‘തൊഴിലാളികളുടെ താല്പര്യങ്ങൾ ഇടതുപക്ഷ സർക്കാർ ബലി കഴിച്ചു’; കൊയിലാണ്ടിയിൽ ഐ.എൻ.ടി.യു.സിയുടെ സായാഹ്ന ധർണ്ണയും പന്തം കൊളുത്തി പ്രകടനവും


കൊയിലാണ്ടി: കൊയിലാണ്ടിയിൽ സായാഹ്ന ധർണ്ണയും പന്തം കൊളുത്തി പ്രകടനവും സംഘടിപ്പിച്ച് ഐ.എൻ.ടി.യു.സി. പരിപാടി ഐ.എൻ.ടി.യു.സി. അഖിലേന്ത്യാ വർക്കിംഗ്‌ കമ്മറ്റി അംഗം മനോജ്‌ എടാണി ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുത്തു ഇടതുപക്ഷ സർക്കാർ തൊഴിലാളികളുടെ താല്പര്യങ്ങൾ ബലി കഴിച്ചെന്ന് അദ്ദേഹം ആരോപിച്ചു.

റീജിനൽ പ്രസിഡന്റ് ടി.കെ നാരായണൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെകട്ടറി വി.പി ഭാസ്കരൻ മുഖ്യ പ്രഭാഷണം നടത്തി. കെ.ഉണ്ണികൃഷ്ണൻ, കുഞ്ഞി രാരിച്ചൻ, പി.കെ.പുരുഷോത്തമൻ, കെ.വി.ശിവാനന്ദൻ, തങ്കമണി, പി.അനിൽ, വി.ടി.സുരേന്ദ്രൻ, സുരേഷ് ബാബു, സായി രാജേന്ദ്രൻ, സുമതി കുന്നിയോറ മല എന്നിവർ സംസാരിച്ചു.

Summary: congress conducted Dharnna against ldf government in koyilandy