേറെ കോഴിക്കോട് ജില്ലയില്‍ സി.പി.എമ്മിനെ നയിച്ച എം.കേളപ്പന്‍ എന്ന കേളപ്പേട്ടന് സ്മാരകമുയര്‍ന്നു. വടകര പണിക്കോട്ടിയില്‍ അദ്ദേഹത്തിന്റെ വീടിന് സമീപത്ത് ഭൗതികശരീരം അടക്കം ചെയ്ത കല്ലറയ്ക്ക് സമീപം തന്നെയാണ് സ്മാരകവും നിര്‍മ്മിച്ചിരിക്കുന്നത്. സ്മാരകം കെ.കെ.ശൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇന്നലെയായിരുന്നു കേളപ്പേട്ടന്റെ മൂന്നാം ചരമദിനം. അതോടനുബന്ധിച്ചാണ് കേളപ്പേട്ടന്‍ സ്മാരകവും ഉദ്ഘാടനം ചെയ്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

സ്വാതന്ത്ര്യദിന പരിപാടികൾക്ക് കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരം നൽകിയില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് മീറ്റിങ്ങിൽ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി; മുമ്പൊരിക്കൽ നൽകിയപ്പോൾ ഭവിഷ്യത്ത് അനുഭവിച്ചതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കീഴരിയൂർ: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് കീഴരിയൂർ ബോംബ് കേസ് സ്മാര മന്ദിരം വിട്ട് നൽകിയില്ല എന്ന് ആരോപിച്ച് പഞ്ചായത്ത് മീറ്റിങ്ങിൽ നിന്ന് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. കീഴരിയൂർ സി.കെ.ജി സാംസ്കാരിക വേദി വിദ്യാർത്ഥികൾക്കു വേണ്ടി നടത്തുന്ന പതിനാറാമത് ‘സ്വാതന്ത്ര്യം തന്നെ അമൃതം’ പരിപാടിക്ക് കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത്