Tag: Congress

Total 133 Posts

ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പിന്റെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ മുന്നണികള്‍

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ ഏറെ വൈകാതെ തന്നെ പുറത്ത് വരും. വോട്ടെടുപ്പില്‍ 85 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. വലിയ വിജയ പ്രതീക്ഷയാണ് മൂന്ന് മുന്നണികള്‍ക്കും ഏഴാം വാര്‍ഡില്‍ ഉള്ളത്. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍

ചേലിയ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു; വിജയ പ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ച് സ്ഥാനാര്‍ത്ഥികള്‍

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഞായറാഴ്ച അവസാനിച്ചു. നിശബ്ദ പ്രചരണത്തിന്റെ രണ്ട് നാളുകള്‍ക്ക് ശേഷം മെയ് 30 നാണ് വോട്ടെടുപ്പ് നടക്കുക. 31 നാണ് വോട്ടെണ്ണല്‍. പരസ്യപ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന് ശേഷം മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ വിജയപ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ചു. കഴിഞ്ഞ തവണത്തെക്കാൾ

‘ബി.ജെ.പിയുടെ കൗണ്ട് ഡൗൺ ആരംഭിച്ചു, കർണ്ണാടക തെരഞ്ഞെടുപ്പ് ഫലം മതേതര ഭാരതത്തിന് പ്രതീക്ഷ’; കൊയിലാണ്ടിയിൽ മുസ്ലിം ലീഗ് കൗൺസിൽ യോഗം

കൊയിലാണ്ടി: ദക്ഷിണേന്ത്യയിൽ ഫാസിസ്റ്റുകളെ തൂത്തറിഞ്ഞ തെരഞ്ഞെടുപ്പ് ഫലം മതേതര ഭാരതത്തിന് പ്രതീക്ഷ നല്കുന്നതാണെന്നും ബി.ജെ.പി.യുടെ കൗണ്ട് ഡൗൺ ആരംഭിച്ചുവെന്നും ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ.റസാഖ് മാസ്റ്റർ. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയാരുന്നു അദേഹം. പ്രസിഡന്റ് വി.പി.ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. സംഘടനാ

കൊട്ടാരക്കരയിൽ കുത്തേറ്റ് മരിച്ച ഡോ. വന്ദനയ്ക്ക് ആദരവർപ്പിച്ച് മെഴുകുതിരി തെളിയിച്ച് മൂടാടി മണ്ഡലം കണ്ടിയിൽ മീത്തൽ സി.യു.സി

കൊയിലാണ്ടി: കേരളത്തിന്റെ മനസാക്ഷിയെ നടുക്കിക്കൊണ്ട് കൊട്ടാരക്കരയിൽ കുത്തേറ്റ് മരിച്ച ഡോക്ടറും കെ.എസ്.യു മുൻ മെഡിക്കോസ് കൺവീനറുമായിരുന്ന വന്ദനാ ദാസിന് ആദരവർപ്പിച്ച് മൂടാടി മണ്ഡലം കണ്ടിയിൽ മീത്തൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി (സി.യു.സി). മെഴുകുതിരി തെളിയിച്ചാണ് കണ്ടിയിൽ മീത്തൽ സി.യു.സി ഡോ. വന്ദനയ്ക്ക്  സ്മരണാഞ്ജലി അർപ്പിച്ചത്. ചടങ്ങിൽ വി.പി.ഭാസ്കരൻ, പി.രാഘവൻ, പ്രകാശൻ, കെ.പി.രാജൻ, കെ.രഞ്ജിത്ത്, നിമിഷ, കെ.സി.ബാലകൃഷ്ണൻ,

കോരപ്പുഴ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണവേണി മരിച്ചു

കോഴിക്കോട്: കോരപ്പുഴ പാലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി.കൃഷ്ണവേണി മരിച്ചു. കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറും കൃഷ്ണവേണിയുടെ മകനുമായ അതുലും അതുലിന്റെ ഒരു വയസുള്ള മകന്‍ അന്‍വിഖും അപകടത്തില്‍ മരിച്ചിരുന്നു. അതുലിന്റെ ഭാര്യ മായ പരിക്കുകളോടെ ആശുപത്രിയിലാണ്. ചൊവ്വാഴ്ച അര്‍ധരാത്രി 12:30 ഓടെയാണ് അപകടമുണ്ടായത്.

