Tag: Congress
‘പി.ടി പുതുതലമുറയ്ക്ക് മാർഗദർശി’; കൊയിലാണ്ടിയിൽ പി.ടി.തോമസിനെ അനുസ്മരിച്ച് കോൺഗ്രസ്
കൊയിലാണ്ടി: അന്തരിച്ച കോൺഗ്രസ് നേതാവും തൃക്കാക്കര മുൻ എം.എൽ.എയുമായ പി.ടി.തോമസിനെ കൊയിലാണ്ടിയിൽ അനുസ്മരിച്ചു. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സി.വി.ബാലൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആദർശ ശുദ്ധിയും ഉറച്ച നിലപാടുകളും ഉയർത്തിപ്പിടിച്ച പി.ടിയെ പിൻതുടരാൻ പുതുതലമുറയ്ക്ക് കഴിയണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉന്നത ചിന്തകൾ ബലികഴിച്ച് വിധേയരും അടിമകളുമാകേണ്ടവരല്ല
‘കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സമഗ്രാധിപത്യത്തിനു ശ്രമിക്കുന്നു’; മാനവ സംസ്കൃതി താലൂക്ക് കമ്മിറ്റിയുടെ ഏകതാസദസ്സ് കൊയിലാണ്ടിയിൽ
കൊയിലാണ്ടി: ഭരണഘടനാ മൂല്യങ്ങൾ തകർത്ത് ഒളി അജണ്ടകളിലൂടെ രാജ്യത്ത് സമഗ്രാധിപത്യത്തിനു ശ്രമിക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളെന്ന് മാനവ സംസ്കൃതി സംസ്ഥാന ചെയർപേഴ്സൺ അനിൽ അക്കരെ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ 100-ാം ദിവസത്തോടനുബന്ധിച്ച് മാനവ സംസ്കൃതി കൊയിലാണ്ടി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ഏകതാസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റെയും, വിഭാഗീയതയുടേയും രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടലിന്റെ സന്ദശം പ്രചരിപ്പിക്കുന്ന ഭാരത്
നഗരസഭ ഭരിക്കുന്നത് കോടികളുടെ അഴിമതി നടത്തുന്നതിൽ ഒരു ഉളുപ്പും ഇല്ലാത്തവരെന്ന് ഡി.സി.സി പ്രസിഡന്റ്; കൊയിലാണ്ടി നഗരസഭയിലെ അഴിമതിക്കെതിരെ യു.ഡി.എഫ് കൗൺസിലർമാരുടെ ഉപവാസം
കൊയിലാണ്ടി: നഗരസഭയിലെ അഴിമതിക്കെതിരെ യു.ഡി.എഫ് അംഗങ്ങൾ കൊയിലാണ്ടി നഗരസഭാ ഓഫീസിന് മുന്നിൽ ഉപവാസ സമരം നടത്തി. 2018-19, 2019-20, 2020-21 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്ന കോടികളുടെ ക്രമക്കേട് നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കൗൺസിലർമാർ ഉപവാസം നടത്തിയത്. അഴിമതിയുടെ കാര്യത്തിൽ കൊയിലാണ്ടി നഗരസഭ അറിയപ്പെട്ടെന്നും കോടികൾ അഴിമതി നടത്തുന്നതിൽ ഒരു ഉളുപ്പുമില്ലാത്തവരാണ് നഗരസഭയുടെ ഭരണം നടത്തുന്നതെന്നും ഡി.സി.സി
ഊരള്ളൂരിലെ മഠത്തില്‍ക്കുഴി മീത്തല്‍ വേലായുധന് ഇനി ധൈര്യമായി മുന്നോട്ടുപോകാം; ഉപജീവനത്തിനായി പെട്ടിക്കട നിര്‍മ്മിച്ച് കൈമാറി പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
