‘കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സമഗ്രാധിപത്യത്തിനു ശ്രമിക്കുന്നു’; മാനവ സംസ്കൃതി താലൂക്ക് കമ്മിറ്റിയുടെ ഏകതാസദസ്സ് കൊയിലാണ്ടിയിൽ 


കൊയിലാണ്ടി: ഭരണഘടനാ മൂല്യങ്ങൾ തകർത്ത് ഒളി അജണ്ടകളിലൂടെ രാജ്യത്ത് സമഗ്രാധിപത്യത്തിനു ശ്രമിക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളെന്ന് മാനവ സംസ്കൃതി സംസ്ഥാന ചെയർപേഴ്സൺ അനിൽ അക്കരെ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ 100-ാം ദിവസത്തോടനുബന്ധിച്ച് മാനവ സംസ്കൃതി കൊയിലാണ്ടി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ഏകതാസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെറുപ്പിന്റെയും, വിഭാഗീയതയുടേയും രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടലിന്റെ സന്ദശം പ്രചരിപ്പിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രസക്തി ഏറെയാണന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ പറമ്പാട്ട് അധ്യക്ഷനായി. രമേശ് കാവിൽ, സി.വി.ബാലകൃഷ്ണൻ, പി.രത്നവല്ലി, കെ.പി.ജീവാനന്ദൻ, വി.വി.സുധാകരൻ, പി.എം.അഷ്റഫ്, സജീവൻ പൊറ്റക്കാട്ട് എന്നിവർ സംസാരിച്ചു.