‘മിനി അദാനിമാര്‍ സംസ്ഥാന ഖജനാവ് കൊള്ളയടിക്കുന്നു’: അരിക്കുളത്ത് എ.കെ കൃഷ്ണന്‍ മാസ്റ്റര്‍ 29ാം ചരമവാര്‍ഷികാചരണം സംഘടിപ്പിച്ചു

അരിക്കുളം: ബന്ധുക്കള്‍ തട്ടിക്കൂട്ടുന്ന കടലാസ് കമ്പനികള്‍ക്കും കോര്‍പറേറ്റ് സഹകരണ സംഘങ്ങള്‍ക്കും മുഖ്യമന്ത്രി കോടികള്‍ മറിച്ചു നല്‍കുകയാണെന്നും മിനി അദാനിമാര്‍ സംസ്ഥാന ഖജനാവ് കൊള്ളയടിക്കുകയാണെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്. സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ കെ കൃഷ്ണന്‍ മാസ്റ്ററുടെ 29ാം ചരമവാര്‍ഷികാചരണം ഊരള്ളൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിയുടെ ഫാസിസ്റ്റു ഭരണകൂടത്തിന് കീഴിലുള്ള

‘അന്യായമായ കെട്ടിട നികുതി, നിർമ്മാണ പെർമ്മിറ്റ് ഫീസ് വർധനവ് പിൻവലിക്കുക’; മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു.ഡി.എഫിന്റെ ധർണ്ണ

കൊയിലാണ്ടി: സംസ്ഥാനത്തെ കെട്ടിട നികുതി വർധനവ്, കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധനവ് എന്നിവയ്ക്കെതിരെ മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു.ഡി.എഫ് ധർണ്ണ നടത്തി. യു.ഡി.എഫ് മൂടാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ ഡി.സി.സി സെക്രട്ടറി വി.പി.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സി.കെ.അബൂബക്കർ അധ്യക്ഷനായി. രൂപേഷ് കൂടത്തിൽ, ആർ.നാരായണൻ മാസ്റ്റർ, റഫീഖ് പി, കാളിയേരി മൊയ്തു,

മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ചെത്തിൽ ദേവദാസൻ അന്തരിച്ചു

ചേമഞ്ചേരി: മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ചെത്തിൽ ദേവദാസൻ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. മുൻ കുന്നത്തറ ടെക്സ്റ്റെയിൽസ് ജീവനക്കാരനും ദീർഘകാലം തുവ്വക്കോട് കയർ വ്യവസായ സംഘം ഡയറക്ടറുമായിരുന്നു. ഭാര്യ: പ്രേമ. മക്കൾ: സീന, സിന്ധു, ഷിജി. മരുമക്കൾ: രാജേന്ദ്രൻ (കാഞ്ഞിക്കാവ്), ശിവദാസൻ (കാഞ്ഞിലശ്ശേരി), ഷാജി (വാകയാട്, മുൻസീഫ് കോടതി പേരാമ്പ്ര). സഹോദരങ്ങൾ: നാരായണി, കല്യാണി, ജാനകി, പരേതരായ

കോൺഗ്രസ് നേതാവായിരുന്ന സി.കെ.ഭാസ്കരനെ അനുസ്മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി: കോൺഗ്രസ് നേതാവായിരുന്ന സി.കെ.ഭാസ്ക്കരനെ ഇരുപത്തിരണ്ടാമത് ചരമ വാർഷിക ദിനത്തിൽ അനുസ്മരിച്ചു. കെ.കരുണാകരൻ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു അനുസ്മരണം. ഡി.സി.സി ജനറൽ സെക്രട്ടറി വി.പി.ഭാസ്ക്കരൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. പൂങ്കാവനം മോഹൻദാസ് അധ്യക്ഷനായി. ഉണ്ണികൃഷ്ണൻ മരളൂർ, സുനിൽ വിയ്യൂർ, അൻസാർ കൊല്ലം, പി.കെ.പുരുഷോത്തമൻ, ഇ.ടി.ബിജു, തങ്കമണി ചൈത്രം, കെ.എം.സുമതി, സതീഷ് വിയ്യൂർ, ടി.ടി.നാരായണൻ, ചന്ദ്രഭാനു

കോൺഗ്രസ് പ്രവർത്തകനും മുൻ ഫിഷറീസ് ഉദ്യോഗസ്ഥനുമായ അരിക്കുളം ചെറിയാമൻകണ്ടി നാരായണൻ അന്തരിച്ചു

അരിക്കുളം: കോൺഗ്രസ് പ്രവർത്തകനായ ചെറിയാമൻകണ്ടി നാരായണൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. മുൻ ഫിഷറീസ് ഉദ്യോഗസ്ഥനാണ്. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം കമ്മറ്റി അംഗമാണ്. ഭാര്യ: തങ്കമണി. മക്കൾ: ഷിനീഷ് (ദുബായ്), ഷീബ (തിരുവങ്ങൂർ). മരുമക്കൾ: ശ്രീകല (നെക്സ് ഹോംസ്, കോഴിക്കോട്), രഘുനാഥ് (തിരുവങ്ങൂർ, മുൻ ആർമി). സഹോദരങ്ങൾ: പത്മനാഭൻ നായർ, ജാനകിയമ്മ, ബാലകൃഷ്ണൻ, ശശീന്ദ്രൻ,