അരിക്കുളം: ഊരള്ളൂരിലെ മഠത്തില്‍ക്കുഴി മീത്തല്‍ വേലായുധന് ജീവിതമാര്‍ഗമൊരുക്കി നല്‍കിയിരിക്കുകയാണ് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എ.കെ.കൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ സമിതി ഊരള്ളൂര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 139 ആം ബൂത്ത് കമ്മറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ വേലായുധന് പെട്ടിക്കട നിര്‍മിച്ചു സാധനങ്ങള്‍ സഹിതം കൈമാറി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി.വേണുഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി കെ.പി.രാമചന്ദ്രന്‍
പഴയകാല കോൺഗ്രസ് പ്രവർത്തകനും കൊയിലാണ്ടി മത്സ്യമാർക്കറ്റിലെ കച്ചവടക്കാരനുമായിരുന്ന പെരുവട്ടൂർ തുരുത്യാട്ട് താഴ മുഹമ്മദലി അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂർ തുരുത്യാട്ട് താഴ മുഹമ്മദലി (മമ്മാലി) അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. പഴയ കാല കോൺഗ്രസ് പ്രവർത്തകനാണ്. കൊയിലാണ്ടി മത്സ്യമാർക്കറ്റിൽ ദീർഘകാലം കച്ചവടക്കാരനായിരുന്നു. ഭാര്യ: പാത്തുമ്മ. മക്കൾ: ഷെരീഫ് (കുവൈത്ത്), ഇസ്മയിൽ, ജംഷീദ്. മരുമക്കൾ: ഹയറുന്നിസ, റജിന, ഷെമീന.
‘തൊഴിലാളികളുടെ താല്പര്യങ്ങൾ ഇടതുപക്ഷ സർക്കാർ ബലി കഴിച്ചു’; കൊയിലാണ്ടിയിൽ ഐ.എൻ.ടി.യു.സിയുടെ സായാഹ്ന ധർണ്ണയും പന്തം കൊളുത്തി പ്രകടനവും
കൊയിലാണ്ടി: കൊയിലാണ്ടിയിൽ സായാഹ്ന ധർണ്ണയും പന്തം കൊളുത്തി പ്രകടനവും സംഘടിപ്പിച്ച് ഐ.എൻ.ടി.യു.സി. പരിപാടി ഐ.എൻ.ടി.യു.സി. അഖിലേന്ത്യാ വർക്കിംഗ് കമ്മറ്റി അംഗം മനോജ് എടാണി ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുത്തു ഇടതുപക്ഷ സർക്കാർ തൊഴിലാളികളുടെ താല്പര്യങ്ങൾ ബലി കഴിച്ചെന്ന് അദ്ദേഹം ആരോപിച്ചു. റീജിനൽ പ്രസിഡന്റ് ടി.കെ നാരായണൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെകട്ടറി വി.പി
‘ദുർഗന്ധം വമിച്ചിട്ട് വഴിയാത്രപോലും പ്രയാസം’; കൊയിലാണ്ടി നഗരസഭക്ക് മാലിന്യ സംഭരണ അവാർഡ് പ്രഖ്യാപിച്ച് കോൺഗ്രസ്
കൊയിലാണ്ടി: അശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിലൂടെ നഗരം ദുർഗന്ധ പൂരിതമാക്കിയ കൊയിലാണ്ടി നഗരസഭയുടെ ഭരണ വൈകല്യത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭക്ക് മാലിന്യ സംഭരണ അവാർഡ് പ്രഖ്യാപിച്ചു. അവാർഡ് കമ്മിറ്റികളെ തെറ്റിദ്ധരിപ്പിച്ചും, രാഷ്ട്രീയ ഇടപെടൽ നടത്തിയുമാണ് നഗരസഭ മുൻ കാലങ്ങളിൽ അംഗീകാരങ്ങൾ വാങ്ങിയത്. യാതൊരുവിധ ശാസ്ത്രീയമായ ഇടപെടലും നടത്താതെ പൊതു ഇടങ്ങളിൽ
കോൺഗ്രസ് നേതാവായിരുന്ന കുറുവങ്ങാട് കാഞ്ഞാരി മോഹൻദാസ് അന്തരിച്ചു
കൊയിലാണ്ടി: കോൺഗ്രസ് നേതാവ് കുറുവങ്ങാട് കാഞ്ഞാരി മോഹൻദാസ് അന്തരിച്ചു. നാൽപ്പത്തിയെട്ട് വയസായിരുന്നു. കെ.എസ്.യു കൊയിലാണ്ടി താലൂക്ക് സെക്രട്ടറി, കോൺഗ്രസ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ നാരായണൻ നായരുടെയും ലീലയുടെയും മകനാണ്. സഹോദരങ്ങൾ: മനോജ് (കർണാടക പൊലീസ്), മിനി. സംസ്കാരം കുറുവങ്ങാട്ടെ വീട്ട് പറമ്പിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.
