Tag: CPIM

Total 56 Posts

കല്ലേരിയില്‍ യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; ആക്രമണത്തിന് ഇരയായ ബിജുവിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

വടകര: കല്ലേരിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചതിന് ശേഷം കാര്‍ കത്തിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. നാദാപുരം വെള്ളൂര്‍ സ്വദേശി വിശ്വജിത്ത്, കണ്ണൂര്‍ ചൊക്ലി സ്വദേശി ഷമ്മാസ്, പെരിങ്ങത്തൂര്‍ സ്വദേശി സവാദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെയും മര്‍ദ്ദനമേറ്റ ബിജു കല്ലേരിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. കേസിലെ ദുരൂഹത നീക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. സ്വര്‍ണ്ണക്കടത്ത്

വടകര കല്ലേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു; കാര്‍ കത്തിച്ചു

വടകര: കല്ലേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചതിനുശേഷം കാര്‍ കത്തിച്ചു. ഒന്തമല്‍ ബിജുവിനെയാണ് വാനിലെത്തിയ സംഘം ആക്രമിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന ആരോപണം നേരിട്ടയാളാണ് ബിജു. നാലംഗ സംഘമാണ് ആക്രമണത്തിനു പിന്നില്‍. അക്രമികള്‍ക്ക് യുവാവുമായി നേരത്തെ പരിചയമുണ്ടായിരുന്നു. ആക്രമിക്കപ്പെട്ട യുവാവിന്റെ പ്രാഥമിക മൊഴി മാത്രമാണ് പൊലീസ്

തൂണേരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സി.പി.എം നേതാക്കളെ ഇടിച്ച് വീഴ്ത്തി നിര്‍ത്താതെപോയ ജീപ്പ് ഡ്രൈവര്‍ അറസ്റ്റില്‍

നാദാപുരം: തൂണേരി ബാലവാടിയില്‍ സ്‌ക്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സി.പി.എം നേതാക്കളെ ഇടിച്ച് വീഴ്ത്തി നിര്‍ത്താതെ പോയ ജീപ്പ് ഡ്രൈവര്‍ അറസ്റ്റില്‍. വയനാട് തലപ്പുഴ ആലാറ്റില്‍ സ്വദേശി പുന്നക്കര അനീഷിനെയാണ് (35) നാദാപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ.വി.ഫായിസ് അലിയും സംഘവും അറസ്റ്റ് ചെയ്തത്. വയനാട് പെരിയ സ്വദേശി തൊഴുതുങ്കല്‍ സുധാകരന്റെ കെഎല്‍ 13 ഇ 4831 ജീപ്പ് കസ്റ്റഡിയിലെടുത്തു.

‘കേരളത്തെ തകർക്കരുത്’; പയ്യോളിയിൽ പി.കെ.എസിന്റെ പ്രതിഷേധ കൂട്ടായ്മ

പയ്യോളി: ആർ.എസ്.എസ്-കോൺഗ്രസ് ഗൂഢാലോചനയ്ക്കെതിരെ പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) പയ്യോളി ഏരിയാ കമ്മിറ്റി പയ്യോളിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കേരളത്തെ തകർക്കരുത് എന്ന മുദ്രാവാക്യമുയർത്തി നടത്തിയ പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. പി.കെ.എസ് ഏരിയാ സെക്രട്ടറി ലിഗേഷ്, ഏരിയാ പ്രസിഡന്റ് കെ.സുകുമാരൻ, ഏരിയാ ട്രഷറർ പ്രമോദ് എന്നിവർ സംസാരിച്ചു.

സി.പി.എമ്മിന്റെ നവകേരള വികസന സദസ്സ് നന്തിയില്‍

കൊയിലാണ്ടി: സി.പി.എം സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം എല്ലാ ലോക്കല്‍ കമ്മറ്റിക്ക് കീഴിലും നടന്നു വരുന്ന നവകേരള വികസന സദസ്സ് നന്തിയില്‍ കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.ജീവാനന്ദന്‍ മാര്‍ അധ്യക്ഷനായിരുന്നു. കെ.സുനില്‍, പി.പി.രവീന്ദ്രനാഥ്, സി.കെ.ശ്രീകുമാര്‍, ഷീജ പട്ടേരി എന്നിവര്‍ സംസാരിച്ചു.

തീരില്ലേ ഈ ചോരക്കൊതി? രാഷ്ട്രീയ പകപോക്കലിൽ കഴിഞ്ഞ ആറു വർഷത്തിനിടെ കൊല്ലപ്പെട്ടത്‌ 22 സി.പി.എം പ്രവർത്തകർ

കോഴിക്കോട്: തലശ്ശേരിയില്‍ ഇന്നലെ വെളുപ്പിനെ കൊല്ലപ്പെട്ട സി പി എം പ്രവര്‍ത്തകൻ ഹരിദാസൻ്റെ മുറിവുകൾ എണ്ണിത്തിട്ടപ്പെടുത്താൻ പോലും സാധിക്കാനാവാത്ത വിധം ശരീരം വികൃതമാക്കിയിരിക്കുകയാണെന്നാണ് ഇൻക്യുസ്റ്റ് റിപ്പോർട്ട് പുറത്തു വന്നപ്പോൾ അറിഞ്ഞത്. ഹരിദാസിന്റെ ഇടത് കാല്‍ മുട്ടിന് താഴെ വച്ച് മുറിച്ച് മാറ്റിയെന്നും ശരീരത്തില്‍ ഇരുപതിലധികം വെട്ടുകളേറ്റതിന്റെ മുറിവുകളുണ്ടെന്നും മുറിവുകളില്‍ അധികവും അരയ്ക്ക് താഴെയാണെന്നും ഇടത് കൈയിലും