കൊയിലാണ്ടിയുടെ സ്വന്തം കലാകാരന് സ്‌നേഹത്തിന്റെ പൊന്നാട; കലാമണ്ഡലം പുരസ്‌കാരം നേടിയ പ്രശസ്ത ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ മുചുകുന്ന് പത്മനാഭനെ ആദരിച്ച് കോണ്‍ഗ്രസ്
കൊയിലാണ്ടി: കലാമണ്ഡലം പുരസ്‌കാരം നേടിയ കൊയിലാണ്ടിയിലെ പ്രശസ്ത ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ മുചുകുന്ന് പത്മനാഭനെ ആദരിച്ച് കോണ്‍ഗ്രസ്. മൂടാടി മണ്ഡലത്തിലെ കണ്ടിയില്‍ മീത്തല്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി (സി.യു.സി) ആണ് അദ്ദേഹത്തെ ആദരിച്ചത്. ഡി.സി.സി സെക്രട്ടറി വി.പി.ഭാസ്‌കരന്‍ മുചുകുന്ന് പത്മനാഭന് ഉപഹാരം സമ്മാനിച്ചു. സി.യു.സി ഭാരവാഹി എ.രൂപേഷ് പൊന്നാട അണിയിച്ചു. പി.രാഘവന്‍, കെ.പി.രാജന്‍, രഞ്ജിത്ത് കണ്ടിയില്‍,
‘ഭാരത് ജോഡോ യാത്രയില്‍ നടന്നപ്പോള്‍ പോലും യാതൊരു അസ്വസ്ഥതയും പ്രകടിപ്പിച്ചിരുന്നില്ല, ഇനി പ്രതീക്ഷയില്ല എന്ന് ഡോക്ടര്‍ പറഞ്ഞവസാനിക്കുമ്പോഴും എന്തെങ്കിലും അത്ഭുതങ്ങള്‍ സംഭവിക്കണേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു ഞങ്ങള്‍’; അന്തരിച്ച കൊയിലാണ്ടി നോർത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി അധ്യക്ഷൻ നിഷാദിന്റെ വിയോഗത്തിൽ വിങ്ങലോടെ സഹപ്രവർത്തകർ
കൊയിലാണ്ടി: ‘അല്‍പ്പ സമയം മുന്‍പ് വിളിച്ചപ്പോള്‍, ഇനി പ്രതീക്ഷയില്ല എന്ന വാക്കില്‍ ഡോക്ടര്‍ പറഞ്ഞവസാനിപ്പിച്ചു. തുടര്‍ന്ന് സ്ഥിരീകരിക്കുന്നത് വരെയുള്ള അല്‍പ്പസമയവും എന്തെങ്കിലും അത്ഭുതങ്ങള്‍ സംഭവിക്കണേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു ഞങ്ങള്‍. ഒന്നും സംഭവിച്ചില്ല. തീരാ ദുഖത്തിലേക്ക് ഞങ്ങളെ തള്ളിവിട്ട് പ്രിയപ്പെട്ട നിഷാദേട്ടനും യാത്രയായി.’ അന്തരിച്ച കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് അധ്യക്ഷൻ അഡ്വ. കെ.പി.നിഷാദിന്റെ വിയോഗത്തിൽ വിങ്ങലോടെ